ബെംഗളൂരു : വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ സ്വപ്‌നിൽ ഹോളി (38)യെയാണ് ബെംഗളൂരു വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. നാഗ്പുരയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചത്. വിമാനത്തിലെ ജീവനക്കാർ കണ്ടതോടെ ഇയാൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിമാനം ബെംഗളൂരുവിലെത്തിയശേഷമാണ് വിമാനക്കമ്പനി അധികൃതർ സ്വപ്‌നനിലിനെതിരേ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
Read MoreTag: AIRPORT
സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസർ ധരിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു: 3.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസറുകൾ ധരിച്ച ഒരു മലയാളിയ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. ഇയാളുടെ കൂട്ടാളി മലദ്വാരത്തിൽ 7.8 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായി. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വർണം കടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreമംഗളൂരു വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി
ബെംഗളൂരു: പരിശോധനക്ക് ശേഷം ഗ്രീൻ ചാനല്‍ കടന്ന മൂന്ന് യാത്രക്കാരില്‍നിന്ന് മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടി. 76.50 ലക്ഷം രൂപ വിലവരുന്ന 1.27 കിലോ സ്വര്‍ണമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പിടികൂടിയതെന്ന് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഹാൻഡ് ബാഗ് സ്കാൻ ചെയ്ത് തുറന്നപ്പോഴാണ് സ്വര്‍ണ ബിസ്കറ്റുകള്‍ അടങ്ങിയ പെട്ടി കണ്ടെത്തിയത്.
Read Moreസംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു
ബെംഗളൂരു: ബാങ്കോക്കില്‍ നിന്നും നഗരത്തിലേക്ക് കടത്തിയ സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സ്യൂട്ട് കേയ്സിലാക്കിയാണ് മൃഗങ്ങളെ കടത്തിയത്. ആറു കപ്പൂചിന്‍ കുരങ്ങുകള്‍, കൊടും വിഷമുള്ള 20 രാജവെമ്പാല ഇനത്തില്‍പെട്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍, 52 പെരുപാമ്പിന്‍ കുഞ്ഞുങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ ആറു കുട്ടി കുരങ്ങുകളും ചത്ത നിലയിലായിരുന്നു. ബോക്സുകളില്‍ സൂക്ഷിച്ചിരുന്ന പാമ്പുകളെ മാനദണ്ഡപ്രകാരം തിരിച്ച് ബാങ്കോക്കിലേക്ക് നാടുകടത്തി. ചത്ത കുരങ്ങുകളുടെ ജഡം നടപടികള്‍ പൂര്‍ത്തിയാക്കി ശാസ്ത്രീയമായി മറവ് ചെയ്തു. തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻറെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കേയ്സില്‍നിന്നാണ്…
Read Moreഎട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേർ ബെംഗളുരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 48,000 സിഗററ്റുകളാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നാണ് ഇരുവരും എത്തിയത്. ഗ്രീൻ ചാനൽ വഴി പുറത്തെത്തുന്നതിനിടെ ഇരുവരെയും കസ്റ്റംസ് സംഘം പിടികൂടുകയായിരുന്നു. ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സിഗററ്റ് പാക്കറ്റുകൾ പിടികൂടിയത്. 8.16 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗററ്റുകളാണ് ഇവർ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചത്.
