റോഡരുകിൽ സ്ഥാപിച്ച ട്രാഫിക് പേലീസ് ബൊമ്മകളും വാഹന യാത്രക്കാർക്ക് പണി തരും!

ബെംഗളൂരു : ഏകദേശം രണ്ടാഴ്ച മുൻപാണ് നഗരത്തിലെ ട്രാഫിക് പോലീസ് റോഡരുകിൽ ബൊമ്മകളെ (മാനിക്വിൻ) ഇറക്കുന്നത്, യഥാർത്ഥ പോലീസുകാരാണെന്ന് കരുതി വാഹനങ്ങൾ നിയമ ലംഘനം നടത്തില്ല എന്നതാണ് ട്രാഫിക് പോലീസിന്റെ വാദം.

http://bangalorevartha.in/archives/41712

നിയമലംഘനങ്ങൾ ഒഴിവാക്കാൻ വാഹന യാത്രക്കാർക്കായി നിരത്തുകളിൽ പോലീസ് വേഷത്തിൽ സ്ഥാപിച്ച ബൊമ്മകളിൽ ഇനി നിരീക്ഷണ ക്യാമറകളും ഘടിപ്പിക്കും.

യൂണിഫോമും തൊപ്പിയും കണ്ണടയുമെല്ലാം ഉള്ള വിവിധ ജംഗ്ഷനിൽ സ്ഥാപിച്ച ബൊമ്മ പോലീസ് ട്രാഫിക് നിയന്ത്രണത്തിന് വളരെ ഗുണം ചെയ്യുന്നുണ്ട്.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

ട്രാഫിക് നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യുന്നതിനായി മാാനിക്വിനുകളിൽ ക്യാമറ ഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ജോയിൻ കമ്മീഷണർ രവികാന്ത് ഗൗഡ പറഞ്ഞു .

ഇതിനിടയിൽ മാനിക്വിനുകളിൽ ചില തകർത്ത നിലയിൽ കണ്ടെത്തി. ക്യാമറ കഴിപ്പിച്ചാൽ ഇത്തരം സാമൂഹ്യവിരുദ്ധ രെയും പിടികൂടാൻ കഴിയും എന്ന് പോലീസ് കരുതുന്നു.

സിഗ്നൽ ചാട്ടമോ, ഹെൽമറ്റ് ഇല്ലാത്ത യാത്രയോ എന്ത് ഗതാഗത നിയമലംഘനങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് ഒന്നാലോചിക്കുക ഈ ജീവനില്ലാത്ത ബൊമ്മകളും നിങ്ങൾക്ക് പണിതരാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
[masterslider id="10"]

Related posts