ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ സംസ്ഥാനത്തെ ആളുകൾ പാടുപെടുന്നതിനിടെ, സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മ ഹവേരി ജില്ലയിലെ ഷിഗാവ് പട്ടണത്തിലുള്ള തന്റെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി. ബസവരാജ് ബോമ്മായുടെ വസതിയിൽ ഇപ്പോൾ 50 രോഗികളെ പാർപ്പിക്കാൻ കഴിയും. രോഗികളെ പരിചരിക്കുന്നതിനായി ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും മന്ത്രി ഇവിടെ നിയോഗിച്ചിട്ടുണ്ട്. “കിടക്കകളും 50 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പടെ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടും കൂടിയ കോവിഡ് കെയർ സെന്റർ എന്റെ വീടിന്റെ പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം കോവിഡ് 19 രോഗികൾക്ക് അവിടെ ചികിത്സ…
Read MoreTag: Covid 19 karnataka
കോവിഡ് രോഗികൾക്കായി 500 ഐസിയു കിടക്കകൾ സ്ഥാപിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ
ബെംഗളൂരു: ഓരോ ബി ബി എം പി മേഖലയിലും കോവിഡ് രോഗികൾക്കായി 500 ഐ സിയു കിടക്കകൾ സ്ഥാപിക്കുന്നതിന് ചുമതലയുള്ള നോഡൽ ഓഫീസറായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ കമ്മീഷണർ ഹർഷ പി എസ് നെ സംസ്ഥാന സർക്കാർ നിയമിച്ചു. കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) ഫണ്ടുകൾ തങ്ങളുടെ ടീം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഹർഷ മാധ്യമങ്ങളോട് പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ 86 ഗുരുതര പരിചരണ വിഭാഗം കിടക്കകളുള്ള ഒരുമോഡുലാർ ഐസിയു യൂണിറ്റ് സ്ഥാപിക്കാൻ ടെക്സസ് ഇൻസ്ട്രുമെന്റ്സ് മുന്നോട്ട് വന്നിട്ടുണ്ട് എന്ന് അദ്ദേഹംപറഞ്ഞു. കുഷ്ഠരോഗ…
Read Moreകോവിഡ് സഹായങ്ങൾ അനുവദിക്കുന്നതിൽ കേന്ദ്രം, കർണാടകയ്‌ക്കെതിരെ ഗുരുതരമായ പക്ഷപാതം കാണിക്കുന്നു: കുമാരസ്വാമി.
ബെംഗളൂരു: കോവിഡ് വൈറസ് പകർച്ചവ്യാധിയെ നേരിടാൻ വേണ്ടി കർണാടക സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വിഭവങ്ങളും സഹായങ്ങളും അനുവദിക്കാത്തതിന് ജനതാദൾ (സെക്കുലർ) നേതാവ് എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തെ വിമർശിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ഗുരുതരമായ പക്ഷപാതം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “കർണാടകയോടും കന്നടക്കാരോടും കേന്ദ്രത്തിന് ഇത്രയധികം അവഹേളനമുണ്ടാകുന്നത് എന്തുകൊണ്ടാണ്? കർണാടക കൂടുതൽ ബിജെപി എം പിമാരെ തെരഞ്ഞെടുത്തതുകൊണ്ടാണോ? അതോ മുഖ്യമന്ത്രി യെദിയൂരപ്പയെ വില്ലനായി അവതരിപ്പിക്കാനുള്ള ശ്രമമാണോ?” എന്നും അദ്ദേഹം ചോദിച്ചു. ദുരിതസാഹചര്യത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അദ്ദേഹം കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. “പകരം, നിസ്സംഗത കാണിക്കുന്നുവെങ്കിൽ, ആളുകൾ കലാപത്തിന് നിർബന്ധിതരാകും,” എന്നും അദ്ദേഹം…
Read Moreകോവിഡ് വാക്സിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.
ബെംഗളൂരു: കോവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഐ ഐ എസ് സിയിൽ നടന്നു കൊണ്ടിരിക്കുന്നതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി) ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകറിനെ അറിയിച്ചു. നിലവിലുള്ള വാക്സിനുകളേക്കാൾ മികച്ച ന്യൂട്രലൈസിംഗ് ഫലങ്ങൾ ഐ ഐ എസ് സി വികസിപ്പിച്ചെടുക്കുന്ന വാക്സിനുള്ളതായി അദ്ദേഹം പറഞ്ഞു. ഈ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല. വാക്സിൻ 30 ഡിഗ്രി ഊഷ്മാവിൽ വരെ സൂക്ഷിക്കാൻ കഴിയും എന്നതിനാൽ തന്നെ ഇത് കോവിഡ് പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ വലിയൊരു വഴിത്തിരിവായിരിക്കാം എന്ന്…
Read Moreഎസ്എസ്എൽസി പരീക്ഷ മാറ്റിവെച്ചു.
