ചെന്നൈ: പാന്റ്‌സിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മധുര രാമേശ്വരം ദേശീയപാതയില്‍ യാത്ര ചെയ്യുന്നതിലൂടെയാണ് അപകടമുണ്ടായത്. വീഴ്ചയില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രാമനാഥപുരം സ്വദേശി രജനിയാണ് (36 ) മരിച്ചത്. ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും സമാനമായ സംഭവം ഉണ്ടായി. പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ സകൂട്ടറിന്‌റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി ഡിവൈഡല്‍ തലയിടിച്ച് വീഴുകയും മരിക്കുകയുമായിരുന്നു.
Read MoreTag: crash
അടിയന്തര ലാൻഡിംഗിന് ശേഷം ഡി.എച്ച്.എൽ വിമാനം രണ്ടായി പിളർന്നു.
റൺവേയിൽ നിന്ന് തെന്നിമാറി കോസ്റ്ററിക്കയിലെ ജുവാൻ സാന്റാ മരിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് ശേഷം ഡിഎച്ച്എൽ വിമാനം രണ്ടായി പിളർന്നു. സാൻ ജോസിന് പുറത്തുള്ള ജുവാൻ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ്-757 വിമാനം മെക്കാനിക്കൽ തകരാർ മൂലം അടിയന്തര ലാൻഡിംഗിനായി 25 മിനിറ്റിനുശേഷം തിരികെ പോകാൻ നിർബന്ധിതരായതിനെത്തുടർന്ന് രാവിലെ 10:30 നാണ് (1630 ജിഎംടി) അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഹൈഡ്രോളിക് പ്രശ്നത്തെക്കുറിച്ച് ജീവനക്കാർ പ്രാദേശിക അധികാരികളെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. അപകടത്തെത്തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിൽ വൈകുന്നേരം 5:30 വരെ പ്രവർത്തനം…
Read Moreബിപിൻ റാവത്തിന്റെ വിലാപയാത്രാ വാഹനം അപകടത്തിൽപ്പെട്ടു.
ചെന്നൈ: കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ വിലാപയാത്രയിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട് കൂടാതെ മറ്റുചിലർക്ക് സാരമായ പരിക്കുകളുമുണ്ട്. വിലാപയാത്രയായി റാവത്തിന്റെ മൃതദേഹം വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്. ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലെ ആംബുലൻസുകളിലേയ്ക്ക് നാട്ടുകാർ പുഷ്പങ്ങൾ ചൊരിയുകയും ‘ഭാരത് മാതാ കീ ജയ്!’ എന്ന് വിളിക്കുകയും ചെയ്തു. Locals…
Read Moreകരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് പിടിയിൽ
ബെംഗളുരു; കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഓൾഡ് എയർപോർട്ട് റോഡിൽ കരസേനാ താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ മതിലിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റുകയായിരുന്നു. മറ്റൊരു കാറിന്റെ പിന്നിലിടിച്ച ശേഷമാണ് എഎസ്സി സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ബെംഗളുരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകൻ ജാവിർ കരീം മേവാനി(32)യെയാണ് അൾസൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കരീം ഉൾപ്പെടെ കാറിലുണ്ടായിരുന്ന 3 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.…
Read More