ബെംഗളൂരു : കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുപകരം കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാൻ കഴിയുമെന്ന കർണാടക ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിയൊരുക്കി. “വിമാനത്തിൽ മൃതദേഹം കൊണ്ടുവരാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. മൃതദേഹത്തിന് ആവശ്യമായ സ്ഥലത്ത് എട്ട് പേരെ തിരികെ കൊണ്ടുവരാം,” എംഎൽഎ പറഞ്ഞു. മരിച്ച നവീനിന്റെ മൃതദേഹം യുക്രൈനിൽ നിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.…
Read MoreTag: BJP MLA
ബിജെപി എംഎൽഎ ബ്ലാക്ക് മെയിൽ; പൊലീസിൽ മൊഴി നൽകി യുവതി.
ബെംഗളൂരു: ബിജെപിയുടെ സെഡം എംഎൽഎ രാജ്കുമാർ പാട്ടീൽ തെൽക്കൂർ തന്നെ ബ്ലാക്ക്മെയിൽ ചെയ്തതായി ആരോപിച്ച 40 കാരിയായ യുവതി തന്റെ മൊഴി രേഖപ്പെടുത്താൻ യെലഹങ്ക പോലീസിന് മുന്നിൽ ഹാജരായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വിധാന സൗധ പോലീസിന് മുന്നിൽ ഹാജരായി എംഎൽഎയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി നൽകിയത്. തനിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് യുവതി എംഎൽഎയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബെംഗളൂരു പോലീസ് ഉന്നതർക്ക് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എസിപിയോട് ഉയർന്ന ഉദ്യോഗസ്ഥർ ആവശ്യപെട്ടിട്ടുണ്ട്.…
Read Moreകോവിഡ് വാരാന്ത്യ കർഫ്യൂ ലംഘിച്ച് കർണാടക ബിജെപി എംഎൽഎയുടെ വിവാദ ജന്മദിനം ആഘോഷം.
ബെംഗളൂരു: ബെംഗളൂരു: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ ഉത്തരവുകൾ ലംഘിച്ച് ജഗലൂർ ബിജെപി എംഎൽഎ എസ് വി രാമചന്ദ്ര ഞായറാഴ്ച തന്റെ വസതിക്ക് മുന്നിൽ ജന്മദിനം ആഘോഷിച്ചു. ജന്മദിനക്കേക്ക് മുറിച്ച എം.എൽ.എ. ഫോട്ടോക്ക് പോസ് ചെയ്യുകയും ആൾക്കൂട്ടത്തിനു മുമ്പിൽ പ്രസംഗിക്കുകയും ചെയ്തു. നിരോധന ഉത്തരവുകൾ ലംഘിച്ച്, രാമചന്ദ്ര തന്റെ ജന്മദിനം പരസ്യമായി ആഘോഷിക്കുകയും നൂറുകണക്കിന് ആളുകൾ ചടങ്ങിൽ അദ്ദേഹത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഇത് മാത്രമല്ല, ചാനൽ വാർത്തയിൽ കാണിച്ച വീഡിയോയിൽ ഒരു പോലീസുകാരനും ജന്മദിനാഘോഷത്തിൽ പങ്കെടുത്തതായും ജഗലൂർ…
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: തനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ആവിശ്യപ്പെട്ട് ബിജെപി എംഎൽഎ
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിങ്കളാഴ്ച സ്വന്തം മണ്ഡലത്തിൽ നടന്ന പ്രാദേശിക മേളയിൽ പങ്കെടുത്തതിന് തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ദാവണഗെരെ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി ഹൊന്നാളിയിലെ ബിജെപി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംപി രേണുകാചാര്യ ചൊവ്വാഴ്ച പറഞ്ഞു. മേള തടയുന്നതിൽ വീഴ്ച വരുത്തിയതിൽ ക്ഷമാപണവും നടത്തിയ എംഎൽഎ “ഞാൻ തെറ്റ് ചെയ്തതായി എനിക്കറിയാം. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ എന്നെ മേളയിലേക്ക് ക്ഷണിച്ചപ്പോൾ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല, ”അദ്ദേഹം പറഞ്ഞു. അതേസമയം മേളയുടെ സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രി…
