ബെംഗളൂരു: ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ 2 യുവാക്കൾ മുങ്ങി മരിച്ചു. വടഗരഹള്ളി സ്വദേശികളായ പ്രവീൺ, രാജ എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ നദിയിൽ വിഗ്രഹം നിമജ്ജനം ചെയ്യന്നതിനിടെയാണ് ഇവർ അപകടത്തിൽ പെട്ടത്. ഈ വാർത്ത അറിഞ്ഞു എത്തിയ രാജയുടെ സഹോദരൻ മഹാലിംഗ ഗൗഡ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണ് പ്രവീൺ, നഗരത്തിലെ ഓട്ടോ ഡ്രൈവർ ആണ് രാജ.
Read MoreTag: accidentbengaluru
മൺസൂൺ കാലം പിടിമുറുക്കുന്നു; ഉത്തര കന്നഡ ജില്ലയിൽ വർധിച്ച് ഉരുൾപൊട്ടൽ സംഭവങ്ങൾ
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലാകെ മൺസൂൺ മഴ പെയ്തതോടെ ഹൊന്നാവർ റോഡിലും അൻഷി ഘട്ടിലും ഉരുൾപൊട്ടൽ. ശനിയാഴ്ച രാവിലെയാണ് ഹൊന്നാവർ-കാർവാർ മെയിൻ റോഡിൽ മണ്ണിടിച്ചിലിന് ഉണ്ടായത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റോഡ് പദ്ധതിക്കായി കുന്നുകളുടെ ചരിവുകളിൽ കൃത്രിമം കാണിച്ചതിനാൽ ഇത് മനുഷ്യനിർമ്മിത സംഭവമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതേ രാത്രി കാർവാറിനെയും ബെൽഗാം റോഡിനെയും ബന്ധിപ്പിക്കുന്ന അൻഷി ഘട്ടിന്റെ മുകളിൽ നിന്ന് കൂറ്റൻ പാറകൾ താഴേക്ക് പതിസിച്ചിരുന്നു. പാറകൾ റോഡിനു കുറുകെ വീണത് കൊണ്ട് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തു ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്ന ഭീതി നിലനിൽക്കുന്നുണ്ട്. പ്രദേശത്ത്…
Read Moreഅടിപാതകൾ ഇനി ഉപയോഗ യോഗ്യം ; ബിബിഎംപി
ബെംഗളൂരു: നഗരത്തിൽ കാൽനട യാത്രക്കാർക്കായി അടി പാതകൾ വൃത്തിക്കാൻ ഒരുങ്ങി ബിബിഎംപി. മാലിന്യങ്ങൾ കുന്നുകൂടി കിടന്നിരുന്ന അടിപാതകൾ ഉപയോഗ ശൂന്യമായതോടെയാണ് ആളുകൾ തിരക്കേറിയ റോഡുകളിലൂടെ നടന്നു പോവുന്ന സ്ഥിതിയായത്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടം ഒരു 14 കാരിയുടെ ജീവൻ എടുത്തതോടെയാണ് അധികാരികൾ ഇത് ശ്രദ്ധിച്ചു തുടങ്ങുന്നത്. ഉടൻ തന്നെ അടിപാതകൾ വൃത്തിയാക്കി ആളുകൾക്ക് നടന്നു പോകാൻ ഉള്ള സൗകര്യം ഒരുക്കുകയാണ് ബിബിഎംപി. കഴിഞ്ഞ ദിവസം ഹെബ്ബാർ മേൽപാലത്തിൽ ബിബിഎംപി ലോറി ഇടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. അടിപാതകൾ ശുചിയാക്കാത്തതിനെ തുടർന്ന് നഗരത്തിൽ ബിബിഎംപി…
Read Moreമാളുകൾ 69 കോടിയുടെ വസ്തു നികുതി അടച്ചിട്ടില്ല; കർണാടക മുഖ്യമന്ത്രി ബൊമ്മൈ.
