ബെംഗളൂരു: നവവേദാന്ത അപ്പാർട്ട്മെന്റിലെ കേരളീയർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അന്നേ ദിവസം പൂക്കളം ഒരുക്കി ആഘോഷം ആരംഭിക്കുകയും തുടർന്ന് കലാപരിപാടികളും കായിക മത്സരങ്ങളും മത്സരാർത്ഥികൾക്ക് സമ്മാനദാനവും നടന്നു. വിപുലമായ ഓണസദ്യയും സന്നിഹിതരായ ഏവരും ആസ്വാദിക്കുവാൻ തദവസരത്തിൽ കഴിഞ്ഞു.
Read MoreTag: celebration
ഓണാഘോഷത്തിന്റെ ഭാഗമായി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ സംഘടിപ്പിച്ചു
ബെംഗളുരു: കേരള സമാജം ബെംഗളുരു സൗത്ത് വെസ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സമാജം അംഗങ്ങൾക്കുവേണ്ടി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ എന്നിവ ഞായറാഴ്ച ഭാനു സ്കൂളിൽ വെച്ച് സങ്കടിപ്പിച്ചു. വിജയികളായവർക്ക് സെപ്റ്റംബർ 24 നു ഡിഎസ്എ ഭവനിൽ വെച്ചു നടത്തുന്ന ഓണാഘോഷ സമാപന ദിവസം സമ്മാനങ്ങൾ നൽകും.
Read Moreസൗത്ത് ബെംഗളുരു മലയാളി അസോസിയേഷൻ ഓണാഘോഷം ഒക്ടോബർ 1 ന്
ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഓണവില്ല് 2023 ഒക്ടോബർ ഒന്നിന് ഉള്ളഹള്ളിയിലുള്ള വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ ശ്രീ യു ടി ഖാദർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഹൈബി ഈഡൻ, ഡി കെ സുരേഷ് എംപി, എം കൃഷ്ണപ്പ എംഎൽഎ, സതീഷ് റെഡ്ഡി എംഎൽഎ, ടോമിൻ ജെ തച്ചങ്കരി ഐപിഎസ് തുടങ്ങിയവർ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, പായസമത്സരം,വിവിധ നാടൻ, പാശ്ചാത്യ കലാരൂപങ്ങൾ, ഓണസദ്യ, മെഗാ ഷോ എന്നിവ ഉണ്ടായിരിക്കും.
Read Moreകേരളസമാജം കൊത്തന്നൂർ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ബെംഗളൂരു: കേരളസമാജം കൊത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബൈരതി ഗവണ്മെന്റ് പ്രൈമറി സ്കൂളിൽ നടത്തിയ ആഘോഷം കൺവീനർ ജെയ്സൺ ലുക്കോസിന്റെ അധ്യക്ഷതയിൽ ഈസ്റ്റ് സോൺ ചെയർമാൻ വിനു. ജി. ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകനായ ബൈരതി രമേശ് മുഖ്യപ്രഭാഷണം നടത്തി. ആഘോഷത്തോടെനുബന്ധിച്ചു പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ പരിപാടികൾക്ക് ശേഷം ഭക്ഷണത്തോടെ ആഘോഷം സമാപിച്ചു. രാജേഷ്, തോമസ് പയ്യപ്പള്ളി, സിന്റോ, സാം, ബിനോയ്, ഷിനോജ്, ഷൈജു,എന്നിവർ നേതൃത്വം നൽകി.
Read Moreനഗരത്തിൽ 75-ാമത് സൈനിക ദിനം ഗംഭീര പരേഡോടെ ആഘോഷിച്ചു
ബെംഗളൂരു: 75-ാമത് ആർമി ഡേ പരേഡ് ജനുവരി 15 ഞായറാഴ്ച മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെയും (എംഇജി) സെന്ററിന്റെയും ബംഗളൂരു പരേഡ് ഗ്രൗണ്ടിൽ നടന്നു, 1949 ന് ശേഷം ആദ്യമായി ഇന്ത്യൻ ആർമി ഡേ പരേഡ് ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയതോടെ പാരമ്പര്യത്തിൽ കാര്യമായ മാറ്റമാണ് ഇത്തവണ അടയാളപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇന്ത്യൻ സൈന്യത്തിന്റെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനാണ് പരേഡ് ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പരേഡിൽ കർണാടക ഗവർണറും മുഖ്യമന്ത്രിയും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ ഉന്നത സൈനിക…
Read Moreകർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം കെ ആർപുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിൽ ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഗാന്ധിജി , നെഹ്റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങൾ കൈമാറി. കെ എം സി വൈസ് പ്രസിഡന്റ് അരുൺ കുമാർ ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ട്രഷറർ അനിൽകുമാർ സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ, ജിബി കെ ആർ നായർ, ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെഹ്റുവിൻ ചിന്തകൾ കുട്ടികളിലേക്ക് എന്ന വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ ക്ലാസ് എടുത്തു.
Read Moreദീപാവലി ആഘോഷത്തിനിടെ കത്തിച്ച റോക്കറ്റിൽ നിന്നും വീടിന് തീ പിടിച്ചു
ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവിട്ട ‘റോക്കറ്റി’ല്‍നിന്ന് തീപടര്‍ന്ന് വീട് കത്തി. മുദിഗരെയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനോട് ചേര്‍ന്ന ചത്ര മൈതാനത്തില്‍നിന്ന് ആഘോഷത്തിനിടെ കത്തിച്ചുവിട്ട റോക്കറ്റ് വീട്ടിലെ അയയില്‍ ഉണക്കാനിട്ട വസ്ത്രത്തില്‍ വന്നു വീഴുകകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ജീവാപായമുണ്ടായില്ല. നാട്ടുകാര്‍ ചേർന്നാണ് തീയണച്ചത്.
Read Moreദീപാവലിയ്ക്ക് രാത്രി 8 മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം
ബെംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം ദീപാവലിക്ക് രാത്രി 8 മണി മുതൽ 10 മണി വരെ മാത്രം പടക്കം പൊട്ടിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായി റിപ്പോർട്ട്. ബിബിഎംപി, ബെംഗളൂരു ജില്ലാ ഭരണകുടം, പോലീസ് സേന തുടങ്ങിയ സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിയമം നടപ്പാക്കാൻ നോട്ടീസ് അയച്ചു.
Read More‘ഓണവില്ല് 2022’ ഒക്ടോബർ 16 ന്
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം 2022 ഒക്ടോബർ പതിനാറാം തീയതി പി. കെ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും. കേന്ദ്ര മന്ത്രി ശ്രീ നാരായണസ്വാമി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ മുഖ്യാതിഥിയായി എത്തും. ശ്രീ ഡി കെ സുരേഷ് എംപി, ശ്രീ എൻ. എ ഹാരിസ് എം എൽ എ , ശ്രീ എം കൃഷ്ണപ്പ എം എൽ എ , ശ്രീ സതീഷ് റെഡ്ഡി എം എൽ എ തുടങ്ങിയവർ അതിഥികൾ ആയിരിക്കും.…
Read Moreഗാന്ധി ജയന്തി ആഘോഷം ഇന്ദിരനഗറിൽ
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം ഇന്ദിരാനഗർ ഇ സി എ യിൽ വച്ച് ഇന്ന് വൈകിട്ട് 3.30ന് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലിന്റെ അധ്യക്ഷതയിൽ ചേരും. അതിനു ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു .പ്രസ്തുത യോഗത്തിൽ എല്ലാ ഭാരവാഹികളും സംസ്ഥാന കമ്മറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി ബിജു പ്ലാച്ചേരി അറിയിച്ചു .
Read More