മെട്രോ തൂൺ തകർന്ന സംഭവം, സർക്കാരിനെ വിമർശിച്ച് ശിവകുമാർ

ബെംഗളൂരു: നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ച സംഭവത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ ശിവകുമാർ. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും 40 ശതമാനം കമ്മീഷൻ സർക്കാറിന്റെ പ്രവർത്തന ഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു. ബംഗളൂരുവിലെ നാഗവര ഏരിയയിൽ കല്യാൺ നഗർ – എച്ച്‌.ആർ.ബി.ആർ. ലേഔട്ട് റോഡിലാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നത്. അപകടത്തിൽ തേജസ്വി (25), മകൻ വിഹാൻ മരിച്ചു. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു…

Read More

കർണാടകയിൽ ബിജെപി സർക്കാർ വീണ്ടും വരും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ഭരണം നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു. വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം ഈ വര്‍ഷം മുഴുവനും ഉണ്ടാകും. വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് വെങ്കടേശ്വര സ്വാമി. ഈ വര്‍ഷം അനവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക സാക്ഷിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

കർണാടകയിൽ ഉള്ളത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ; രാഹുൽ ഗാന്ധി

ബെംഗളൂരു : കർണാടകയിലെ ബിജെപി സർക്കാരിനെ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന് വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളെങ്കിലും നേടണമെന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. “ബിജെപി ഒരു സാമ്പത്തിക കൈമാറ്റ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്; ദരിദ്രരിൽ നിന്ന് പണം വാങ്ങി രാജ്യത്തെ വിരലിലെണ്ണാവുന്ന സമ്പന്നരായ വ്യവസായികൾക്ക് നൽകുക, ”രാഹുൽ ഗാന്ധി ബെംഗളൂരുവിൽ നടന്ന പാർട്ടി യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി അഴിമതിയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു, എന്നാൽ കർണാടകയിൽ അതേക്കുറിച്ച് പറഞ്ഞാൽ, ജനങ്ങൾ ചിരിക്കും…

Read More

സർക്കാർ മുസ്ലീം സമുദായത്തോട് മോശമായി പെരുമാറുന്നുവെന്ന് ബിജെപി നേതാവ്

ബെംഗളൂരു : ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ മുസ്ലീം സമുദായത്തോട് മോശമായി പെരുമാറുന്നുവെന്ന് ബിജെപി നേതാവും കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനുമായ അൻവർ മണിപ്പാടി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ് കാ സാത് സബ് കാ വികാസ് കർണാടകയിൽ നടപ്പാക്കുന്നില്ലെന്നും മുസ്ലീം സമുദായത്തോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിലും നിരാശയുണ്ടെന്ന് മണിപ്പാടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. കോടതി ഉത്തരവുണ്ടായിട്ടും മുസ്‌ലിംകൾക്ക് ശ്മശാനസ്ഥലം ലഭിക്കുന്നില്ലെന്നും പകർച്ചവ്യാധിയുടെ സമയത്ത് ശ്മശാന സ്ഥലങ്ങൾ തേടി 25-35 കിലോമീറ്റർ…

Read More
Click Here to Follow Us