ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാജ്യവ്യാപകമായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കിടെ കന്നഡ ഭാഷാ സംരക്ഷണ പ്രതിജ്ഞ എടുത്ത് കർണാടക. അടുത്തമാസം 1 നു നടക്കാനിരിക്കുന്ന കന്നഡ രാജ്യോത്സവ (കർണ്ണാടക പിറവി) ദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് നിയമസഭാ മന്ദിരമായ വിധാൻ സൗധക്ക് മുന്നിൽ കന്നഡിഗർ പ്രതിജ്ഞ എടുത്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ചൊല്ലിക്കൊടുത്ത സംസ്ഥാന മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി. മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി സമിതി അംഗവുമായ ബിഎസ് യെദ്യൂരപ്പയും ചടങ്ങിൽ പങ്കെടുത്തു. ‘കന്നഡ നാടിന്റെ മക്കളായ ഞങ്ങൾ കന്നഡ ഭാഷയിൽ…
Read More