ചെന്നൈയിൽ സുരക്ഷിതമല്ലാത്ത 40 സ്കൂൾ കെട്ടിടങ്ങൾ കോർപ്പറേഷൻ തിരിച്ചറിഞ്ഞു; അന്തിമ തീരുമാനം ഉടൻ.

SCHOOL

ചെന്നൈ: ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ തങ്ങളുടെ സ്‌കൂളുകളിലെ 40 കെട്ടിടങ്ങൾ ദുർബ്ബലമായതും വിദ്യാർത്ഥികൾക്ക് അപകടഭീഷണി ഉയർത്തുന്നതുമായതായി കണ്ടെത്തി. ചെന്നൈ കോർപ്പറേഷൻ വൃത്തങ്ങൾ പറയുന്നതനുസരിച്ച് കെട്ടിടങ്ങൾ വിവിധ സ്കൂൾ പരിസരങ്ങളിലാണ്. ദുർബലമായ ചില കെട്ടിടങ്ങളുടെ ചുമരുകളിലും മേൽക്കൂരകളിലും വിള്ളലുകൾ ഉണ്ട്. തുടർനടപടികൾക്കായി ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ തിരുനെൽവേലിയിൽ ഒരു സ്കൂൾ കെട്ടിടം തകർന്ന് മൂന്ന് വിദ്യാർത്ഥികൾ മരിച്ചതിനെത്തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിലുടനീളം സർവേ നടത്താൻ വിദ്യാഭ്യാസ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചെന്നൈ കോർപ്പറേഷൻ രൂപീകരിക്കുകയായിരുന്നു. തിങ്കളാഴ്ച സർവേ…

Read More

ചെന്നൈയിലും മറ്റ് ഹോട്ട്‌സ്‌പോട്ട് ജില്ലകളിലും പരിശോധനകൾ ശക്തമാക്കി തമിഴ്‌നാട്.

COVID TESTING

ചെന്നൈ: പുതിയ കൊവിഡ് കേസിന്റെ കാര്യത്തിൽ ചെന്നൈ സംസ്ഥാനം മുന്നിൽ തന്നെ തുടരുന്നു. ജില്ലയിൽ തിങ്കളാഴ്ച 128 പുതിയ അണുബാധകളാണ് രേഖപ്പെടുത്തിയത്. ഇതോടെ, തമിഴ്‌നാട്ടിൽ 719 കോവിഡ് കേസുകളും വൈറൽ അണുബാധ മൂലമുള്ള 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് കേസുകളുടെ വേഗത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് മൂലം സജീവ കേസുകളുടെ എണ്ണം 8,013 ആയി കുറയാൻ സാധിച്ചട്ടുണ്ട് . 120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കോയമ്പത്തൂരാണ് ചെന്നൈയ്ക്ക് തൊട്ടുപിന്നിൽ. അതുകൊണ്ടു തന്നെ ചെന്നൈ ഉൾപ്പെടെയുള്ള ഹോട്ട്‌സ്‌പോട്ടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 14-ാമത് മെഗാ വാക്‌സിൻ…

Read More

നഗരത്തിൽ വെള്ളക്കെട്ട്; എങ്ങും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

WATERLOGGING

ചെന്നൈ: വെള്ളിയാഴ്‌ച പുലർച്ചെ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്‌ അഞ്ച്‌ റോഡുകളിൽ ഗതാഗത തടസമുണ്ടാവുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്‌തു. കെ കെ നഗറിലെ രംഗരാജപുരം സബ്‌വേയും രാജമന്നാർ റോഡും വെള്ളിയാഴ്ച രാവിലെ മുതൽ ഗതാഗത നിരോധനം ഏർപെടുത്തിയതുകൊണ്ടു എല്ലാ വാഹനങ്ങളും സെക്കൻഡ് അവന്യൂവഴിയാണ് തിരിച്ചുവിട്ടത്. മെഗാ മാർട്ടിന് സമീപമുള്ള വളസരവാക്കത്തും സ്ഥിതി വ്യത്യസ്തമല്ല അവിടെയും കേശവർദ്ധനി റോഡിലൂടെ ആർക്കോട് റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ടി നഗർ, നന്ദനം, അഡയാർ, മൗണ്ട് റോഡ്, പെരിയമേട് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതുമൂലം തിരക്കേറിയ സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്,…

Read More

സംസ്ഥാനത്ത് മഴ കനക്കും

ചെന്നൈ: അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കൂടാതെ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തെക്കൻ തമിഴ്‌നാട്, പുതുക്കോട്ട, ഡെൽറ്റ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 23 ചൊവ്വാഴ്ച, കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പുനൽകി. ബുധൻ, വ്യാഴം ദിവസങ്ങളിൽ തമിഴ്നാടിന്റെ തെക്കൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും കാരയ്ക്കലിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് ഐഎംഡി  നൽകിയിട്ടുണ്ട്.

Read More

നഗരത്തിലെ ചില ഭാഗങ്ങളിൽ 24നു വൈദ്യുതി മുടങ്ങും.

ചെന്നൈ: ജില്ലയിൽ ഇലക്‌ട്രിസിറ്റി ബോർഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നഗരത്തിന്റെയും നഗരപരിസരങ്ങളിലും പെടുന്ന ചില ഭാഗങ്ങളിൽ നവംബർ 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും. താംബരം, ഷോളിങ്ങനല്ലൂർ, പൊന്നേരി എന്നിവിടങ്ങളിലും പരിസരങ്ങളിലും ആണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് എന്നാണ് ഔദ്യോഗിക അറിയിപ്പ്. നവംബർ 24 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വൈദ്യുതി മുടങ്ങുന്നത്. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ഉച്ചയ്ക്ക് രണ്ടിന് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Read More

ചെന്നൈയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു.

chennai-rain

ചെന്നൈ: തിങ്കളാഴ്ച പുലർച്ചെ മുതൽ ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു. നവംബർ ആദ്യം പെയ്ത ശക്തമായ മഴയ്ക്ക് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളക്കെട്ടിന് ഇത് വഴിയൊരുക്കി. തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും താഴ്ന്ന ട്രോപോസ്ഫെറിക് തലത്തിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം വരെ വ്യാപിക്കാൻ സാധ്യത ഉള്ളതുമൂലം  സംസ്ഥാനത്ത് പലയിടത്തും മഴയ്ക്കു കാരണമാകാമെന്നും, അടുത്ത ഒന്നോ രണ്ടോ മണിക്കൂറിൽ ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

Read More

യാഥാർഥ്യമാകാനൊരുങ്ങി ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാകുന്നു, യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ യാഥാർഥ്യമാകും. അടുത്തവർഷം ആദ്യം എക്സ്പ്രസ് ഹൈവേ നിർമാണത്തിന് ടെൻഡർ വിളിക്കും. പദ്ധതി നിലവിൽ വന്നാൽ രണ്ട് മെട്രോ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയുകയും വാണിജ്യബന്ധം ശക്തമാവുകയും ചെയ്യും.

Read More
Click Here to Follow Us