ബെംഗളൂരു: കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി(പത്താം ക്ലാസ്) പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു. പുതുക്കിയ തീയ്യതി പിന്നീട് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. “സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ഇതേ തുടർന്ന് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരവധി സ്കൂൾ അസോസിയേഷനുകളുടെയും ആശങ്കകളും ഈ തീരുമാനത്തിന് കാരണമായി. കോവിഡ് 19 ന്റെ രണ്ടാം തരംഗം അവസാനിച്ചതിനുശേഷം ഇതിൽ അനുയോജ്യമായ ഒരു തീരുമാനം എടുക്കും,”എന്ന് അദ്ദേഹം പറഞ്ഞു. “പരീക്ഷക്ക് വളരെ മുൻപ് തന്നെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾ നിരാശപ്പെടേണ്ടതില്ല, പകരം അവരുടെ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുക ,” എന്ന് മന്ത്രി അഭ്യർത്ഥിച്ചു.…
Read Moreരണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകും. ആശങ്ക മറ്റ് ജില്ലകളെക്കുറിച്ച്: ആരോഗ്യ മന്ത്രി
ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതിനിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഉയർന്ന ജനസാന്ദ്രത കാരണം തലസ്ഥാന നഗരങ്ങൾ എല്ലായ്പ്പോഴും ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ലോക്ക്ഡൗൺ മുംബൈയിലെന്നപോലെ നമ്മുടെ നഗരത്തിലും സഹായകമാകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ ആശങ്കാകുലരാകുന്നത്,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സുധാകർ പറഞ്ഞു. അടിയന്തിര…
Read Moreരാജ്യത്തെ 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും കർണാടക ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നും.
ന്യൂ ഡൽഹി: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും മഹാരാഷ്ട്ര, കർണാടക, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തതാണെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹി ,തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പ്രതിദിനം 48,401 കേസുകൾറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 47,930 കേസുകളുമായി കർണാടക തൊട്ടുപിന്നിൽ ഉണ്ട്. കേരളത്തിൽ ഇന്നലെ 35,801 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ മൊത്തം കോവിഡ് -19 ആക്റ്റീവ്കേസുകളുടെ…
Read Moreകോവിഡ് 19 ; സ്വകാര്യ ആശുപത്രികളിലെ പുതുക്കിയ ചികിത്സ പാക്കേജ് നിരക്കുകൾ അംഗീകരിച്ച് സർക്കാർ.
ബെംഗളൂരു: പൊതുജനാരോഗ്യ അധികൃതർ നൽകിയ റഫറലുകളുടെ അടിസ്ഥാനത്തിൽ കോവിഡ് 19 രോഗികളെ പ്രവേശിപ്പിക്കുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കാൻ അനുവദിച്ച പുതുക്കിയ പാക്കേജ് നിരക്കുകൾ കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകരിച്ചു. ചീഫ് സെക്രട്ടറി പി രവി കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒരു ജനറൽ വാർഡിൽ ചികിത്സ തേടുന്ന ഒരു രോഗിക്ക് പ്രതിദിനം 5200 രൂപ ഈടാക്കാം, എച്ച്ഡിയു (ഹൈ–ഡിപൻഡൻസി യൂണിറ്റ്) ഉള്ള ഒരു കിടക്കയ്ക്ക് പ്രതിദിനം 8000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വെന്റിലേറ്റർ ഇല്ലാതെ പ്രതിദിനം 9750 രൂപയും വെന്റിലേറ്ററിൽ11,500 രൂപയുമാണ് ഇൻസുലേഷൻ ഐസിയുവിനുള്ള നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഓരോ…
Read Moreകോവിഡ് പ്രതിരോധം: ഒരു ലക്ഷം മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സർക്കാർ.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കുന്നതിനായി, കോവിഡ് ഡ്യൂട്ടികൾക്കായി സംസ്ഥാനത്ത് മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ സേവനം ഉപയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി കോവിഡ് ടാസ്‌ക്ഫോഴ്‌സിന്റെ തലവൻ കൂടിയായ ഉപമുഖ്യമന്ത്രി സി എൻ അശ്വത്‌നാരായണൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ സേവനത്തിന് ആനുകൂല്യങ്ങൾ നൽകുന്നതാണ്. അവസാന പോസ്റ്റിംഗിന്റെ ഭാഗമായി ഇന്റേൺസ്, പിജി, അവസാന വർഷ വിദ്യാർത്ഥികളെ ഉൾപ്പെടെ 17,797 മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് വിന്യസിക്കും. നഴ്‌സിംഗ് വിഭാഗത്തിൽ 45,470 കുട്ടികളുണ്ടെങ്കിൽ ഡെന്റൽ (2538), ആയുഷ് (9654), ഫാർമസി (9936)…
Read More7 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലങ്ങൾ സർക്കാർ ഉറപ്പാക്കും: ഉപമുഖ്യമന്ത്രി.
ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ 7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ് ഫലങ്ങൾ വന്നിരുന്നത് എന്നും ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് ചുമതല കൂടിയുള്ള മന്ത്രി സി.എൻ അശ്വത് നാരായണ പറഞ്ഞു. ഈ സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും …
Read More