ചെന്നൈയിലും മറ്റ് ഹോട്ട്‌സ്‌പോട്ട് ജില്ലകളിലും പരിശോധനകൾ ശക്തമാക്കി തമിഴ്‌നാട്.

COVID TESTING

ചെന്നൈ: പുതിയ കൊവിഡ് കേസിന്റെ കാര്യത്തിൽ ചെന്നൈ സംസ്ഥാനം മുന്നിൽ തന്നെ തുടരുന്നു. ജില്ലയിൽ തിങ്കളാഴ്ച 128 പുതിയ അണുബാധകളാണ് രേഖപ്പെടുത്തിയത്. ഇതോടെ, തമിഴ്‌നാട്ടിൽ 719 കോവിഡ് കേസുകളും വൈറൽ അണുബാധ മൂലമുള്ള 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് കേസുകളുടെ വേഗത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് മൂലം സജീവ കേസുകളുടെ എണ്ണം 8,013 ആയി കുറയാൻ സാധിച്ചട്ടുണ്ട് .

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കോയമ്പത്തൂരാണ് ചെന്നൈയ്ക്ക് തൊട്ടുപിന്നിൽ. അതുകൊണ്ടു തന്നെ ചെന്നൈ ഉൾപ്പെടെയുള്ള ഹോട്ട്‌സ്‌പോട്ടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 14-ാമത് മെഗാ വാക്‌സിൻ ഡ്രൈവ് 50,000 കേന്ദ്രങ്ങളിലാണ് സംഘടിപ്പിച്ചത്.

അപകടസാധ്യതയുള്ള 11 രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 5,249 അന്താരാഷ്ട്ര യാത്രക്കാരെ സംസ്ഥാനം ഇതുവരെ പരിശോധിച്ചു. ഇതിൽ ഏഴുപേരുടെ പരിശോധനാഫലം പോസിറ്റീവും ഒരാളുടെ പരിശോധനാഫലം നെഗറ്റീവുമാണ് ശേഷിക്കു രോഗികൾ ഇപ്പോൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts