ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ (ബിബിഎംപി) കോവിഡ് -19 ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമം പ്രഖ്യാപിച്ചു. മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശിക്ക് നഷ്ടപരിഹാരം നൽകും. നേരത്തേ, കർണാടക സർക്കാർ കോവിഡ് -19 ബാധിതരുടെ നിയമപരമായ അവകാശികൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 50,000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങൾക്ക് സന്ധ്യ സുരക്ഷാ യോജന പ്രകാരം ഒരു ലക്ഷം രൂപ അധികമായി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി നഷ്ടപരിഹാരം നൽകും. ബിബിഎംപിയുടെ അധികാര…
Read MoreTag: Covid relief package
കോവിഡ് -19 ദുരിതാശ്വാസത്തിനായി അപേക്ഷ ക്ഷണിച്ച് ബിബിഎംപി
ബെംഗളൂരു: സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, മരിച്ചവരുടെ ബന്ധുക്കൾക്ക് കോവിഡ് -19 ദുരിതാശ്വാസം ലഭിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ ബിബിഎംപിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള 50,000 രൂപയും198 വാർഡുകളിലെയും റവന്യൂ ഓഫീസുകളിൽ നിന്ന് ശേഖരിക്കാമെന്ന് ബിബിഎംപി ആരോഗ്യ വിഭാഗം ശനിയാഴ്ച വ്യക്തമാക്കി. സെപ്റ്റംബർ 30 നാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട്, ബിയു നമ്പർ, മരണ സർട്ടിഫിക്കറ്റ്, മരിച്ചയാളുടെയും അപേക്ഷകന്റെയുംആധാർ കാർഡ് വിശദാംശങ്ങൾ, മരിച്ചയാളുടെയും അപേക്ഷകന്റെയും ബിപിഎൽ കാർഡ് വിശദാംശങ്ങൾ,…
Read Moreകോവിഡ് ദുരിതാശ്വാസ പാക്കേജ് ഉടൻ: മുഖ്യമന്ത്രി
ബെംഗളൂരു: ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കോവിഡ് ബാധിതർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം 2-3 ദിവസത്തിനുള്ളിൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു, സർക്കാർ ഒരു പുതിയ ദുരിതാശ്വാസ പാക്കേജിനെക്കുറിച്ച് ആലോചിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം സംസ്ഥാനത്ത് ഏകദേശം 35,000 പേർ മരിച്ചുവെന്നും ദുരിതാശ്വാസ സഹായം തേടി സർക്കാരിന് 7,000-8,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അംഗത്തിനെ കോവിഡിൽ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്ക് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം മുൻപ് പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ തരംഗത്തെത്തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമാനുഗതമായി വർദ്ധിക്കുന്നതിന് ജനങ്ങളെയും…
Read Moreരണ്ടാമത്തെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനം: സൂചന നൽകി മുഖ്യമന്ത്രി
ബെംഗളൂരു: കോവിഡ് ദുരിതാശ്വാസ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സാമൂഹിക, സാമ്പത്തിക ഗ്രൂപ്പുകളുടെയും പ്രതിപക്ഷത്തിന്റെയും വിമർശനങ്ങൾ നേരിട്ടതിന് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടാമത്തെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സൂചന നൽകി. “കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ച കോവിഡ് ദുരിതാശ്വാസ പാക്കേജിൽ നിന്ന് നിരവധി ഗ്രൂപ്പുകളെ ഒഴിവാക്കിയതായി എനിക്കറിയാം. ഇത്തരം വിഷയങ്ങൾ ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്, അടുത്ത 10 മുതൽ 12 ദിവസത്തിനുള്ളിൽ മറ്റൊരു പാക്കേജ് പ്രഖ്യാപിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, ” എന്ന് ബെംഗളൂരുവിലെ ബി ബി എം പി കോൾ സെന്ററിലെ പ്രവർത്തനങ്ങൾ അവലോകനം…
Read More