ബംഗളൂരു: ദീപാവലി സ്പെഷ്യലായി ബംഗളൂരു-എറണാകുളം റൂട്ടിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നവംബർ 10,11,12 തിയ്യതികളിൽ ആണ് വന്ദേ ഭാരത് പകൽ സർവീസിന് അനുമതി തേടിയത്. ചെന്നൈ-ബെംഗളൂരു സ്പെഷ്യൽ സർവീസാണ് പിന്നീട് എറണാകുളത്തേക്ക് നീട്ടുന്നത്. 8 കൊച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് നിരക്കും ബുക്കിങ്ങും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെഎസ്ആർ ബെംഗളുരു സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് എറണാകുളം എത്തും. തിരിച്ച് 2 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് ബംഗളുരുവിൽ…
Read More