കർണാടകയിൽ ഉള്ളത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ; രാഹുൽ ഗാന്ധി

ബെംഗളൂരു : കർണാടകയിലെ ബിജെപി സർക്കാരിനെ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന് വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളെങ്കിലും നേടണമെന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

“ബിജെപി ഒരു സാമ്പത്തിക കൈമാറ്റ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്; ദരിദ്രരിൽ നിന്ന് പണം വാങ്ങി രാജ്യത്തെ വിരലിലെണ്ണാവുന്ന സമ്പന്നരായ വ്യവസായികൾക്ക് നൽകുക, ”രാഹുൽ ഗാന്ധി ബെംഗളൂരുവിൽ നടന്ന പാർട്ടി യോഗത്തിൽ പറഞ്ഞു.

  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ

പ്രധാനമന്ത്രി അഴിമതിയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു, എന്നാൽ കർണാടകയിൽ അതേക്കുറിച്ച് പറഞ്ഞാൽ, ജനങ്ങൾ ചിരിക്കും കാരണം 40 ശതമാനം കമ്മീഷൻ വാങ്ങുന്ന ഏറ്റവും അഴിമതി നിറഞ്ഞ ബിജെപി സർക്കാരാണ് കർണാടകയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts