ഗള്‍ഫ് എയര്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു

ബംഗളൂരു: ബഹ്റിന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ ഇന്ത്യയില്‍ നിന്ന് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്ന് ബഹ്റിനിലേക്ക് മേയ് 1 മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമാണ് ബഹ്റിനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതോടെ ബഹ്റിനുമായി ബന്ധിപ്പിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ നഗരമായി ബംഗളൂരു മാറും.

Read More

ഖത്തര്‍ എയര്‍വേയ്സില്‍ മുഴുവന്‍ സമയവും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകും.

ദോഹ: പറക്കുന്ന വിമാനത്തിൽ പൂർണമായും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ (ഗേറ്റ് ടു ഗേറ്റ്) കമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയുടെ അനുമതി.  നേരത്തേ, വിമാനം സമുദ്രനിരപ്പിൽനിന്നു ചുരുങ്ങിയത് 3,000 മീറ്റർ ഉയരത്തിൽ പറക്കുമ്പോൾ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമായിരുന്നത് എന്നാല്‍, ഇനി മുതല്‍ മുഴുവൻ സമയവും ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതോടെ, വിമാനയാത്രയില്‍ ഗേറ്റ് ടു ഗേറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന മേന മേഖലയിലെ ആദ്യ രാജ്യമാകും ഖത്തർ. 2017 നവംബർ മുതൽ 2018 ജനുവരി വരെ സേവനദാതാക്കൾ, ബന്ധപ്പെട്ട മറ്റു കക്ഷികൾ, വിമാനയാത്രക്കാർ എന്നിവരെല്ലാമായി…

Read More

ഓര്‍മ്മയുണ്ടോ ഈ മനുഷ്യനെ ….? ആ സാഹസികത ഇവിടെ തന്നെ ഉണ്ട് …! അതെ ബെയര്‍ ഗ്രില്‍സിനെ അങ്ങനെ മറക്കാന്‍ പറ്റുമോ ..?

ശുദ്ധ തട്ടിപ്പാണത് ….! അതി സങ്കീർണ്ണത നിറഞ്ഞ നിമിഷങ്ങൾ അതിജീവിക്കാൻ എന്ന വ്യാജേന , സാമർഥ്യം നേടിയ ഒരു വിദഗ്ധ ഉപദേശകനെ ഒപ്പം കൂട്ടി നടത്തുന്ന നാടകം …വടക്കൻ അയർലന്റിലെ ഒരു പ്രമുഖ പത്രം കുറിച്ചതായിരുന്നു അത് ….ഏകദേശം എട്ടു വർഷമായി കാണും ….അമേരിക്കയിൽ നിന്നാരംഭിച്ച എഡ്യുക്കേഷണൽ ടെലിവിഷൻ നെറ്റ് വർക്കിന്‌ ഇന്ത്യയടക്കം ലോകമെമ്പാടും പ്രേക്ഷകരെ നേടി കൊടുത്ത ഒരു പരിപാടിയെ കുറിച്ചായിരുന്നു ആ വാർത്ത ….ചാനലിന്റെ പേര് ഡിസ്‌കവറി ….. ! പ്രൊഗ്രാമിന്റെ പേര് MAN v/s WILD …..! 2006 മാർച്ചിൽ…

Read More

കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു.

തിരുവനന്തപുരം: കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചതായി വനം വകുപ്പ് അറിയിച്ചു. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നാണ് വനം വകുപ്പിന്‍റെ നിര്‍ദ്ദേശം. ഇതുസംബധിച്ച മന്ത്രിതല ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്‍റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്. തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം…

Read More

മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​.

