പത്തോളം അനാക്കോണ്ടകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ 

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു കസ്റ്റംസ് അറിയിച്ചു. അതേസമയം, ഇയാളുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.

Read More

മദ്യപിച്ച് എത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 കാരൻ വെട്ടിക്കൊന്നു 

ചെന്നൈ: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിച്ചു. ഇതോടെയാണ് മൂത്തമകനായ 15-കാരൻ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അയല്‍ക്കാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.

Read More

‘സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ 24 മണിക്കൂർ ചിലവഴിച്ചു’; വീഡിയോ വ്യാജമായതോടെ യുട്യൂബര്‍ അറസ്റ്റിൽ

ബെംഗളൂരു: സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി യുട്യൂബര്‍. സംഭവം വ്യാജമെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് ഇക്കാര്യം പറഞ്ഞ് കൊണ്ട് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബർ കള്ളം പറയുകയാണെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വികാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12 മണിക്ക് എയര്‍ ഇന്ത്യയുടെ ബംഗളുരു-ചെന്നൈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനാണെന്ന് പറഞ്ഞാണ് വികാസ് എയര്‍പോര്‍ട്ടില്‍…

Read More

ട്രാവല്‍സ് മാനേജരെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ 

ബെംഗളൂരു: കാഞ്ഞൂരില്‍ ട്രാവല്‍സ് മാനേജരെ മർദ്ദിച്ച സംഭവത്തില്‍ പ്രതി ബെംഗളൂരുവിൽ പിടിയിൽ. ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് പാരേത്ത് വീട്ടില്‍ പി.ജെ.അനൂപിനെയാണ് (35) കരീലകുളങ്ങര സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നിന് രാത്രിയില്‍ കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുള്ള അനിഴം ട്രാവല്‍സില്‍ അതിക്രമിച്ച്‌ കയറി മാനേജരായയ രോഹിത്തിനെ മർദ്ദിച്ചകേസിലെ അഞ്ചാം പ്രതിയാണ് അനൂപ്. പോലീസ് പ്രതിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച്‌ ട്രാവല്‍സ് മാനേജർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പുനരന്വേഷിക്കാനും പ്രതിയെ അറസ്റ്റ് ചെയ്യാനും കോടതി നിർദ്ദേശിച്ചതോടെയാണ് നടപടിയുണ്ടായത്. കായംകുളം ഡിവൈഎസ്.പി ജി.അജയനാഥിന്റെ…

Read More

ഒന്നര വയസുകാരിയെ മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടി; തെളിവായത് അജ്ഞാതന്റെ കത്ത് 

മുംബൈ: ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. താനെയില്‍ മാർച്ച്‌ 18ന് നടന്ന ക്രൂര കൊലപാതകം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പോലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച്‌ സൂചന നല്‍കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാതാപിതാക്കള്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 38 കാരനായ പിതാവ് ജാഹിദ് ഷെയ്ഖ് 28 കാരിയായ ഭാര്യ നൂറമി എന്നിവരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് മാതാപിതാക്കള്‍ സഹകരിച്ചിരുന്നില്ല. പിന്നീട് ചോദ്യം…

Read More

മക്കളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ബെംഗളൂരു: കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഗംഗാദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഗംഗാദേവിയെ ജാലഹള്ളി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മക്കളായ ലക്ഷ്മി (9), ഗൗതം (7) എന്നിവരെയാണ് അമ്മ ഗംഗാദേവി കൊലപ്പെടുത്തിയത്. ഗംഗാദേവിയുടെ ഭർത്താവ് പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. പ്രതി ഗംഗാദേവി ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് ജോലി ചെയ്തിരുന്നതായാണ് വിവരം.

Read More

മാരക ലഹരിയുമായി യുവതി പിടിയിൽ 

ബെംഗളൂരു: മാരക മയക്കുമരുന്നായ എല്‍എസ്‌ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയില്‍. മുംബൈ വസന്ത് ഗാർഡൻ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത്. സുല്‍ത്താൻ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന എല്‍എസ്‌ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പോലീസ് ഓട്ട്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവതി പിടിയിലായത്. സുനിവ മെെസൂരു ഭാഗത്ത് നിന്നും കാറില്‍ ബത്തേരി…

Read More

സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകർത്തി; യുവാവിനെ യുവതി കുത്തിക്കൊന്നു

മുംബൈ: സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ യുവതി കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. ജയശ്രീ പന്ധാരെ (24), സുഹൃത്തുക്കളായ ആകാശ് റൗട്ട്, ജിത്തു ജാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയശ്രീ പന്ധാരെ പാന്‍കടയില്‍നിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് രഞ്ജിത് ഫോണില്‍ പകര്‍ത്തിയത്. ജയശ്രീ പുകവലയങ്ങള്‍ രഞ്ജിത്തിന്റെ…

Read More

വ്യാജ മന്ത്രവാദിയുടെ ഭീഷണി; യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: ബി കോം വിദ്യാർത്ഥിയായ മന്ത്രവാദിയുടെ ഭീഷണിയെത്തുടർന്ന് മരമില്ലുടമ ജീവനൊടുക്കി. സംഭവത്തില്‍ 22 കാരനായ വിദ്യാർഥി അറസ്റ്റില്‍. രാമനഗരയിലാണ് സംഭവം. മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിത ബന്ധത്തില്‍ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച്‌ വൻതോതില്‍ വാർത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ എന്ന 22കാരനെയാണ് തന്റെ പൂജക്കായി മുത്തുരാജ് സമീപിച്ചത്. കുറഞ്ഞ തുകയ്ക്ക പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി…

Read More

ഒന്നര ലക്ഷം വിലമതിക്കുന്ന ലഹരി മരുന്നുമായി 21 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വാളയാര്‍ ചെക്‌പോസ്റ്റില്‍ മെത്താംഫിറ്റമിനുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More
Click Here to Follow Us