സിനിമ തിയേറ്ററുകളിൽ 100% പ്രവേശനം അനുവദിക്കുന്നത് പരിശോധിക്കും ; മന്ത്രി ആർ അശോക

ബെംഗളൂരു : സിനിമ തിയേറ്ററുകളിൽ 100% പ്രവേശനം അനുവദിക്കണമെന്ന സിനിമാ വ്യവസായികളുടെ ആവശ്യം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ആർ അശോക. “വിശദമായ ഒരു മെമ്മോറാണ്ടം നൽകാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ ഇത് ഗൗരവമായി പരിശോധിക്കും. അവർ 100% സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ മുഖ്യമന്ത്രിയുമായി സംസാരിക്കും എന്ന് മന്ത്രി പറഞ്ഞു. “സിനിമാ വ്യവസായം ദുരിതത്തിലാണ്, പല സിനിമകളും റിലീസിനായി കാത്തിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾ ഇതിനകം മുഴുവൻ സീറ്റുകളും അനുവദിച്ചിട്ടുണ്ട്. വിദഗ്ധരിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Read More

സിനിമാ ഹാളുകളിലെ സീറ്റിങ് കപ്പാസിറ്റി വീണ്ടും 100% ആയി ഉയർത്തി കർണാടക സർക്കാർ.

ബെംഗളൂരു: കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ സമ്മർദത്തെത്തുടർന്ന് തിയേറ്ററുകളിൽ 50 ശതമാനം സീറ്റിങ് കാപ്പാസിറ്റി അനുവദിച്ചാൽ മതിയെന്ന നിയന്ത്രണത്തിൽ കർണാടക സർക്കാർ മാറ്റം വരുത്തി. ഏപ്രിൽ 7 വരെ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ടിക്കറ്റ് അനുവദിക്കാൻ അനുമതി നൽകി. ശനിയാഴ്ച പുറത്തു വിട്ട കോവിഡ് അനുബന്ധ നിയന്ത്രണങ്ങളുടെ പട്ടികയിൽ തീയറ്ററുകളിൽ 50 ശതമാനം സീറ്റുകൾ അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മുൻ‌കൂട്ടി ഓൺ‌ലൈൻ ബുക്കിംഗുകൾ നടന്നിട്ടുള്ളതിനാൽ സിനിമാ ഹാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ” 2021 ഏപ്രിൽ 7 മുതൽ മുൻപ്…

Read More
Click Here to Follow Us