ട്രിൻ ട്രിൻ ഇന്ത്യയിൽ ആദ്യമായി നടപ്പിൽ വരുത്തിയത് മൈസുരുവിലാണ്. 8 വർഷങ്ങൾക്ക് മുൻപേ സൈക്കിൾ യാത്രക്കാർക്ക് മാത്രമായി പ്രത്യക നടപ്പാതയും നിലവിൽ വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി മറ്റു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ മഞ്ഞയും കറുപ്പും കൊണ്ട് ട്രാക്കിനെ വേർതിരിച്ചിട്ടുമുണ്ട്.
Read MoreTag: and
കുട്ടികളെ കനാലിൽ എറിഞ്ഞ് അമ്മയും ജീവനൊടുക്കി
രണ്ട് കുഞ്ഞുങ്ങളെ ഹേമാവതി കനാലിലെറിഞ്ഞ് അമ്മയും ജീവനൊടുക്കി. ചന്നരായ പട്ടണതിലെ രാധ(28) മക്കളായ കാന്തരാജു(6), ഭരത് )4) എന്നിവരാണ് മരിച്ചത്. നിരന്തരം സ്ത്രീധനത്തിനായി ഭർത്താവ് സന്തോഷും കുടുംബവും വഴക്കിട്ടതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അയൽവാസികൾ മൊഴി നൽകി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreകളം നിറഞ്ഞ് രംഗോലി; കളമൊഴിഞ്ഞ് മാലിന്യം
ബെംഗളുരു: മാലിന്യം എറിഞ്ഞ് നഗരത്തിന്റെ ഭംഗിക്ക് ഭംഗം വരുത്തുന്നത് തടയാൻ പുതു വഴിയുമായി ബിബിഎംപി രംഗത്ത്. 1000 കേന്ദ്രങ്ങളിൽ വർണ്ണാഭമായ രംഗോലി വരച്ചാണ് ശുചീകരണ തൊഴിലാളികൾ മാതൃകയായത്. നഗരം മാലിന്യ മുക്തമാക്കാൻ ഹൈക്കോടതി കർശന നിർദേശം ബിബിഎംപിക്ക് നൽകിയിരുന്നു. തുടർന്നാണ് മാലിന്യം നീക്കിയശേഷം രംഗോലി കളം നിറഞ്ഞത്.
Read More