കുടുംബസമേതം തിയേറ്ററിലെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലും രജനി തരംഗം. രജനികാന്ത് നായകനായ ജയിലർ സിനിമ കേരളത്തിലും തകർത്തോടുകയാണ്.

ഇപ്പോൾ കുടുംബസമേതം തിയേറ്ററിലെത്തി സിനിമകണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തിയേറ്ററിലെത്തി സിനിമ കണ്ടിരുന്നു.

ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ കണ്ടത്. തമിഴിലെ ട്രേഡ് അനലിസ്റ്റ് മനോബാല ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രം കളക്ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts