ബെംഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എൻജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയിൽ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസിൽ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്. ഒക്ടോബർ 27 ന് ഫൗസിയയെ മരിച്ച നിലയി്ൽ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയിൽ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വർഷം മുൻപാണ് വിവാഹം ചെയ്തത്. ഭാര്യയെ ഗോവണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു
Read MoreTag: arested
രുദ്രൻ അഭിഭാഷകൻ രൗദ്രനായി; കുടിച്ച് പൂസായി പോലീസുകാരെ ആക്രമിച്ച അഭിഭാഷകനെതിരെ കേസ്
ബംഗളുരു: കുടിച്ച് പൂസായി അഭിഭാഷകൻ പോലീസുകാരെ കയ്യേറ്റം ചെയ്തു. ബാംഗ്ലൂരിലാണ് സംഭവം നടന്നത്. രുദ്രപ്പ എന്ന അഭിഭാഷകനാണ് പോലീസുകാരെ കയ്യേറ്റം ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച രുദ്രപ്പ പരിശോധനകൾക്കിടെയാണ് കുപിതനായി അക്രമം നടത്തിയത്. അമിതമായി മദ്യപിച്ച നിലയിലായിരുന്ന ഇയാൾ പോലീസുകാരുടെ തലക്കിട്ട് സമീപത്ത് വ്യാപാരത്തിന് വച്ചിരുന്ന ചട്ടിഎടുത്തടിക്കുകയും, മറ്റൊരുദ്യോഗസ്ഥനെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് രുദ്രപ്പയെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന് കേസെടുത്തതായി ദേവന്‍ഗരെ എസ്.പി ചേതന്‍ സിങ് റാത്തോഡ് അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനു കൂടി കേസെടുക്കും.
Read Moreബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് തടിയന്റവിട നസീറിന്റെ കൂട്ടാളി സലീം
ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിലായി. പ്രതി സലീമാണ് പിടിയിലായത്. കണ്ണൂരിലെ പിണറായിയില്‍ നിന്നാണ് ബുധനാഴ്ച രാത്രിയോടെ ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന പ്രതിതടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് പിടിയിലായ സലീം. ഏകദേശം പത്ത് വർഷത്തോളമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ എന്നിവരുൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസ് 2008 ജൂലായ് 25ന് ആയിരുന്നു നടന്നത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More