നഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി 

  ബെംഗളൂരു: നഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ഭീതിയിലായി. ഒരു അജ്ഞാതൻ ഇലക്ട്രോണിക് സിറ്റി ടിസിഎസ് കമ്പനിയിൽ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു. ഇത് കമ്പനിയിൽ കുറച്ചു നേരം ആശങ്ക സൃഷ്ടിച്ചു. ബി.ബ്ലോക്കിൽ ബോംബുണ്ടെന്ന് ഭീഷണികോൾ വന്നതോടെയാണ് ടിസിഎസ് കമ്പനി ജീവനക്കാർ ഭീതിയിലായത്. ഉടൻ തന്നെ കമ്പനി പരപ്പന അഗ്രഹാര പോലീസിൽ വിവരമറിയിച്ചു. പരപ്പന അഗ്രഹാര പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിയോടുള്ള വിരോധം മൂലം ഹൂബ്ലി സ്വദേശിനിയായ മുൻ ജീവനക്കാരിയാണ് കൃത്യം നടത്തിയതെന്ന്…

Read More

ക്ഷേത്രത്തിന് നേരെ ബോംബെറിഞ്ഞത് പ്രാർത്ഥന ഫലിക്കാത്തതിന്റെ പേരിൽ ; വിചിത്ര മൊഴിയുമായി പ്രതി

ചെന്നൈ: പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായി. ബോംബെറിഞ്ഞ മുരളീകൃഷ്ണ എന്നയാളാണ് പോലീസ് പിടിയിലായത്. ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. പ്രാർത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസിനോട് പ്രതി പറഞ്ഞു . ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളി പെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. ഉടൻ തന്നെ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക്…

Read More

സ്കൂളിലെ ബോംബ് ഭീഷണി; പിന്നിൽ മറ്റൊരു വിദ്യാർത്ഥി

ബെംഗളൂരു: രാജാജിനഗർ നാഷണൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി സന്ദേശത്തിന് പിറകിൽ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഭീഷണി മെയിൽ ലഭിച്ചതിനെ തുടർന്ന് സ്കൂളിലെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ബോംബ് ഭീഷണി നഗരത്തിൽ ആശങ്ക പടർത്താനും കാരണമായി. എന്നാൽ ഉച്ചഭക്ഷണ സമയത്ത് തമാശയ്ക്കാണ് സ്കൂളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഇ മെയിൽ ആഴച്ചതെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ പോലീസ് ജുവനൈൽ ബോർഡിന് കൈമാറി.

Read More

ഫോണിൽ വാട്സ്ആപ്പ് സന്ദേശം, വിമാനം വൈകിയത് ആറു മണിക്കൂർ 

ബെംഗളൂരു: യാത്രക്കാരന്റെ ഫോണിൽ സംശയാസ്പദമായ വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് മംഗളൂരു-മുംബൈ വിമാനം ആറ് മണിക്കൂർ വൈകി പുറപ്പെട്ടു. ഇന്നലെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലെ സഹയാത്രികന്റെ ഫോണിൽ ‘ബോംബർ’ എന്ന വാട്‌സാപ്പ് സന്ദേശം കണ്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. നിങ്ങൾ ഒരു ബോംബർ ആണ് എന്ന് എഴുതിയ സന്ദേശം യാത്രക്കാരി അവിചാരിതമായി ഫോണിൽ കണ്ടു. ഇവർ ഇക്കാര്യം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട് . ഇക്കാര്യം എയർ ട്രാഫിക് കൺട്രോളർ എടിസിയെ വിവരമറിയിക്കുകയും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ബേയിലേക്ക് തിരിച്ച്…

Read More

ബെംഗളൂരുവിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

AIRPORT CHECKING BOMB

ബെംഗളൂരു: 175 യാത്രക്കാരുമായി ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ വിമാനം ഞായറാഴ്ച രാത്രി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ ബോംബുണ്ടെന്ന് ചൂണ്ടിക്കാണിച്ചുള്ള അജ്ഞാത സന്ദേശം ലഭിച്ചു. തുടർന്ന് പിന്നാലെ ടോയ്‌ലറ്റിൽ ടിഷ്യൂ പേപ്പറിൽ ചുരുട്ടിയ നിലയിൽ ഒരു വസ്തു കണ്ടെത്തുകയും ചെയ്തതതോടെ വിമാനത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ബോംബ് ഭീഷണി വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞതോടെ ഫ്ലൈറ്റ് ക്യാപ്റ്റൻ കെ ഐ എയിലെ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെടുകയും അനുമതി ലഭിച്ചതിന് ശേഷം വിമാനം ലാൻഡ് ചെയ്യുകയും ചെയ്തു. “ലാൻഡ് നാ കർണ, ഈസ്…

