സ്വകാര്യ മേഖലയിലെ ജോലി കന്നഡികര്‍ക്ക് സംവരണം നല്‍കാനുള്ള ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും;ഈ ലിസ്റ്റില്‍ ആരൊക്കെ ഉണ്ടാകും ? ഇവിടെ വായിക്കാം.

ബെംഗളൂരു : നീല കോളര്‍ (കാറ്റെഗറി സി യും ഡി യും) ജോലികള്‍ക്ക് കന്നടികര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ടു സ്വകാര്യ കമ്പനികള്‍ക്ക് കത്ത് നല്‍കിയതിനു പിന്നാലെ ,സ്വകാര്യമേഖലയില്‍ 50% മുതല്‍ 75% വരെ അവസരം തദ്ദേശീയര്‍ക്ക് നല്‍കുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറായി യെദിയൂരപ്പ സര്‍ക്കാര്‍.ഇതില്‍ ഐ-ടി -ബി-ടി മേഖല അടക്കമുള്ള സ്വകാര്യ കമ്പനികളും ഉള്‍പ്പെടും.

“തദ്ദേശീയരായ യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് ഉതകുന്ന വിധത്തില്‍ ഉള്ള നിയമത്തിന്റെ കരടുരേഖ രേഖ തയ്യാറായിട്ടുണ്ട്,അത് ജനുവരി 20 ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും,കന്നഡ ഭാഷ അറിയുന്നവരും പതിനഞ്ചു വര്‍ഷമായി കര്‍ണാടകയില്‍ ജീവിക്കുന്നവരെയും ആണ് കന്നടികര്‍ ആയി ഈ നിയമത്തില്‍ പരിഗണിക്കുക “നിയമ മന്ത്രി എസ് സുരേഷ് കുമാര്‍ അറിയിച്ചു.

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

100 % ഈ മേഖലയില്‍ ജോലി അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്ക് മുന്‍പ് കത്ത് നല്‍കിയിരുന്നു.

കര്‍ണാടക മാത്രമല്ല ഇത്തരം നിയമങ്ങള്‍ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനം കഴിഞ്ഞ വര്‍ഷം ആന്ധ്ര പ്രദേശ്‌ 70% ജോലി തദ്ദേശീയര്‍ക്ക് മാറ്റിവക്കാന്‍ നിയമം പാസാക്കിയിരുന്നു,മധ്യപ്രദേശ് സര്‍ക്കാറും,ഗോവയും മഹാരാഷ്ട്രയും ഈ വഴിയില്‍ നിയമം ഉണ്ടാക്കുന്നതിന്റെ പാതയില്‍ ആണ്.

വരാന്‍ പോകുന്ന റിസര്‍വേഷന്‍ നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുകയില്ല,സ്ഥലം ,സബ്സിഡി ,നികുതി ഇളവുകള്‍ എന്നിവ.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

2016 സിദ്ധരാമയ്യ സര്‍ക്കാര്‍ ഡി ,സി വിഭാഗത്തില്‍ പെട്ട ജോലികള്‍ക്ക് 100% കന്നടികര്‍ക്ക് സംവരണം നല്‍ക്കുന്ന നിയമം കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു എന്നാല്‍ അതിനെ തൊഴില്‍ വകുപ്പ് എതിര്‍ക്കുകയായിരുന്നു.ആര്‍ട്ടിക്കിള്‍ 14 ,16 എന്നിവയുടെ ലംഘനമാകും ഇത് എന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചത്.എന്നാല്‍ 50% സംവരണം എന്നത് അനുവദിക്കാവുന്ന കാര്യമാണെന് അവര്‍ പറയുന്നു.

സ്വകാര്യ മേഖലയില്‍ ജോലിക്ക് സംവരണം ഏര്‍പ്പെടുത്തുന്നതോടെ നിരവധി പേര്‍ക്ക് ജോലി നഷ്ട്ടമാകം,പുതിയ സംരംഭങ്ങള്‍ സംസ്ഥാനത്ത് വരാതെ ഇരിക്കാം,ഇപ്പോള്‍ ഉള്ളവ മറ്റു സംസ്ഥാനങ്ങള്‍ തെടിപ്പോയെക്കാം,വിദഗ്ദ ജോലിക്കാരെ ലഭിക്കാതെ വന്നേക്കാം,ഇതെല്ലം വ്യാവസായിക വളര്‍ച്ചയെ ബാധിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts