ഹോട്ടലിലെ ചൂടുവെള്ള ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്

ബംഗളൂരു: ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചൂടുവെള്ള ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

നാഗർഭാവിയിലെ നമുറ ടിണ്ടി ഹോട്ടലിൽ ആണ് സംഭവം. ഇഡ്ഡലി തയ്യാറാക്കാൻ ജീവനക്കാർ ബോയിലറിൽ വെള്ളം നിറച്ചപ്പോൾ ബോയിലർ പൊട്ടിത്തെറിച്ച് ആണ് അപകടം ഉണ്ടായത്.

സംഭവസമയം അടുക്കളയിൽ ജോലി ചെയ്യുന്ന ഐശ്വര്യ (19), ബാസികുമാർ (20), കാഷ്യറുടെ സഹോദരൻ കാർത്തിക് (18) എന്നിവർക്കാണ് പരിക്കേറ്റത്.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മൂവർക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തിന്റെ തീവ്രതയിൽ അടുക്കളയിലെ സാമഗ്രികൾ പൂർണമായും നശിച്ചു. സംഭവസമയത്ത് നിരവധി ഉപഭോക്താക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നെങ്കിലും സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ജ്ഞാനഭാരതി പോലീസ് സ്‌റ്റേഷൻ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts