ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതി 75 പ്രമുഖ പൗരന്മാർ

ബെംഗളൂരു : കർണാടകയിൽ അടുത്തിടെയുണ്ടായ വിവാദങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിലും അഗാധമായ വേദന രേഖപ്പെടുത്തി കർണാടകയിലെ എഴുപത്തിയഞ്ചോളം പ്രമുഖർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് തുറന്ന കത്തെഴുതി. റിട്ടയേർഡ് ഐഎഫ്എസ് ഓഫീസർ യെല്ലപ്പ റെഡ്ഡി, കർണാടക മുൻ അഡ്വക്കേറ്റ് ജനറൽ രവിവർമ കുമാർ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, എഴുത്തുകാരൻ ശശി ദേശ്പാണ്ഡെ തുടങ്ങിയ സിവിൽ സർവീസുകാർ, അക്കാദമിക് വിദഗ്ധർ, എഴുത്തുകാർ തുടങ്ങി കലാകാരന്മാർ വരെയുള്ള വിവിധ മേഖലകളിൽ നിന്നുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മുസ്ലീം, ക്രിസ്ത്യൻ, ദലിത് സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള സമീപകാല ആക്രമണങ്ങൾ കർണാടകയുടെ സ്വീകാര്യതയിലും എല്ലാവരെയും ഉൾക്കൊള്ളുന്ന…

Read More

ബെംഗളൂരുവിനെ അന്താരാഷ്ട്ര സ്മാർട്ട്‌ സിറ്റിയായി വികസിപ്പിക്കും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: അന്താരാഷ്ട്ര സ്മാര്‍ട്ട് സിറ്റിയായി ബെംഗളൂരുവിനെ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ മെട്രോ, സബര്‍ബന്‍ റെയില്‍, റോഡുകള്‍, സാറ്റലൈറ്റ് ടൗണുകള്‍ എന്നിവ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം സാഹിത്യം, കല, സംസ്കാരം, കായികം എന്നീ മേഖലകളെയും വികസിപ്പിക്കുന്ന രീതിയിലാണ് ദീര്‍ഘകാല പദ്ധതിക്ക് തയ്യാറെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെയും ഇന്ത്യയുടെയും അഭിമാനമാണ് ബെംഗളൂരുവെന്നും നഗരത്തിന്‍റെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ബൊമ്മെ വ്യക്തമാക്കി.

Read More
Click Here to Follow Us