നടൻ സുരേഷ് ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. “എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട് എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ…
Read MoreTag: CONTROVERSY
പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവച്ച് കൊല്ലണം; കെഎൻ രാജണ്ണ
ബെംഗളൂരു: നിയമസഭയില്‍ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച് കൊല്ലണമെന്ന് മന്ത്രി കെ.എൻ രാജണ്ണ. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈന്‍റെ അനുയായികള്‍ നിയമസഭയില്‍ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ രാജണ്ണയുടെ പ്രസ്താവന. കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, അത് മെച്ചപ്പെടുകയാണ് ചെയ്തത്. ആരെങ്കിലും മുദ്രാവാക്യം വിളിച്ചോ മറ്റോ പാകിസ്താനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവരെ വെടിവെച്ച് കൊല്ലണം. അതില്‍ യാതൊരു തെറ്റുമില്ല -രാജണ്ണ പറഞ്ഞു. മാത്രമല്ല,…
Read Moreവീണ്ടും വിവാദ പ്രസ്താവന നടത്തി കെഎസ് ഈശ്വരപ്പ
ബെംഗളൂരു: വീണ്ടും വിവാദ പ്രസ്താവന നടത്തി മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. കോൺഗ്രസ് നേതാക്കളായ ഡി.കെ. സുരേഷ്, വിനയ് കുൽക്കർണി എന്നിവരെ വധിക്കാൻ നിയമംകൊണ്ട് വരണമെന്നാണ് കെ.എസ്. ഈശ്വരപ്പ ആഹ്വാനം ചെയ്തത്. സുരേഷ് എം.പിയും വിനയ് കുൽക്കർണി എം.എൽ.എയുമാണ്. ഇരുനേതാക്കളും രാജ്യദ്രോഹികളാണെന്നും ഇന്ത്യയെ രണ്ട് ഭാഗമാക്കാൻ പരിശ്രമിക്കുന്നവരാണെന്നുമായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം. പൊതുസമ്മേളനങ്ങളിൽ വെച്ച് അവർ വീണ്ടും ഇത്തരം പ്രസ്താവനകൾ നടത്താൻ ശ്രമിച്ചാൽ തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവരം അറിയിക്കും. അവർ രാജ്യത്തെ കഷ്ണങ്ങളായി വിഭജിക്കാൻ ആഗ്രഹിക്കുന്നു. അവരെ വെടിവെച്ച് കൊല്ലാൻ കഴിയുന്ന നിയമം…
Read Moreഅന്നപൂരണി വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര
അന്നപൂരണി സിനിമയെ സംബന്ധിച്ച വിവാദത്തില്‍ ക്ഷമ ചോദിച്ച് നയൻതാര. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറഞ്ഞത്. സിനിമയിലൂടെ പോസറ്റീവ് സന്ദേശം നല്‍കാൻ ആണ് ശ്രമിച്ചത്. സെൻസർ ബോർഡ് അനുമതിയുള്ള ചിത്രം ഒടിടിയില്‍ എത്തുമ്പോള്‍ വിവാദമാകുമെന്ന് കരുതിയില്ലെന്നും നടി പറഞ്ഞു. ജയ് ശ്രീ രാം എന്ന തലക്കെട്ടോടെയായിരുന്നു നയൻതാരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ക്ഷമാപണ കുറിപ്പുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന്…
Read More‘ഹിന്ദുക്കൾ ഒന്നും രണ്ടും പ്രസവിച്ചാൽ പോര’; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ
ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎൽഎ ബെൽത്താങ്ങടിയിൽ പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു. സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി…
Read More‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം
ന്യൂഡൽഹി: ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലെ ഒരു രംഗം വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്. ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു. ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ…
Read Moreഇന്ത്യയുടെ ശൗചാലയത്തിനിതെന്തുപറ്റി? വീണ്ടും വിവാദമായി മൂത്രം, ദളിത് യുവാവിനെ മർദ്ദിച്ച ശേഷം ശരീരത്തിൽ മൂത്രമൊഴിച്ചതായി പരാതി
ആന്ധ്ര : ദലിത് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. ആന്ധ്രപ്രദേശിലെ ഓങ്കോളിലാണ് സംഭവം. ഒമ്പത് പേർ ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കുകയും രണ്ടുപേർ ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു. സംഘത്തിലൊരാൾ പകർത്തിയ വിഡിയോ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മോത നവീൻ എന്ന യുവാവാണ് ക്രൂര മർദനത്തിനിരയായത്. പ്രധാന പ്രതി മന്നെ രാമഞ്ജനേയുലു ഒളിവിലാണെന്നും മറ്റു പ്രതികൾ പിടിയിലായതായും പോലീസ് പറഞ്ഞു. സംഘത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേരും ഉണ്ടായിരുന്നു. ഇരയായ നവീനും രാമഞ്ജനേയുലുവും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നെന്നും ഇരുവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിലായി 50ലധികം…
Read Moreനടൻ കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി നിർമ്മാതാവ്
നടൻ കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമർശനവുമായി പദ്മിനി’ സിനിമയുടെ നിർമാതാവ് സുവിൻ കെ. വർക്കി രംഗത്ത്. നടൻ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെയാണ് നിർമാതാവ് രംഗത്ത് എത്തിയിരിക്കുന്നത്. 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയെന്നും അഭിനയിക്കുന്ന സിനിമകൾ പ്രമോട്ട് ചെയ്യേണ്ടത് താരങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്നും നിർമാതാവ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കൂടാതെ കുഞ്ചാക്കോ ബോബന്റെ ചിത്രം ഒഴിവാക്കിക്കൊണ്ടുള്ള പോസ്റ്ററും നിർമാതാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ പ്രൊമോഷനിലെ പോരായ്മകൾ സംബന്ധിച്ച് ഉയരുന്ന ചില ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട്. അതേ കുറിച്ചു സംസാരിച്ചു…
Read Moreനടി കാജോളിനെതിരെ സൈബർ ആക്രമണം
വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പറഞ്ഞ ബോളിവുഡ് നടി കജോളിനെതിരെ സൈബറാക്രമണം. കാജൾ ഒരു നേതാവിന്റെയും പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിരെ നടക്കുന്നത്. കജോൾ സ്‌കൂൾ വിദ്യഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും ആക്ഷേപിച്ച് ചില പ്രൊഫൈലുകൾ വന്നിട്ടുണ്ട്. എന്നാൽ തന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ ഒരു കാര്യം…
Read Moreടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, മോഷൻ പോസ്റ്റർ വിവാദത്തിലേക്ക്
ബെംഗളൂരു:മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു. രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്. കർണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പവൻ ശർമ സംവിധാനം ചെയ്യുന്ന ചിത്രമായ ടിപ്പുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പോസ്റ്ററിൽ ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്. ഇത് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. മോഷൻ പോസ്റ്ററിൽ ടിപ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകർത്തു, 40 ലക്ഷം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കൾ ജയിലിലായി,…
Read More