ബെംഗളൂരു: കര്‍ണാടകയിലെ ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആര്‍ ടി സി) ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണം എന്നാണ് നിര്‍ദേശം. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ ഗണ്യമായ നഷ്ടമാണ് കെ എസ് ആര്‍ടി സി റിപ്പോര്‍ട്ട് ചെയ്തത്. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിപ്പാര്‍ട്ട്മെന്റിനെ നിലനിര്‍ത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേ തീരൂ എന്ന് കെ…
Read MoreTag: charge
സാൻഡ്‌വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് റെസ്റ്റോറന്റ് ഈടാക്കിയ സർവീസ് ചാർജ് 180 രൂപ
മിലാൻ: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ പലപ്പോഴും അധിക സർവീസ് ചാർജൊക്കെ ഈടാക്കാറുണ്ട്. ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും ബ്രാൻഡിനുമൊക്കെ അനുസരിച്ചായിരിക്കും അധിക ചാർജ് പലപ്പോഴും ഈടാക്കാറുള്ളത്. ഇറ്റലിയിലെ ഒരു റെസ്റ്റോറന്റിൽ ഇതുപോലെ ഈടാക്കിയ അധിക സർവീസ് ചാർജ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഭക്ഷണം കഴിക്കാനെത്തിയവർ. സാൻഡ്‍വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് സർവീസ് ചാർജ് ഈടാക്കിയത്. അഞ്ചോ പത്തോ രൂപയല്ല, 180 രൂപ സാൻവിച്ച് മുറിച്ച് നൽകിയതിന് മാത്രം റെസ്റ്റോറന്റ് ഈടാക്കിയത്. ഇറ്റലിയിലെ കോമോയ്ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗേരാ ലാരിയോയിലെ ബാർ പേസിൽ എന്ന…
Read Moreഓണം എത്തുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയ്ക്കാൻ സാധ്യത
ബെംഗളൂരു∙ ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ സ്ലീപ്പർ ബസുകൾ വരുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മലയാളി യാത്രക്കാർ. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന കേരള ആർട്ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് സീറ്റർ കം സ്ലീപ്പർ ബസുകൾ ഓണത്തിന് മുൻപ് ബെംഗളൂരു റൂട്ടിൽ ഓടിത്തുടങ്ങിയേക്കും. ഒരു എസി, ഒരു നോൺ എസി ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് പുറത്തിറക്കുന്നത്. ഒരു ബസിൽ 25 സീറ്റുകളും 15 ബർത്തുകളുമാണ് ഉണ്ടാകുക. സീറ്റിനേക്കാൾ 25 ശതമാനം അധിക നിരക്കായിരിക്കും ബർത്തിന് ഈടാക്കുക. നിലവിലെ എസ്സി ആക്സിൽ സ്ലീപ്പർ–…
Read Moreസൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി
ബെംഗളൂരു:അധികാരത്തിലേറിയതിനുപിന്നാലെ കോൺഗ്രസ് സർക്കാർ വൈദ്യുതിനിരക്ക് കൂട്ടി. കഴിഞ്ഞ ദിവസമാണ് കർണാടക റഗുലേറ്ററി കമീഷൻ ഉത്തരവിട്ടത്. താരിഫ്, ഇന്ധന സർചാർജ് ഇനങ്ങളിലായി ജൂണിലെ ബില്ലിൽ യൂണിറ്റിന് 2.89 രൂപയാണ് കൂട്ടിയത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വൈദ്യുതി ഉപയോഗത്തിനുള്ള ബില്ലാണ് ജൂണിൽ ഈടാക്കുന്നത്. ഇരുമാസങ്ങളിലുമായി 70 പൈസവീതം വൈദ്യുതിനിരക്കും ഇന്ധന സർചാർജായി 1.49 രൂപയും ഈടാക്കും. ആകെ 2.89 രൂപ. ഉൽപ്പാദക കമ്പനികളിൽനിന്നുള്ള വൈദ്യുതിവാങ്ങൽ ചെലവ് അതത് മാസം ഉപയോക്താക്കളിൽ നിന്ന് ഈടാക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടത്തിന്റെ ചുവടുപിടിച്ച് ജൂൺ മുതൽ 1.49 രൂപ സർചാർജ് ഈടാക്കാനായിരുന്നു…
Read Moreവൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടു പുറകെ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 70 പൈസയുടെ വർധനവാണ് വരുത്തിയത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വർധനവാണിത്. 57 പൈസ ഫിക്സഡ് ചാർജിലും 13 പൈസ എനർജി ചാർജിലും ഈടാക്കുക. 8.31 എല്ലാവരുടെയും വർധനവാണ് ഏർപ്പെടുത്തിയത്. 2022ൽ കെ.ഐ.ആർ.സിക്ക് സമർപ്പിച്ച നിർദ്ദേശങ്ങളിൽ, വൈദ്യുതി വിതരണ കമ്പനികൾ 139 പൈസയുടെ വർദ്ധന വേണമെന്നാണ് ആവശ്യപ്പെട്ടത്. 8,951.20 കോടി രൂപയുടെ റവന്യൂ കമ്മി…
Read Moreപുതുവർഷത്തിൽ വൈദ്യുതി നിരക്ക് കുറയും
ബെംഗളൂരു: പുതുവർഷത്തിൽ വൈദ്യുതി നിരക്ക് യുണിറ്റിന് 36 പൈസ കുറച്ച് ബെസ്കോം. ജനുവരി 1 മുതൽ മാർച്ച് 21 വരെയുള്ള ബില്ലിൽ കുറഞ്ഞ നിറക്കാണ് ഈടാക്കുക. കൽക്കരി വില ഉയർന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് വൈദ്യുതി നിരക്ക് യൂണിറ്റിന് 43 പൈസ ഉയർത്തിയത്. ബെസ്കോമിന് പുറമെ മംഗളുരു ഇലെക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ വൈദ്യുതി നിരക്ക് യൂണിറ്റിന് 39 പൈസ കുറച്ചു. കർണാടക എലെക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശപ്രകാരണമാണ് നിരക്ക് കുറച്ചത്.
Read Moreഅമിതചാർജ് ഈടാക്കുന്ന ഓട്ടോഡ്രൈവർമാർക്ക് ഇനി പിടിവീഴും
ബെംഗളൂരു : നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ അധിക നിരക്ക് ഈടാക്കുന്നു എന്നുളള പരാതി പതിവുള്ളതാണ്. യാത്രക്കാരും ഡ്രൈവറും തമ്മിൽ ഇതേച്ചല്ലി വഴക്കുണ്ടാകുന്നതും പതിവാണ്. എന്നാലും പലപ്പോഴും ഡ്രൈവർ ചോദിക്കുന്ന കാശ് കൊടുക്കാൻ യാത്രക്കാർ നിർബന്ധിതരാകുന്നു എന്നതാണ് സത്യം. അമിത നിരക്ക് ഈടാക്കുന്ന ഡ്രൈവർമാരെക്കുറിച്ച് ട്രാഫിക് പോലീസിൽ പരാതിപ്പെടാൻ സൗകര്യമുള്ളകാര്യം പലർക്കും അറിയില്ല. ഭാഷ അറിയാത്തതു കൊണ്ടും സമയക്കുറവുകൊണ്ടും സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്തതുകൊണ്ടും പരാതിപ്പെടാൻ തയ്യാറാകാത്തവരുമുണ്ട്. മലയാളികളുൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാരും കർണാടകത്തിലെ മറ്റുജില്ലകളിൽ നിന്നുള്ളവരുമാണ് ഓട്ടോഡ്രൈവർമാരുടെ അധികനിരക്കിന് കൂടുതലും ഇരയാകുന്നത്. എന്നാൽ ഇപ്പോളിതാ നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ…
Read Moreപ്രീമിയം തത്കാലിന്റെ പേരിൽ വൻ കൊള്ള നടത്തി റെയിൽവേ
ബെംഗളൂരു: പൂജാ അവധി തിരക്കില്‍ പ്രീമിയം തത്കാലുമായി റെയില്‍വേയുടെ പിടിച്ചുപറി രൂക്ഷമാവുന്നു. കേരളത്തിലേക്കും ബെംഗളൂരുവിലേക്കുമുള്ള എട്ടുതീവണ്ടികളില്‍ ഫ്ളക്‌സി നിരക്ക് നടപ്പാക്കി. ഒരു ബര്‍ത്തിന് മൂന്നിരട്ടി തുക നല്‍കേണ്ട സ്ഥിതിയാണ്. യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്‌പ്രസില്‍ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1110 രൂപയായി. ബെംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയില്‍ 435 രൂപയുടെ സ്ലീപ്പറിന് 1370 രൂപയും 1685 രൂപയുടെ സെക്കന്‍ഡ് എ.സി.ക്ക് 5150 രൂപയുമായി. യശ്വന്ത്പുര- കണ്ണൂര്‍ എക്‌സ്‌പ്രസില്‍ (16527) 144 സ്ലീപ്പര്‍ ബര്‍ത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേര്‍ഡ് എ.സി.യില്‍ 30 ബര്‍ത്ത് ഫ്ളെക്‌സി നിരക്കില്‍ ആണ്.…
Read Moreഎറണാകുളത്തേക്ക് 3500 കോഴിക്കോടേക്ക് 2100 യാത്രക്കാരെ മുതലെടുത്ത് സ്വകാര്യ ബസുകൾ
ബെംഗളൂരു: ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ മുതലെടുത്ത് സ്വകാര്യബസുകൾ. വിമാന ടിക്കറ്റിനേക്കാൾ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് നിലവിൽ ഈടാക്കുന്നത്. ഉൽസവകാലങ്ങളിൽ നിരക്ക് വർദ്ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ മാസം ആറിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തിൽ പോയാൽ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയിൽ മാത്രമാണ്. കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ്…
Read Moreഓട്ടോ ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതായി പരാതി
ബെംഗളൂരു: ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഉയർത്തി മാസങ്ങൾ പിന്നിട്ടിട്ടും ഫെയർ മീറ്റർ പരിഷ്കാരിക്കാൻ ഡ്രൈവർമാർ തയ്യാറാവുന്നില്ല. യാത്രക്കാർ ആവശ്യപ്പെട്ടാലും മീറ്റർ പ്രവർത്തിപ്പിക്കാൻ ഓട്ടോ ഡ്രൈവർമാർ തയ്യാറാവാത്ത സ്ഥിതിയാണ്. ഒപ്പം അമിത ചാർജ് ഈടാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബർ മാസം ആണ് മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തിയത്, പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 15 രൂപ എന്ന നിരക്കിൽ ആയിരുന്നു നിശ്ചയപ്പെടുത്തിയത്. എന്നാൽ ഇപ്പോഴും പഴയ ഫെയർ മീറ്ററിൽ തന്നെയാണ് ഓട്ടോകൾ ഓടിക്കൊണ്ടിരിക്കുന്നത്. ഡ്രൈവർമാർക്ക് തോന്നിയ നിരക്കാണ് യാത്രക്കാരിൽ നിന്നും നിലവിൽ ഈടാക്കുന്നത്. വ്യാപക…
Read More