Read Moreഎയർഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം ; യാത്രക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: വിമാനത്തിൽ എയർഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. 51 കാരനായ അക്രം അഹമ്മദ് എന്നയാളാണ് പിടിയിലായത്. പ്രതിയെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മാലി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ലൈംഗിക ഉദ്ദേശ്യത്തോടെയാണ് അക്രമി തങ്ങളെ സമീപിച്ചതെന്ന് ഇൻഡിഗോ ക്യാബിൻ ക്രൂ പോലീസിന് മൊഴി നൽകിയതായി നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു. ലൈംഗികപീഡനം, പീഡനക്കേസുകളാണ് അക്രമം ചുമത്തിയിരിക്കുന്നത്. മാലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 1128 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 3.45ന് വിമാനം പറന്നുയർന്നതിന് ശേഷം…
Read Moreവിമാനത്താവളത്തിൽ 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 600 ഗ്രാം വരുന്ന 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി. കൊൽക്കത്തയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. വിശദമായി അന്വേഷണം നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Read More10 മിനിറ്റ് മുൻപ് ടേക്ക് ഓഫ് ചെയ്തു ; ആറ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി
ബംഗളൂരു: നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി ആറ് യാത്രികര്‍. ഇൻഡിഗോ വിമാനകമ്പനിയുടെ ബംഗളൂരു – മംഗളൂരു വിമാനത്തില്‍ യാത്ര ചെയ്യാനായി ശനിയാഴ്ച ഉച്ചയ്ക്ക് ടിക്കറ്റെടുത്ത യാത്രികരെയാണ് വിമാനം മറന്നത്. ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് നേരത്തെ പറന്നതോടെയാണ് യാത്രികര്‍ പെട്ടുപോയത്. ബോര്‍ഡിംഗ് പാസ് എടുത്ത രണ്ട് യാത്രികര്‍ ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തില്‍ കയറാൻ സാധിക്കാതെ വിഷമിച്ചത്. ഡല്‍ഹിയിലേക്കുള്ള കണക്ഷൻ വിമാനം പിടിക്കാനുണ്ടായിരുന്ന രണ്ട് യാത്രികര്‍ക്ക് ഈ വിമാനത്തില്‍ കയറാനും സാധിച്ചില്ല.
Read Moreയാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു : യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച വിമാനക്കമ്പനി ജീവനക്കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. ചിക്കബെല്ലാപുര സ്വദേശിയായ വേണുഗോപാലിനെയാണ് വിമാനത്താവളം പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യ വിമാനക്കമ്പനിയുടെ വീൽച്ചെയർ അസിസ്റ്റന്റായി ജോലിചെയ്തുവരുകയായിരുന്നു ഇയാൾ. ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിനുള്ളിൽ വീൽച്ചെയർ ആവശ്യപ്പെട്ടിരുന്നു. വീൽച്ചെയറുമായി എത്തിയത് വേണുഗോപാലാണ്. തുടർന്ന് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഇയാൾ വാങ്ങുകയും ഇതിലുണ്ടായിരുന്ന 1500 രൂപ മോഷ്ടിക്കുകയും ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഇത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ഇവരാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
Read Moreമോശം കാലാവസ്ഥ ; മംഗളൂരുവിൽ വ്യോമഗതാഗതം താറുമാറായി
ബെംഗളൂരു: സംസ്ഥാനത്ത് തീരദേശ മേഖലയിൽ വീണ്ടും മഴ ശക്തം. കഴിഞ്ഞ തിങ്കാളാഴ്‌ച മുതൽ ശക്തിയായി പെയ്‌ത മഴയ്‌ക്ക് ഇന്നലെ വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ, ഇന്ന് പുലർച്ചയോടെയാണ് വീണ്ടും മഴ ശക്തിപ്പെട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് മംഗളൂരു അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമ ഗതാഗതം താറുമാറായി. രാവിലെ ലാൻഡ് ചെയ്യേണ്ടിയിരുന്ന പല വിമാനങ്ങളും ഏറെ വൈകിയാണ് വിമാനത്താവളത്തിൽ ഇറക്കിയത്. മുംബൈ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ വിമാനങ്ങളാണ് വൈകി ലാൻഡ് ചെയ്‌തത്. ഹൈദരാബാദിൽ നിന്നുമെത്തിയ വിമാനത്തിനും കൃത്യസമയത്ത് മംഗളൂരുവിൽ ലാൻഡ് ചെയ്യാനായില്ല. വായുവിൽ ഏറെ നേരം ചുറ്റിക്കറങ്ങിയ…
Read More