വിഷു-ഈസ്റ്റർ സീസൺ; വിമാനത്തെ കടത്തിവെട്ടി സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് നിരക്ക്!!

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകളിൽ ഈസ്റ്റർ-വിഷു അവധിയോടനുബന്ധിച്ച് വിമാനത്തേക്കാൾ ടിക്കറ്റ് നിരക്ക് കൂടുതൽ. പതിവ് നിരക്കിനേക്കാൾ രണ്ടിരട്ടിയിലധികമാണ് സ്വകാര്യബസുകൾ ഈടാക്കുന്നത്. ഏപ്രിൽ 12 മുതൽ 20 വരെയാണ് വിഷു-ഈസ്റ്റർ അവധിക്കായി മലയാളികൾ നാട്ടിൽ പോകുന്നത്.

19-ന് എറണാകുളത്തേക്ക് 3500 രൂപയും കോഴിക്കോട്ടേക്ക്‌ 2500 രൂപയും കണ്ണൂരിലേക്ക് 2400 രൂപയുമാണ് സ്വകാര്യബസിലെ പരമാവധി നിരക്ക്. തൊട്ടുമുമ്പുള്ള ദിവസങ്ങളിലും എറണാകുളത്തേക്ക് 3000-ത്തിനടുത്താണ് നിരക്ക്. അവധി തുടങ്ങാൻ ഒരുമാസത്തിലേറെയുള്ളതിനാൽ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

അതേസമയം, ഈ ദിവസങ്ങളിൽ വിമാനത്തിന് 1400 രൂപ മുതൽ 3700 വരെയാണ് നിരക്ക്. യാത്രാത്തീയതി അടുക്കുമ്പോൾ നിരക്കുയരുമെങ്കിലും ഇപ്പോൾ ബുക്ക്ചെയ്താൽ സ്വകാര്യ ബസിനേക്കാൾ കുറഞ്ഞചെലവിൽ യാത്രചെയ്യാം. എറണാകുളത്തേക്ക് സാധാരണദിവസങ്ങളിൽ 750 രൂപ മുതൽ 2000 രൂപ വരെയാണ് സ്വകാര്യബസുകളിലെ നിരക്ക്. അതേസമയം, അവധിയോടനുബന്ധിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് 1500 രൂപയാണ്.

കേരള-കർണാടക ആർ.ടി.സി. ബസുകളിലെ ബുക്കിങ് തുടങ്ങാൻ ഒരാഴ്ചകൂടിയുണ്ട്. ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് തീരുമ്പോൾ സ്വകാര്യബസുകൾ നിരക്ക് ഇനിയും ഉയർത്തും. തീവണ്ടികളിൽ ടിക്കറ്റ് തീർന്നതും സ്വകാര്യബസുകൾ നിരക്കുയർത്താൻ കാരണമായി.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

കേരളാ തീവണ്ടികളോട് റെയിൽവേ കാണിക്കുന്ന അവഗണന സ്വകാര്യബസുകൾക്കാണ് ഗുണംചെയ്യുന്നത്. തീവണ്ടികളിൽ ചിലത് ബാനസവടിയിൽനിന്നാക്കിയതിനുപുറമേ വൈകിയോടുന്നതും പതിവായതിനാൽ യാത്രക്കാരിൽ പലരും ബസ്‌യാത്ര തിരഞ്ഞെടുത്തിട്ടുണ്ട്. അതിനാൽ എത്രനിരക്കുയർത്തിയാലും യാത്രചെയ്യാനാളുണ്ടാകുമെന്നതിനാൽ സ്വകാര്യബസുകൾ തോന്നുംപടി നിരക്കുയർത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts