പഴയ സ്കൂൾ പുസ്തകങ്ങളുടെ ശേഖരമൊരുക്കി അസിം പ്രേംജി സർവകലാശാല

ബെംഗളൂരു: ദക്ഷിണേഷ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച 1819 മുതൽ പഴക്കമുള്ള 5,724 സ്കൂൾ പുസ്തകങ്ങളുടെയും അനുബന്ധ രേഖകളുടെയും ശേഖരമായ സ്കൂൾബുക്ക് ആർക്കൈവ് അസിം പ്രേംജി സർവ്വകലാശാല തിങ്കളാഴ്ച പുറത്തിറക്കി. ഓൺലൈനിലും പുസ്തകങ്ങൾ ലഭ്യമാണ്. ഭാഷ, വിദ്യാഭ്യാസ നിലവാരം, രാജ്യം, സംസ്ഥാനം, പ്രസിദ്ധീകരണതീയതി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് പുസ്തകങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമുള്ള പുസ്‌തകങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതായ എല്ലാ സ്‌കൂൾപുസ്തകങ്ങളും ശേഖരത്തിൽ ഉൾക്കൊള്ളുന്നു. പൊതുവിദ്യാഭ്യാസത്തിന് വലിയ ഊന്നൽ നൽകുന്നരാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്കൂൾ പുസ്തകങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്.

Read More
Click Here to Follow Us