ബെംഗളുരു: നടപ്പാതയിൽ കിടന്നുറങ്ങുകായായിരുന്ന നാടോടി സംഘത്തിലേക്ക് ലോറി പാഞ്ഞ് കയറി 14 വയസുകാരന് ദാരുണാന്ത്യം . മഹാരാഷ്ട്ര സ്വദേശിയായ ബാല(14)ആണ് മരിച്ചത്. നെലമംഗല ടോൾ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. ശബ്ദം കേട്ട് കുറച്ചുപേർ ഓടി മാറിയെങ്കിലും ഉറക്കത്തിലായിരുന്ന ബാലയും , അമ്മ മാലഭായും ലോറിക്കടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാലഭായി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം ലോറിയുമായി ഡ്രൈവർ കടന്നു കളഞ്ഞു, അപകടമുണ്ടാക്കിയവർക്കെതിരെ കേസെടുത്തതയി പോലീസ് വ്യക്തമാക്കി.
Read MoreTag: 1DIED
അപകടം; വിദ്യാർഥി മരിച്ചു
ബെംഗളുരു: ബൈക്കപകടത്തിൽ എൻജിനീയറിംങ് വിദ്യാർഥി മരിച്ചു. ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. റാഞ്ചി സ്വദേശി ശിവംകുമാറാണ് (20) മരിച്ചത്. കെങ്കേരി റോഡിലാണ് അപകടം നടന്നത്, രാജരാജേശ്വരി എൻജിനീയറിംങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം 3 വർഷ വിദയാർഥിയായിരുന്നു ശിവം കുമാർ. താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
Read Moreഐഐഎസ്‍സി ലബോറട്ടറിയിൽ ഹൈഡ്രജൻ സ്ഫോടനം; ഗവേഷകൻ മരിച്ചു
ബെംഗളുരു: ∙ ഐഐഎസ്‍സി ലബോറട്ടറിയിലുണ്ടായ ഹൈഡ്രജൻ സിലിണ്ടർ സ്ഫോടനത്തിൽ ഗവേഷകൻ മരിച്ചു. കൂടാതെ മൂന്നു പേർക്കു പരുക്കേൽക്കുകയുംചെയ്തു. മൈസൂരു സ്വദേശിയായ എയറോസ്പേസ് എൻജിനീയർ മനോജ് കുമാറാണ് (32) മരിച്ചത്. പരുക്കേറ്റ കാർത്തിക്, നരേഷ് കുമാർ, അതുല്യ എന്നിവരുടെ നില ഗുരുതരമായി തുടരുന്നു.
Read More