സ്വന്തം അപ്പാർട്ട്മെൻറിനുള്ളിൽ ചെടി വളർത്തിയ”പ്രകൃതി സ്നേഹികൾ”പിടിയിൽ!

ബെംഗളൂരു : കെങ്കേരി അപ്പാർട്ട്മെന്റിന് ഉള്ളിൽ കഞ്ചാവ് ചെടി വളർത്തിയ മൂന്നു വിദ്യാർത്ഥികളെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ബീഹാർ സ്വദേശികളായ മാത്യു ജ്യോതികുമാർ (23) മംഗൾ മുഖ്യ (28) ഹൊസ്ക്കരഹളളി സ്വദേശി ആദ്യ ത്യ നന്ദകുമാർ (21) എന്നിവരാണ് പിടിയിലായത്.

ജ്യോതികുമാർ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

വില്പനയ്ക്ക് തയ്യാറാക്കിയ രണ്ട് കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടികൂടി.

നെതർലൻഡ്സിൽ നിന്ന് രണ്ടു വർഷം മുമ്പ് കൊറിയർ വഴി കൊണ്ടുവന്ന കഞ്ചാവ് ചെടി എൽ ഇ ഡി ലൈറ്റിന്റെ വെളിച്ചത്തിലാണ് മുറിക്കുള്ളിൽ വളർത്തിയത്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ആണ് ഇവർ കഞ്ചാവ് വിറ്റിരുന്നത് എന്ന് പോലീസ് അറിയിച്ചു.

http://bangalorevartha.in/archives/22849

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts