ഭാര്യയുടെ ആഢംബര ജീവിതത്തില്‍ മനം മടുത്ത് ഐടി എഞ്ചിനീയർ തൂങ്ങി മരിച്ചു!!

ബെംഗളൂരു: ഭാര്യയുടെ ആഢംബര ജീവിതത്തില്‍ മനം മടുത്ത് ഐടി എഞ്ചിനീയർ ശ്രീനാഥ് (39) തന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചു.

സോഫറ്റ്‌വെയര്‍ എഞ്ചിനിയര്‍മാരായ ശ്രീനാഥും ഭാര്യ രേഖയും ലോണെടുത്താണ് നഗരത്തിൽ ഫ്‌ളാറ്റ് വാങ്ങിയത്. ലോണിന്റെ തിരിച്ചടവിനും വീട്ടുചെലവിനുമായി മാസം നിശ്ചിത തുകയാകും.

ഈ ചെലവുകള്‍ക്കിടയിലും ആഡംബരജീവിതം നയിക്കുകയായിരുന്നു ഭാര്യ. ഇതിനിടയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ശ്രീനാഥിനെഭാര്യ മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്നും ശ്രീനാഥിന്റെ പിതാവ് പറയുന്നു.

  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു

മാത്രമല്ല ഫ്‌ളാറ്റ് രേഖയുടെ പിതാവിന്റെ പേരിലേക്ക് ആക്കാന്‍ ശ്രീനാഥിന്റെ മേല്‍ നിരന്തരം സമര്‍ദ്ദം ചെലുത്തിയിരുന്നതായും ശ്രീനാഥിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു. ഈ മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തതെന്ന് പിതാവ് പറയുന്നു.

സംഭവത്തില്‍ രേഖയ്ക്കും അച്ഛനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
[masterslider id="10"]

Related posts