ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം ഹുസ്കുരു റോഡിന് സമീപം യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവറായ ശ്രീനിവാസ് (28) ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു തനിസാന്ദ്ര സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read MoreTag: autodriver
യുവതിയെ മർദ്ദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുത്ത് പോലീസ്
ബെംഗളൂരു: നഗരത്തില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവർ പരാക്രമം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പട്ടാപകല്‍ ബെല്ലാണ്ടുരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ ഓട്ടോറിക്ഷ കാത്തു നില്ക്കുന്ന യുവതിയെയും ശേഷം ഓട്ടോറിക്ഷ വരുന്നതും കാണാം. വാഹനം എത്തിയപ്പോഴേക്കും യുവതി ഓട്ടം വേണ്ടെന്നു പറഞ്ഞു. തുടർന്ന് ഡ്രൈവർ വാഹനം തിരിക്കുന്നതും കാണാം. ശേഷം ഇവർ തമ്മില്‍ വാക്ക് തർക്കമുണ്ടാവുകയും ഡ്രൈവർ യുവതിയെ ആക്രമിക്കുകയുമായിരുന്നു. ഇയാളില്‍ നിന്നും രക്ഷപെടാനായി യുവതിയും ഇയാളെ തിരിച്ച് മർദിച്ചു. ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആരും…
Read Moreമിസ്സായ ട്രെയിൻ പിടിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർ ; വൈറലായി യുവാവിന്റെ കഥ
ബെംഗളൂരു: നഗരത്തിൽ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് കാരണം ട്രെയിനും ബസ്സുമൊക്കെ കിട്ടാതാകുന്നതും ഓഫീസുകളില്‍ സമയത്തിനെത്താൻ കഴിയാത്തതും നഗരത്തിൽ സ്ഥിരം കാഴ്ചയാണ്. ഗതാഗത കുരുക്കിനെ തുടര്‍ന്ന് യുവാവിന് ട്രെയിൻ കിട്ടാതെ വന്നപ്പോള്‍ ഓട്ടോറിക്ഷ അതിസാഹസികമായി 27 കിലോമീറ്റര്‍ അപ്പുറം അടുത്ത സ്റ്റേഷനിലെത്തിച്ച് ട്രെയിനില്‍ കയറാൻ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ ബെംഗളൂരുവിലെ താരം. ആദില്‍ ഹുസൈനെന്ന ഐ.ടി. ജീവനക്കാരനാണ് ഓട്ടോയിലുള്ള തന്റെ സാഹസികയാത്ര എക്സില്‍ പങ്കുവെച്ചത്. ഉച്ചക്ക് 1.40-നുള്ള പ്രശാന്തി എക്സ്പ്രസിലായിരുന്നു ആദിലിന് പോവേണ്ടിയിരുന്നത്. എന്നാല്‍ ജോലി തിരക്ക് കാരണം ഓഫീസില്‍ നിന്ന്…
Read More