ബെംഗളുരു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇഡിയുടെ വാദം കർണ്ണാടക ഹൈക്കോടതിയിൽ ആരംഭിച്ചു. ഈ മാസം ഇരുപതിനാണ് തുടർവാദം നടക്കുക, ഇഡിക്ക് വേണ്ടി അഡീഷ്ണൽ സോളിസ്റ്ററ്‍ ജനറൽ അമൻ ലേഖി വ്യക്തമാക്കിയത് നേരിട്ട് ലഹരി മരുന്ന് ഇടപാടിൽ ബിനീഷ് ഇടപെട്ടോ എന്ന വിഷയം മാത്രമല്ല ബിനീഷ് ഇത്തരത്തിൽ കള്ളപ്പണം ലഹരി മരുന്ന് ഇടപാടിനായി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയാലാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെടുത്താതെ തന്നെ കള്ളപ്പണം വെളുപ്പിച്ച കേസ് നിലനിൽക്കുന്നതാണെന്നും ഇഡി വ്യക്തമാക്കി.…
Read MoreTag: court
സി.ഡി.വിവാദത്തിലെ പാരാതിക്കാരിയായ സ്ത്രീ കോടതിയിൽ ഹാജരായി
ബെംഗളൂരു: കർണാടക മുൻ മന്ത്രി രമേശ് ജർകിഹോളി ഉൾപ്പെട്ട സി ഡി വിവാദത്തിൽ ഒരു പ്രധാന വഴിത്തിരിവുണ്ടായിരിക്കുന്നു. പ്രസ്തുത വീഡിയോയിലെ സ്ത്രീ (പരാതിക്കാരി) ചൊവ്വാഴ്ച ബെംഗളൂരുവിൽ ചീഫ്മെട്രോപൊളിറ്റൻ കോടതി മുമ്പാകെ ഹാജരായി മൊഴി നൽകി. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജേർസ് (സിആർപിസി) സെക്ടർ 164 പ്രകാരം മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയതായി പാരാതിക്കാരിയുടെ അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർ പറഞ്ഞു. പ്രസ്തുത കേസ് അന്യോഷിക്കുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്‌ഐടി) യുവതിക്ക് പൂർണമായ വിശ്വാസം ഇല്ല എന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ സമർപ്പിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.…
Read Moreഅനധികൃത ഫ്ലെക്സുകൾ: അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു: ഈമാസം 17 ന് അകം അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സിറ്റി പോലീസ് കമ്മീഷ്ണർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ചീഫ് ജസ്റ്റി്സ് ഉത്തരവിട്ടു.
Read Moreയാത്രാ നിബന്ധന; മഅദനിയുടെ ഹർജി ഇന്ന് പരിഗണിക്കും
ബെംഗളുരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ യാത്രാ നിബന്ധനകൾ ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. എൻഎെഎ പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുക. രാഷ്ട്രീയ നേതാക്കളുമായോ, അണികളുമായോ കൂടികാഴ്ച്ച പാടില്ലെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് ഹർജി.
Read More