ദുബായ്: അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എ​മി​രേ​റ്റു​ക​ളി​ൽ വച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു. എ​യ​ർ ഇ​ന്ത്യ​യി​ൽ കാ​ർ​ഗോ​യു​ടെ ചു​മ​ത​ല​യു​ള്ള അ​റേ​ബ്യ​ൻ ട്രാ​വ​ൽ​സാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എ​യ​ർ ഇന്ത്യ​ വഴിയും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വഴിയും പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാം. ഇ​തോ​ടെ ദു​ബാ​യി​യി​ൽ​നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​ക്കാ​ൻ 2000 ദി​ർ​ഹ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ചെലവാകൂ. പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയാകും ഇത്.…

Read More

എയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു.

ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി മാധ്യമങ്ങളോടു സംസാരിക്കവെയാണ് നെതന്യാഹു ഇപ്രകാരം അഭിപ്രായപ്പെട്ടത്. ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നൽകിയിരിക്കുന്നത്. അതേസമയം, സൗദി അധികൃതർ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എയര്‍ ഇന്ത്യയും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം മൂന്നാഴ്ചയിൽ ഒരിക്കൽ ടെൽ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ ഇതു…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും മോഷണം!

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് തടയാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ക്ക് പുല്ലുവില നല്‍കി മോഷ്ടാക്കള്‍. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന മോഷണത്തില്‍ നാല് യാത്രക്കാരുടെ സാധനങ്ങളും പണവും നഷ്ടമായി. ഇത്തവണ മോഷണത്തിനു ഇരയായവരില്‍ രണ്ടു സ്‌പൈസ്‌ജെറ്റ് യാത്രക്കാരുമുണ്ട്. മുംബൈയില്‍നിന്ന് ആഭ്യന്തര വിമാനത്തിലെത്തിയ യാത്രക്കാരനും പണം നഷ്ടമായി. എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്‍റെ ഐ.എക്‌സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐഫോണും എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ മുംബൈ യാത്രക്കാരന്‍റെ ബാഗേജില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയുമാണ് നഷ്ടമായത്. ഇതോടൊപ്പം സ്‌പൈസ്…

Read More

ഒമാന്‍ ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം.

മസ്കറ്റ്: ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നാണ് പുതിയ അറിയിപ്പ്. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്ക്കുകളില്‍ നിന്ന് ടൂറിസ്റ്റ് വിസ ലഭ്യമാകില്ല. മാര്‍ച്ച്‌ 21 മുതല്‍ ഇത് പ്രാബല്യത്തിലെത്തും. ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ യാത്രാരേഖകളും മറ്റു വിശദാംശങ്ങളുമടക്കം മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഔദ്യോഗിക ഇ-പേയ്മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസ് അടക്കേണ്ടത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇ-വിസ ഇമെയില്‍വഴി ലഭിക്കും. ഇതിന്റെ…

Read More

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകൾ സ്ഥാപിച്ചു.

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നതിന് പുതിയ സംവിധാനം. നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകളാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. പുതിയ സംവിധാനം ബാഗേജ് പരിശോധനയുടെ സമയം കുറക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.  എണ്‍പത് ദശലക്ഷത്തിലധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളമാണ് ദുബായിയിലേത്. ഇത്രയും അധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ വേഗത്തില്‍ ബാഗേജ് പരിശോധന പൂര്‍ത്തിയാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇത് മറികടക്കുന്നതിനാണ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗെയ്റ്റ് വികസിപ്പിച്ച് പുതിയ സംവിധാനം അവതരിപ്പിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ അടങ്ങിയ ബാഗുകള്‍…

Read More

അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ എയര്‍പോര്‍ട്ട്‌ അടച്ചിടും.

മുംബൈ: മണ്‍സൂണിന് മുന്‍പായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് വരുന്ന ഏപ്രില്‍ ഒന്‍പതിന് ആറു മണിക്കൂര്‍ എയര്‍പോര്‍ട്ട്‌ അടയ്ക്കുന്നത്. ഏപ്രില്‍ 9, 10 കൂടാതെ ഒക്ടോബര്‍ 23നും എയര്‍പോര്‍ട്ട് അടയ്ക്കുമെന്ന് മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ ഇപ്പോഴും ജോലി നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ വിമാനക്കമ്പനികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Read More