ബെംഗളൂരു: ഇന്ത്യയിലെ മികച്ച സംഘാടകരിൽ ഒന്നായ പ്രൈഡ് ഓഫ് ഇന്ത്യയുടെ ഭാഗമായി പ്രൈഡ് ഓഫ് കേരള 2023 പുരസ്കാരം വിതരണം ചെയ്തു. 30 വർഷമായി വിദ്യാഭ്യാസ രംഗത്തും നഴ്സിങ് രംഗത്തും ആതുരസേവന രംഗത്തും മികച്ച സംഭാവന നൽകിക്കൊണ്ടിരിക്കുന്ന റോസി റോയൽ ഇൻസ്റ്റിറ്റൂഷൻ ചെയർപേഴ്സൺ ഡോ.വി.ജെ റോസമ്മയ്ക്ക് ഫെബ്രുവരി 26-ന് ഗ്രാൻഡ് ഹയറ്റ് ബോൾഗാട്ടി കൊച്ചി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കേന്ദ്ര മന്ത്രിമാരായ ശ്രീ ഫാഗാൻ സിംഗ് കുലസ്റ്റ്, ശ്രീ റാംദാസ് അതവലെ എന്നിവർ ചേർന്ന് പുരസ്കാരം നൽകി ആദരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി വിവിധ…
Read MoreTag: 2023
ഐ പി എൽ 2023 ലേലം ബെംഗളൂരുവിൽ
ബെംഗളൂരു: ഐപിഎൽ 2023 ലേക്കുള്ള ലേലം ഡിസംബര്‍ 16 ന് ബെംഗളൂരുവിൽ നടക്കുമെന്ന് റിപ്പോർട്ട്. സീസണില്‍ ഹോം, എവേ രീതിയിലാവും മത്സരങ്ങള്‍ നടക്കുക. ഇതിന് പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്ത് ഫ്രാഞ്ചൈസികളോടും തങ്ങളുടെ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് നവംബര്‍ 15 നകം സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഇതേ വര്‍ഷം തന്നെ വനിതാ ഐപിഎലും ആരംഭിക്കും.വനിതാ ഐപിഎലിന്റെ ഒരു ടീമില്‍ അഞ്ച് വിദേശ താരങ്ങളെ അനുവദിക്കും. ആദ്യ സീസണില്‍ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വനിതാ ടീമില്‍ നാല്…
Read Moreഅടുത്ത തെരഞ്ഞെടുപ്പിൽ 140 സീറ്റ് നേടി ബിജെപി അധികാരത്തിൽ എത്തുമെന്ന് യെദ്യൂരപ്പ
ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ അധികാരത്തിലെത്തുമെന്ന തെറ്റായ വിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യദ്യൂരപ്പ പറഞ്ഞു. ബി ജെ പിയെ മറികടന്ന് മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്നും നേതാക്കളുടെ മോഹം വ്യാമോഹം മാത്രമാണെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിക്കായി കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് യെദ്യൂരപ്പയുടെ പ്രതികരണം. സംസ്ഥാനത്ത് ബി ജെ…
Read Moreപാർട്ടി നേതൃത്വത്തെക്കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി സംസാരിക്കരുത് ; രാഹുൽ ഗാന്ധി
ബെംഗളൂരു: 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോജിച്ച് പ്രവർത്തിക്കണമെന്ന് കർണാടകയിലെ പാർട്ടി നേതാക്കളോട് നിർദ്ദേശിച്ച് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി നേതൃത്വത്തെക്കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി സംസാരിക്കരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം കർണാടക രാഷ്ട്രീയകാര്യ സമിതിയുടെ യോഗത്തിൽ രാഹുൽഗാന്ധി പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് രാഹുൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുളള നിർദ്ദേശങ്ങൾ നൽകിയത്. ‘കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി നേതൃത്വത്തിനെതിരെ പാർട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകും. ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിക്കണം. കർണാടകയിലെ മുഴുവൻ പാർട്ടി നേതാക്കളും ഇതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. നേതാക്കൾ…
Read More2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ വിജയേന്ദ്ര മത്സരിക്കുമോ? വെളിപ്പെടുത്തലുമായി യെദ്യൂരപ്പ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം അവശേഷിക്കെ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്രയെ ഭാവി മുഖ്യമന്ത്രിയാക്കാൻ ചില ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നു. അതേസമയം, നിലവിൽ പാർട്ടി വൈസ് പ്രസിഡന്റായ വിജയേന്ദ്ര 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. പാർട്ടി യുവമോർച്ച ജനറൽ സെക്രട്ടറി എന്ന നിലയിൽ സംസ്ഥാനത്തുടനീളം ഞാൻ പ്രവർത്തിക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ പാർട്ടി എനിക്ക് വൈസ് പ്രസിഡന്റിന്റെ ചുമതല നൽകിയപ്പോൾ, ആ ചുമതലകളും ഞാൻ വിജയകരമായി നിർവഹിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, പാർട്ടിയുടെ…
Read Moreഇനി കർണ്ണാടകത്തിൽ പുതിയ യുഗം വരും; കുമാരസ്വാമി
ബെംഗളുരു; 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കർണ്ണാടകത്തിൽ പുതിയ യുഗം വരുമെന്ന് പ്രവചിച്ച് കുമാരസ്വാമി രംഗത്തെത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് കന്നഡിഗരുടെ പാർട്ടി അധികാരത്തിലെത്തുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞിരിക്കുന്നത്. 123 സീറ്റുകളാണ് ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുന്നതെന്നും അറിയിച്ചു. അടുത്ത 17 മാസം കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.തമിഴ് നാട്ടിലൊക്കെ പ്രാദേശിക പാർട്ടികൾ അധികാരത്തിൽ വരുന്നത് ചൂണ്ടിക്കാട്ടാനും കുമാരസ്വാമി മറന്നില്ല. ജനതപർവ്വ1.0 എന്ന നാലുദിവസത്തെ ശിൽപ്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.
Read More