കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന ഗോരക്ഷകൻ പുനീത് കേരേഹള്ളിയെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിൽ

puneeth

പശുക്കടത്ത് ആരോപിച്ച് രാമനാഗരിയിലെ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതിയും വലതുപക്ഷ പ്രവർത്തകനും പശു സംരക്ഷകനും ‘രാഷ്ട്ര രക്ഷണ പട’ തലവനുമായ പുനീത് കേരെഹള്ളിയെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച്.

ബംഗളൂരു സ്വദേശിയായ 32 കാരനായ കേരേഹള്ളി സംസ്ഥാനത്തുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 10 കേസുകാലിൽ പ്രതിയാണ്.

കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ആവർത്തിച്ചുള്ള പങ്കാളിത്തത്തിന് ഗുണ്ടാ ആക്ട് പ്രകാരമാണ് കേരേഹള്ളിക്കെതിരെ കേസെടുത്തതെന്ന് പോലീസ് കുറിപ്പിൽ പറയുന്നു.

പശു കടത്തിന്റെ പേരിൽ മുസ്ലിം വ്യാപാരികളെ ഭീഷണിപ്പെടുത്തുകയും ഹലാൽ മാംസത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്ത പുനീത് സമൂഹത്തിൽ വർഗീയ വേർതിരിവ് സൃഷ്ഠിക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു

2013 മുതൽ ഇയാൾക്കെതിരെ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; രണ്ടെണ്ണം ഈ വർഷവും രജിസ്റ്റർ ചെയ്തട്ടുണ്ട്.

ഹാസൻ സ്വദേശിയായ കേരേഹള്ളി വർഷങ്ങളായി ബെംഗളൂരുവിലാണ് താമസം. കൊള്ളപ്പലിശക്കാർ, മയക്കുമരുന്ന് കുറ്റവാളികൾ, ചൂതാട്ടക്കാർ, ഗുണ്ടകൾ, അധാർമിക ട്രാഫിക് കുറ്റവാളികൾ, ചേരി പിടിച്ചെടുക്കുന്നവർ, കടൽക്കൊള്ളക്കാർ എന്നിവർക്ക് എതിരെ പൊതു ക്രമസമാധാനപാലനത്തിന് ഹാനികരമായ അവരുടെ അപകടകരമായ പ്രവർത്തനങ്ങൾ തടയുന്നതിന് തടയുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഗുണ്ടാ നിയമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us