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി വീഡിയോ;പിന്നാലെ ബിജെപി എംഎൽഎ മാപ്പ് പറഞ്ഞു
ബെംഗളൂരു :കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് ദാവൻഗെരെ ജില്ലയിലെ മണ്ഡലമായ ഹൊന്നാലിയിൽ പ്രാദേശിക ഉത്സവത്തിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിങ്കളാഴ്ച ബിജെപി എംഎൽഎ രേണുകാചാര്യ ക്ഷമാപണം നടത്തി. ನಾನೊಬ್ಬ ಜವಾಬ್ದಾರಿಯುತ ಜನಪ್ರತಿನಿಧಿ. ನನ್ನ ಕರ್ತವ್ಯಗಳ ಬಗ್ಗೆ ನನಗೆ ಅರಿವಿದೆ.ಹೊನ್ನಾಳಿ ನ್ಯಾಮತಿಯ ನನ್ನ ಮತದಾರ ಪ್ರಭುಗಳು ಯಾವುದೇ ಕಾರ್ಯಕ್ರಮಕ್ಕೆ ಪ್ರೀತಿಯಿಂದ ಕರೆದಾಗ ಇಲ್ಲ ಎನ್ನಲು ನನ್ನ ಮನಸ್ಸು ಒಪ್ಪುವುದಿಲ್ಲ ಏಕೆಂದರೆ ಒಬ್ಬ ಸಾಮಾನ್ಯನಾದ ನನ್ನನ್ನು ಇಷ್ಟು ದೊಡ್ಡ ಮಟ್ಟಕ್ಕೆ ಬೆಳೆಸಿ ಹಾರೈಸಿ ಪೋಷಿಸಿದವರು ಕ್ಷೇತ್ರದ ಜನರು. pic.twitter.com/JzFe7aglEe — M P Renukacharya (ನಾನು…
Read Moreബി.ജെ.പി എം.എൽ.എ എസ് ആർ വിശ്വയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് ഒരാൾ ബംഗളൂരുവിൽ പിടിയിലായി.
ബെംഗളൂരു: ബി.ജെ.പി എം.എൽ.എ എസ്.ആർ.വിശ്വനാഥിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യെലഹങ്കക്കടുത്തുള്ള ആറ്റൂരിലെ റിയൽ എസ്റ്റേറ്റ് വ്യാപാരി കുള്ള ദേവരാജ് എന്ന ദേവരാജിനെ ബെംഗളൂരു റൂറലിൽ നിന്നുള്ള രാജനുകുണ്ടെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകരായ ഗോപാലകൃഷ്ണയും കുള്ള ദേവരാജും കൊലപാതക ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വിശ്വനാഥ് ബുധനാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. ഗോപാലകൃഷ്ണയും ദേവരാജും പ്ലാൻ ചർച്ച ചെയ്യുന്നതായി പറയുന്ന ഒരു വീഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വീഡിയോയുടെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണനെ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. .
Read Moreപ്രതിഷേധങ്ങളുടെ പേരിൽ എഫ്ഐആർ ചുമത്തി ; ബിജെപി എംഎൽഎയെക്കെതിരെ ബസവരാജു
ബെംഗളൂരു: ഹലനായകനഹള്ളിയിലെ വെള്ളച്ചാട്ടം കൈയേറിയെന്നാരോപിച്ച് നാട്ടുകാർക്കൊപ്പം പ്രതിഷേധിച്ച എഎപി അംഗങ്ങൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മഹാദേവപുര എംഎൽഎ അരവിന്ദ് ലിംബാവലിക്കെതിരെ ആം ആദ്മി നേതാവും മുൻ ബിജെപി എംഎൽഎയുമായ എച്ച്ഡി ബസവരാജു. രാഷ്ട്രീയ സമ്മർദം മൂലം ജുന്നസാന്ദ്രയിലെയും ഹാലനായകനഹള്ളിയിലെയും ജനങ്ങൾ ബുദ്ധിമുട്ടുന്നത് അപലപനീയമാണെന്നും ബസവരാജു പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയാണ് ലിംബാവലി എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഎപി ബെല്ലന്ദൂർ യൂത്ത് വിങ് പ്രസിഡന്റ് മനോഹർ റെഡ്ഡി, എഎപി ബെംഗളൂരു പ്രസിഡന്റ് മോഹൻ ദസരി, എഎപി മഹാദേവപുര പ്രസിഡന്റ്…
Read More