ബെംഗളൂരു: പല മാളുകളും 69 കോടി രൂപയുടെ വസ്തുനികുതി പൗരസമിതിക്ക് നൽകുന്നതിൽ പരാജയപ്പെട്ടതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വ്യാഴാഴ്ച സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിൽ ചോദ്യോത്തര വേളയിൽ എംഎൽസി എൻ രവികുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവേ, നഗരത്തിൽ 43 മാളുകളുണ്ടെന്നും അതിൽ ഒമ്പത് മാളുകൾ വസ്തുനികുതി അടച്ചിട്ടില്ലെന്നും ബൊമ്മൈ പറഞ്ഞു. മുഖ്യമന്ത്രി ബൊമ്മൈ നൽകിയ കണക്കുകൾ പ്രകാരം ലുലു ഹൈപ്പർ മാർക്കറ്റ് (18.66 കോടി), മന്ത്രി മാൾ (20.33 കോടി), ജിടി വേൾഡ് മാൾ (3.85 കോടി), മൈസൂരു റോഡിലെ ഗോപാലൻ ആർക്കേഡ്…
Read Moreബെംഗളൂരുവിൽ റോഡപകടങ്ങൾ വർധിക്കുന്നു
ബെംഗളൂരു : ലോക്ക്ഡൗണിന് ശേഷം നഗരത്തിൽ റോഡപകടങ്ങൾ വർദ്ധിച്ചു, ഈ വർഷം ഒക്ടോബർ വരെ 2,647 അപകടങ്ങളും 606 മാരകമായ അപകടങ്ങളും ഉണ്ടായതായി ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) പറഞ്ഞു. വർദ്ധിച്ചുവരുന്ന സ്വകാര്യ വാഹനങ്ങളും റോഡ് ഉപരിതലത്തിലെ അസമത്വവുമാണ് അപകടകരമായ വർദ്ധനവിന് കാരണമെന്ന് ട്രാഫിക് പോലീസ് കൂട്ടിച്ചേർത്തു. അടുത്ത കാലത്തായി അമിതവേഗവും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. 2021 ഒക്‌ടോബർ വരെ 49,000-ത്തിലധികം അമിതവേഗത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019-ൽ 61,531 2020-ൽ ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും 59,071 അമിതവേഗത കേസുകൾ രജിസ്റ്റർ ചെയ്ത്. മൂന്ന് വർഷത്തെ…
Read Moreകബനി അണക്കെട്ടിൽ ബൃന്ദാവൻ മോഡൽ പാർക്ക് ; മുഖ്യമന്ത്രി
ബെംഗളൂരു : ശ്രീരംഗപട്ടണയിലെ ബൃന്ദാവൻ പാർക്ക് മോഡൽ എച്ച്.ഡി. കോട്ടയിലെ കബനി അണക്കെട്ടിൽ നിർമിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ പാർക്ക് നിർമിക്കുന്നത് ഉൾപ്പെടുത്തിയിരുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാർക്ക് നിർമിക്കാൻ ലക്ഷ്യമിട്ടതെങ്കിലും സർക്കാരാണ് ഫണ്ട് പൂർണമായും വഹിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കബനി അണക്കെട്ടിന് നന്ദിയർപ്പിച്ച് പൂജ നടത്തിയവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പ അവതരിപ്പിച്ച ബജറ്റിൽ 50 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പാർക്ക് നിർമിക്കാനായി 300…
Read Moreമൊബൈൽ സ്‌കൂളുകൾ അടുത്തയാഴ്ച മുതൽ എല്ലാ സോണുകളിലും
ബെംഗളൂരു : അടുത്തയാഴ്ച മുതൽ, മൊബൈൽ സ്‌കൂളുകളായി പുനർനിർമ്മിച്ച ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) 10 പഴയ ബസുകൾ നഗരത്തിലെ വിവിധ സോണുകളിലേക്ക് പോയി സ്‌കൂളിന് ഇല്ലാത്ത കുട്ടികൾക്കായി ബ്രിഡ്ജ് ക്ലാസുകൾ ആരംഭിക്കും. ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഇതിനകം ഓരോ സോണിലും ഒരു മഞ്ഞ നിറത്തിലുള്ള ബസ് അനുവദിച്ചിട്ടുണ്ട്. സ്‌കൂളിൽ ഇല്ലാത്ത കുട്ടികൾ കൂടുതലുള്ള സോണുകളിലേക്കാണ് രണ്ട് അധിക ബസുകളും നിയോഗിക്കുകയെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreവാതിൽ അടക്കാതെ യാത്ര ഹരമാക്കി ബിഎംടിസിയുടെ കുതിപ്പ്; യുവാവിന് ദാരുണാന്ത്യം ,
ബെംഗളുരു: ബിഎംടിസി ബസിലെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു. അടക്കാത്ത വാതിലിലൂടെ തെറിച്ചുവീണാണ് അപകടം ഉണ്ടായത്. തമിഴ്നാട് സേലം സ്വദേശി അജിത കുമാറാണ് (23) മരിച്ചത്. ബസിൽ നിന്ന് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കൂടി ബസിന്റെ പിൻചക്രം കയറിഇറങ്ങുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ മഞ്ജുനാഥനെ അറസ്റ്റ് ചെയ്തു. ഒരാഴ്ച്ച മുൻപാണ് പിയു വിദ്യാർഥിനി ബസിൽ നിന്ന് വീണ് മരിച്ചത്.
Read More