കേരള സമാജം കെ. ആർ. പുരം സോൺ ഓണാഘോഷം ഒക്ടോബർ 2 ന്

ബെംഗളൂരു:  കേരള സമാജം ബെംഗളൂരു  കെ. ആർ. പുരം സോണിന്റെ ഓണാഘോഷം ഒക്ടോബർ 2 നു ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ ഓണാഘോഷം “വീണ്ടും ഒരു പൊന്നോണ സംഗമം” കൃഷ്ണരാജപുരത്തുള്ള എം.ടി.ബി. കൺവെൻഷൻ ഹാളിൽ രാവിലെ 9:30 മണിക്ക് ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ഹനീഫ് എം അധ്യക്ഷത വഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ എം. പി മുഖ്യാതിഥിയാകും. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രൻ, കവിയും ഗാനരചയിതാവുമായ റഫീഖ്…

Read More

‘ഓണം എക്സ്ട്രാവഗൻസ 2022’ ആഘോഷം നടന്നു 

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി SMONDO -3 ഓണം സാംസ്കാരിക സമിതി 17, 18 തിയ്യതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ‘ഓണം എക്സ്ട്രാവഗൻസ 2022’ വിപുലമായി ആഘോഷിച്ചു. ഓണസദ്യ, സാംസ്കാരിക പരിപാടികൾ, ബ്രേക്ക് ഫ്രീ റൂട്ടിന്റെ സംഗീത നിശ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട്, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു.

Read More

നവരാത്രി ആഘോഷങ്ങൾ; കൊട്ടാരത്തിന് രാജകീയ തിളക്കം

ബെംഗളൂരു : ദസറ-2022- ന്റെ ആദ്യ വലിയ ഇവന്റായ സ്വകാര്യ ദർബാർ ഹാളിലെ സുവർണ്ണ സിംഹാസനത്തിന്റെ അസംബ്ലിങ്ങ് ഇന്ന്, ഗംഭീരമായ ഇവന്റിനായി മൈസൂർ കൊട്ടാരത്തിൽ തിരക്കേറിയ ഒരുക്കങ്ങൾ നടക്കുകയാണ്. പഴയ രാജകുടുംബം നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ഒരു വീഴ്ചയും കൂടാതെ എല്ലാ വർഷവും കർശനമായി പിന്തുടരുന്നുണ്ടെങ്കിലും കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന ദസറ ആയത് കൊണ്ടും സംസ്ഥാന സർക്കാർ ഗംഭീരമായ ആഘോഷങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ഈ വർഷത്തെ ഒരുക്കങ്ങൾക്ക് പ്രാധാന്യം ലഭിച്ചു. കൂടാതെ, സെപ്തംബർ 26 ന് നടക്കുന്ന ദസറ…

Read More

കെങ്കേരി സെന്റ് വിൻസെന്റ് പള്ളി ഇടവകയിൽ ഓണാഘോഷം നടന്നു

ബെംഗളൂരു: കെങ്കേരി .സെന്റ് വിൻസെന്റ് പള്ളി ഇടവയുടെ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇടവ വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ ആഘോഷത്തിന് നേതൃത്വം നൽകി . യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി, തിരുവാതിര, വടം വലി മത്സരം, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തം, മറ്റ് മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ഡിസ്‌ന, ബിജു, ജോളി, അസ്സീസ്സി, ബിനോയ്, ആന്റോ, സിസ്‌ലി, റാണി എന്നിവർ പ്രോഗ്രാം, സ്‌പോർട്‌സ്, ഓണസദ്യ എന്നിവർ നേതൃത്വം നൽകി. ഇടവ അംഗങ്ങൾ എല്ലാവരും പരിപാടികളിൽ പങ്കെടുത്തു.

Read More

മലയാളി കൂട്ടായ്മ, ഓണം പരിപാടികൾ നടത്തി

ബെംഗളൂരു: കാട്ടുഗോഡി ജി ആർ എലിസിയം അപ്പാർട്ട്മെന്റിൽ മലയാളി കൂട്ടായ്മ ഓണം പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, പുലികളി, തിരുവാതിര കളി, മറ്റു കലാപരിപാടികൾ അരങ്ങേറി. അർജുൻ, മിഥുൻ, ജെറി, ജിന്റോ, ജിതിൻ, സുരജ്, രവി, രാകേഷ്, ശ്രീകുമാർ, വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

“ഓണവർണ്ണങ്ങൾ 2022” കേരള സമാജം ബെംഗളൂരു  സിറ്റി സോണിന്റെ ഓണാഘോഷം നാളെ 

ബെംഗളൂരു: എൺപത്തിരണ്ടു വർഷത്തെ പാരമ്പര്യമുള്ള ബെംഗളൂരുവിലെ ഏറ്റവും പഴയ മലയാളി സംഘടനയായ കേരള സമാജം ബെംഗളൂരു മുൻവർഷങ്ങളിലെ പോലെ മികച്ച രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.      മുൻ വർഷം നഷ്‌ടമായ നമ്മുടെ ഓണത്തെ ഈ വർഷം വരവേൽക്കാൻ കേരള സമാജം ബെംഗളൂരു സിറ്റി സോണും എച്ച്‌കെ ബി കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരുവും ചേർന്ന് “ഓണവർണ്ണങ്ങൾ 2022” എന്ന പേരിൽ ഓണാഘോഷം 2022 നാളെ (ഓഗസ്റ്റ് 28) ഞായറാഴ്ച രാവിലെ മുതൽ രാത്രി 8 വരെ കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ…

Read More

ഓണാഘോഷം, തിരുവാതിര കളി മത്സരത്തിന് തയ്യാറെടുത്ത് മലയാളി സമാജം 

ബെംഗളൂരു: രാജരാജേശ്വരിനഗർ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി തിരുവാതിര കളി മത്സരം നടത്തുന്നു. രാജരാജേശ്വരി നഗറിലെ വാസവി മഹൽ കല്യാണമണ്ഡപത്തിൽ വച്ച് നവംബർ 6 ആണ് മത്സരം നടക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യാൻ സംഘടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി 97413 01791 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക

Read More

സ്കൂളുകളിൽ ഗണേശ ചതുർത്ഥ്വി ആഘോഷിക്കാമെന്ന കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ വിവാദത്തിൽ

ബെംഗളൂരു: കർണാടകയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കാൻ സ്‌കൂളുകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്, എല്ലാ വർഷത്തേയും പോലെ അവർക്ക് ഈ വർഷവും തുടരാം,ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രി നാഗേഷ് പറഞ്ഞു. മതപരമായ കാരണം പറഞ്ഞ് ഹിജാബിന് വിലക്കേർപ്പെടുത്തിയ അതേ ബിജെപി സർക്കാർ ഗണേശ ചതുർത്ഥിക്ക് അനുമതി നൽകിയത് വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് കർണാടകയിൽ. വിദ്യാലയങ്ങളിൽ മതപരമായ ചിഹ്നങ്ങൾ അനുവദിക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് കർണാടക സർക്കാർ ഹിജാബിന് വിലക്കേർപ്പെടുത്തിയത്. ഹിജാബ് വിഷയത്തിലുള്ള സർക്കാർ…

Read More

ഓഗസ്റ്റ് 15 ന് കർണാടകയിൽ ഒരു കോടി പതാകകൾ ഉയരും

ബെംഗളൂരു: ഓഗസ്റ്റ് 15 ന് സംസ്ഥാനത്ത് ഒരു കോടി പതാകകൾ ഉയർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഹർഘർ തിരംഗ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ഇത്തവണ പതാകകൾ ഉയരും. സ്വാതന്ത്ര്യം നേടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉയർത്താൻ 5 ലക്ഷം പതാകകൾ നിർമിച്ചു കഴിഞ്ഞു. 45 ലക്ഷം പതാകകൾ കൂടി ഓഗസ്റ്റ് ആദ്യവാരം എത്തും. സ്വാതന്ത്ര്യ ദിനത്തിന്റെ രണ്ട് ദിവസം മുൻപേ പതാകകൾ ഉയർത്താൻ അനുമതി നൽകിയിട്ടുണ്ട്. എൻസിസി, യുവകേന്ദ്ര, എൻഎസ്എസ്, എക്സ് സർവീസ്മാൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആണ് പതാക…

Read More

വളർത്തു നായയുടെ പിറന്നാളിന് 100 കിലോയുടെ കേക്കും 4000 പേർക്കുള്ള വിരുന്നും

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവബഹുലമായ പിറന്നാൾ ആഘോഷം നടന്നത്. തന്റെ വളർത്തു നായയുടെ പിറന്നാളിന് 100 കിലോയുടെ കേക്ക് ഒരുക്കിയിരിക്കുകയാണ് യജമാനൻ. തുക്കനാട്ടി ജില്ലയിലെ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് ക്രിഷ് എന്ന വളര്‍ത്തുനായയുടെ പിറന്നാള്‍  അതിഗംഭീരമായി ആഘോഷിച്ചത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ക്രിഷ്. ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 4000 ൽപരം ആളുകളും ആഘോഷത്തിൽ പങ്കെടുത്തു. ഒരു മേശ മുഴുവന്‍ നിരന്നിരിക്കുന്ന കൂറ്റന്‍ കേക്കാണ് വീഡിയോയില്‍ കാണുന്നത്. ആള്‍ക്കൂട്ടത്തിന്റെ ഇടയിലാണ് ക്രിഷ് നില്‍ക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള ബര്‍ത്ത്‌ഡേ തൊപ്പിയും ഗോള്‍ഡന്‍…

Read More
Click Here to Follow Us