വാടക സ്കൂട്ടറുകൾ നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിന് ഭീഷണിയാകുമ്പോൾ?

ബെംഗളൂരു : വൻ നഗരങ്ങളിൽ വരുന്ന ഓരോ സാങ്കേതികപരമായ മുന്നേറ്റങ്ങളും സാധാരണക്കാരന്റെ ജീവിതം അയാസരഹിതമാക്കുവാൻ ഉതകുന്നതാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.അതിൽ ഒന്നാണ് ബൗൺസ്, വോഗോ തുടങ്ങിയ വാടകക്കെടുത്ത് യാത്ര ചെയ്യാവുന്ന ഇരുചക്രവാഹനങ്ങൾ.എന്നാൽ ഇത്തരം സൗകര്യങ്ങളെ നമ്മളിൽ പലരും ദുർവിനിയോഗം ചെയ്യുന്നതിന്റെ വാർത്തകൾ കുറച്ച് മാസങ്ങളായി ഈ നഗരത്തിൽ നമ്മൾ കാണുന്നുണ്ട്. ഇത്തരം വാഹനങ്ങൾ മേൽപ്പാലങ്ങളുടെ മുകളിൽ നിർത്തിയിട്ട് മുങ്ങുക, സ്പെയർ പാർട്ട് സുകൾ അഴിച്ചെടുത്ത് വിൽക്കുക എന്നിവയെല്ലാം അതിൽ ചിലത് മാത്രം.

എന്നാൽ ക്രിമിനലുകളും ഇത്തരം ബൈക്കുകൾ ഉപയോഗിച്ച് തുടങ്ങിയതായാണ് ഏറ്റവും പുതിയ വാർത്ത. മാല മോഷ്ടാക്കൾ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് “ഓപറേഷൻ” നടത്തുന്നതായി വിവരം ലഭിച്ച പോലീസ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം കെആർ പുരം ടിസി പാളയിൽ വീട്ടമ്മയുടെ മാല കവർന്ന സംഘം സഞ്ചരിച്ചത് വാടകക്കെടുത്ത സ്കൂട്ടറിൽ ആയിരുന്നു.

ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു .

കുറഞ്ഞചെലവിൽ തുടർയാത്ര സൗകര്യമൊരുക്കുന്ന സംവിധാനത്തെ കൂടുതൽ പേർ ഈ നഗരത്തിൽ ആശ്രയിക്കുന്നുണ്ട് .

എന്നാൽ കുറ്റകൃത്യങ്ങൾക്ക് ഇത്തരം വണ്ടികൾ ഉപയോഗിക്കുന്നത് തടയാൻ സംവിധാനമില്ല.

വ്യാജരേഖകൾ നൽകിയാണ് ഇത്തരം സംഘങ്ങൾ ബൈക്ക് എടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us