ബെംഗളൂരു : വർഷങ്ങളായി ആചാരങ്ങളും പാരമ്പര്യവും പിന്തുടർന്നുപോരുന്നവരാണ് തങ്ങളെന്നും മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കോൺഗ്രസിന് മറ്റുള്ളവരിൽ നിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അയോധ്യയിൽ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് അവധി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘‘മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഞങ്ങൾ ഉപയോഗിക്കാറില്ല. പ്രാർഥനകൾക്ക് ഫലം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ ദേവസ്വംവകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേകപൂജ നടത്താൻ ഉത്തരവിട്ടത്. സിദ്ധരാമയ്യയുടെ പേരിൽ രാമനും എന്റെ പേരിൽ ശിവനും ഉണ്ട്. ആചാരങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഞങ്ങൾക്ക് നന്നായി അറിയാം ശിവകുമാർ…
Read MoreTag: ayodhya
രാംലല്ല വിഗ്രഹം കൊത്തിയെടുക്കാൻ കൃഷ്ണശില കല്ല് നൽകിയ കർഷകന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി
ബെംഗളൂരു: അയോധ്യയിലെ രാംലല്ല വിഗ്രഹം കൊത്തിയെടുക്കാന്‍ കൃഷ്ണശില കല്ല് നല്‍കിയ കര്‍ഷകന്‍ രാംദാസിന് ക്ഷണം ലഭിച്ചില്ലെന്ന് പരാതി. അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നിര്‍മിച്ച കൃഷ്ണശില കല്ല് ഇവിടെ നിന്ന് നല്‍കിയതില്‍ നാട്ടുകാര്‍ ആകെ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ 2.14 ഏക്കര്‍ ഭൂമിയിലെ പാറകള്‍ കൃഷിക്കായി വെട്ടിത്തെളിച്ചോള്‍ കുഴിച്ചെടുത്ത കൃഷ്ണശിലകല്ലുകള്‍ കണ്ടപ്പോള്‍ അവ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തിന് അനുയോജ്യമായതായിരുന്നു. ശില്‍പി അരുണ്‍ യോഗിരാജ് അവയിലൊന്ന് തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. അയോധ്യയിലേക്ക് കല്ല് കൊണ്ടുപോയ തന്റെ ഭൂമിയില്‍ രാമക്ഷേത്രം ഉയരണമെന്ന്…
Read Moreരാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്ര സർക്കാർ രാമശാപം നേരിടും; ഹിന്ദു മഹാസഭ
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് അയോധ്യയില്‍ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ. രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധർമ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കർണാടക ഘടകം സ്ഥാപകൻ രാജേഷ് പവിത്രൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നീക്കത്തെ സഭ ശക്തമായി അപലപിക്കുന്നു. ശ്രീരാമ ഭഗവാനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല. അയോധ്യയില്‍ കേസ് നടത്തിയ ഹിന്ദു മഹാസഭയേയും നിര്‍മ്മോഹി അഖാഡയേയും ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്തത് കേന്ദ്ര സർക്കാറിന്‍റെ സ്വാർത്ഥതയാണ്. അയോധ്യ രാമക്ഷേത്രം…
Read Moreരാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം
മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം. രാമക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ നേരിട്ട് എത്തിയാണ് സച്ചിനെ ക്ഷണിച്ചത്. ജനുവരി 22ന് ഉച്ചയ്ക്കാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കുക. ഉച്ചയ്ക്ക് 12.20ന് പ്രതിഷ്ഠ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്കു ശേഷം രാജ്യമെമ്പാടും ആരതിയും പ്രസാദവിതരണവും നടക്കുമെന്നും സന്ധ്യ മുതല്‍ ദീപം കൊളുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കും. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, രജനീകാന്ത്, മന്‍മോഹന്‍ സിങ്ങ്, ധനുഷ്,…
Read Moreഅയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം; ഗ്രാനൈറ്റ് കർണ്ണാടകയിലെ ഗ്രാമത്തിൽ നിന്ന്
ബെംഗളുരു; പുണ്യഭൂമിയായ അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിലേക്ക് കർണ്ണാടകയിലെ ഗ്രാമത്തിൽ നിന്ന് ഗ്രാനൈറ്റ് കല്ലുകൾ അയച്ചു. ബെംഗളുരു വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളിയിലെ സദഹള്ളിയിൽ നിന്നാണ് ഗ്രാനൈറ്റ് കല്ലുകൾ അയച്ചത്. 5 ട്രക്ക് ലോഡ് ഗ്രാനൈറ്റ് കല്ലുകളാണ് ഇത്തരത്തിൽ അയച്ചത്. വരുന്ന 6 മാസം കൊണ്ട് 2 അടി വീതിയും 4 അടി നീളവുമുള്ള 10000 ഗ്രാനൈറ്റ് കല്ലുകൾ അയോധ്യയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. രാമ ജൻമഭൂമിയിൽ ഉയരുന്ന ക്ഷേത്രത്തിന്റെ അടിത്തറ പണിയാനാണ് ഇവ ഉപയോഗിയ്ക്കുന്നത്. ഉഡുപ്പി പേജാവർ മഠാധിപതി വിശ്വ പ്രസന്ന തീർഥ സ്വാമി, കേന്ദ്ര കൃഷി…
Read More