ബെംഗളൂരു: കര്‍ണാടകയിലെ മുസ്‍ലിംകള്‍ക്കെതിരായ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് ബെംഗളൂരു മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ. മുസ്‌ലിംകളെ ദ്രോഹിക്കുന്നത് തടയാതെ സര്‍ക്കാര്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്. കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്ന ആര്‍ച്ച് ബിഷപ്പ് സംസ്ഥാനത്ത് പീഡനം നേരിടുന്ന മുസ്‍ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കണമെന്നും ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്ന സമയത്താണ് ആര്‍ച്ച് ബിഷപ്പിന്റെ ഐക്യദാര്‍ഢ്യ പ്രസ്താവന. അടുത്തിടെ, ചില ഹിന്ദു ക്ഷേത്ര കമ്മിറ്റികളും ഉത്സവസമയങ്ങളില്‍ കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‍ലിം കച്ചവടക്കാരെ തടഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ…
Read MoreTag: contravacy
ഹിജാബ് ധരിച്ചവരെ ക്ലാസിൽ കയറ്റിയില്ല, ഹിജാബ് വിലക്ക് ഉത്തർപ്രദേശിലും
ആഗ്ര : കര്‍ണാടകയ്ക്ക് പിന്നാലെ, ഹിജാബിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശും. അലിഗഢിലെ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. ശ്രീവര്‍ഷിണി കോളേജിലാണ് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ വിലക്കിയത്. ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറയ്ക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഇരിക്കാതെ വീടുകളിലേക്ക് മടങ്ങി. അധികൃതര്‍ നിര്‍ദ്ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി കോളേജ് അധികൃതര്‍ നോട്ടീസ് പതിച്ചതിനെ തുടർന്നാണ് പ്രശ്നം ആരംഭിച്ചത്. അതേസമയം, ഹിജാബും ബുര്‍ഖയും അഴിയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നും കോളേജിലേക്ക് പ്രവേശനം…
Read More