Read More

വ്യാജ ബോംബ് ഭീഷണി, പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തന്ത്രം

ബെംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി ഇ മെയില്‍ അയച്ച വിദ്യാര്‍ഥിയെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് അറസ്റ്റിൽ ആയത്. നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്മണ്‍ നിമ്പര്‍ഗി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ആര്‍ നഗറിലെ നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളിലെ അധികൃതര്‍ക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഇമെയില്‍ സന്ദേശം ലഭിച്ചതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയിൽ…

Read More

ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിന് നേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

POLICE

സൗത്ത് ബെംഗളൂരുവിലെ രാജരാജേശ്വരിനഗറിലെ സ്വകാര്യ സ്‌കൂളിന് ഇമെയിലിലൂടെ ബോംബ് ഭീഷണി. രാജരാജേശ്വരി നഗറിലെ ഐഡിയൽ ടൗൺഷിപ്പിലുള്ള സ്‌കൂളിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഭീഷണി ഇമെയിൽ കണ്ട സ്കൂൾ മാനേജ്‌മെന്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗ് സ്‌ക്വാഡും അധികാരപരിധിയിലുള്ള പോലീസും സ്‌കൂളിലെത്തി ഓരോ കോണിലും പരിശോധന നടത്തി. മുൻകരുതലെന്ന നിലയിൽ വിദ്യാർഥികളെ സ്‌കൂൾ പരിസരത്ത് നിന്ന് ഒഴിപ്പിച്ചു.

Read More

സ്കൂളുകളിലെ ബോംബ് ഭീഷണി, പാകിസ്ഥാന്‍ സിറിയ ബന്ധം അന്വേഷിച്ച്‌ പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ 14 ലധികം ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണി ഇമെയിലുകള്‍ സംബന്ധിച്ച്‌ പാകിസ്ഥാന്‍ സിറിയ ബന്ധം അന്വേഷിച്ച്‌ സിറ്റി പോലീസ്. വിഷയം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്‌കൂളുകളിലേക്ക് അയച്ച ഇമെയിലുകള്‍ സിറിയയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ആണെന്ന് സ്ഥിരീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് 66 പ്രകാരമാണ് വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്. ബെംഗളൂരു പോലീസ് കമ്മീഷണറുമായി ഇക്കാര്യത്തില്‍ സംസാരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ…

Read More

സ്കൂളിൽ ബോംബ് വച്ചതായി ഇ മെയിൽ സന്ദേശം

ബെംഗളൂരു:  ബെംഗളൂരുവില്‍ നാല് സ്കൂളുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് കാട്ടി അജ്ഞാത ഇ-മെയില്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 10.25ന് സെന്റ് വിന്‍സെന്റ് പല്ലോട്ടി സ്‌കൂള്‍, സുലേകുണ്ടെയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഇ-സിറ്റിയിലെ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഹാദേവപുരയിലെ മറ്റൊരു സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇ-മെയില്‍ ലഭിച്ചത്.   സ്കൂളുകൾക്ക് ലഭിച്ച അജ്ഞാത മെയിലില്‍, സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും, സ്കൂള്‍ അധികൃതര്‍ ഇതിനെ നിസാരമായി കാണരുതെന്നുമാണ്. സ്‌കൂള്‍ അധികൃതരോട് എത്രയും വേഗം പോലീസിനെ അറിയിക്കാനും മെയിലില്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയിലിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ പൊലീസ് കര്‍ശന പരിശോധന…

Read More

യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ മോക്ക് ഡ്രിൽ; സ്യൂട്ട്കേസ് ബോംബുകൾ’ നിർവീര്യമാക്കി.

ബെംഗളൂരു: സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാൻ റെയിൽവേയുടെയും വിവിധ ഏജൻസികളുടെയും സജ്ജീകരണം വിലയിരുത്തുന്നതിനുള്ള 105 മിനിറ്റ് മോക്ക് ഡ്രിൽ ഇന്ന് രാവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്നു. പ്ലാറ്റ്‌ഫോം ആറിന് (തുമകുരു റോഡ് പ്രവേശനം) സമീപം ട്രെയിനിനുള്ളിലായി സ്യൂട്ട്‌കേസുകളിൽ ബോംബുകൾ ഉപേക്ഷിച്ചതായും അവ നിർവീര്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുന്നതും ഉൾപ്പെടുന്നതായിരുന്നു മോക്ക് ഡ്രിൽ രംഗങ്ങൾ. പാഴ്‌സൽ ഓഫീസിന് സമീപമുള്ള മുറ്റത്ത്‌ രാവിലെ  11.30ന് ആരംഭിച്ച ഡ്രിൽ ഉച്ചയ്ക്ക് 1.15 വരെ  നീണ്ടുനിന്നു. വിവിധ സുരക്ഷാ ഏജൻസികളെ പ്രതിനിധീകരിച്ച് നൂറോളം വ്യക്തികളാണ് ഈ…

Read More
Click Here to Follow Us