പാക് സൈനികരുടെ വെടിയേറ്റ് മരിച്ച കുഞ്ഞിന് വേണ്ടി പ്രതിഷേധവുമായി മല്ലു ഹാക്കർമാർ

തിരുവനന്തപുരം: പാകിസ്ഥാന്‍ സൈനികരുടെ വെടിയേറ്റ് മരിച്ച കുഞ്ഞിന് വേണ്ടി പ്രതിഷേധമുയർത്തി മലയാളി ഹാക്കർമാർ. ‘മല്ലു സൈബർ സോൾജിയേഴ്സ്’  എന്ന സൈബര്‍ കൂട്ടായ്മയാണ് പാകിസ്ഥാൻ സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തുക്കൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. എട്ടുമാസം പ്രായമുള്ള നിധിൻ എന്ന കുഞ്ഞാണ് കഴിഞ്ഞ ദിവസം പാക് സൈനീകരുടെ വെടിയേറ്റ് മരിച്ചത്.

പാകിസ്ഥാന്‍ സൈനീകരുടെ തോക്കിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയായ ഈ കുഞ്ഞിന് വേണ്ടി മാത്രമല്ല തങ്ങളുടെ പ്രതികരണമെന്നും സമൂഹത്തിൽ സ്വന്തം ലാഭങ്ങൾ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവർക്കിടയിൽ നിശ്ശബ്ദരാക്കപ്പെട്ട അനേകം നിധിൻമാർക്ക് കൂടി വേണ്ടിയാണ് പോരട്ടമെന്നും മല്ലു സൈബർ സോൾജിയേഴ്സ് പ്രതികരിച്ചു.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

ഞങ്ങൾ നിശബ്ദരാണ് പക്ഷെ ഒരിക്കലും മറക്കില്ല എന്ന വാചകവും ചേർത്തിട്ടുണ്ട്. കുഞ്ഞിന്‍റെ വെടിയേറ്റ് കിടക്കുന്ന പടവും മല്ലു സൈബർ സോൾജിയേഴ്‌സിന്‍റെ ലോഗോയും സൈറ്റുകളിൽ പതിച്ചിട്ടുണ്ട്. ഫെസ്ബുക്കിലൂടെയാണ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത കാര്യം സംഘം വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
[masterslider id="10"]

Related posts