കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും മോഷണം!

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് തടയാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ക്ക് പുല്ലുവില നല്‍കി മോഷ്ടാക്കള്‍. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന മോഷണത്തില്‍ നാല് യാത്രക്കാരുടെ സാധനങ്ങളും പണവും നഷ്ടമായി.

ഇത്തവണ മോഷണത്തിനു ഇരയായവരില്‍ രണ്ടു സ്‌പൈസ്‌ജെറ്റ് യാത്രക്കാരുമുണ്ട്. മുംബൈയില്‍നിന്ന് ആഭ്യന്തര വിമാനത്തിലെത്തിയ യാത്രക്കാരനും പണം നഷ്ടമായി.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്‍റെ ഐ.എക്‌സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐഫോണും എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ മുംബൈ യാത്രക്കാരന്‍റെ ബാഗേജില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയുമാണ് നഷ്ടമായത്.

ഇതോടൊപ്പം സ്‌പൈസ് ജെറ്റിന്‍റെ ദുബായ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകളും കീറിയ നിലയില്‍ കണ്ടെത്തി എന്നാല്‍, നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.  വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ അസ്വഭാവികമായി ഒന്നും കാണാനാവാത്തതും അധികൃതരെ കുഴപ്പത്തിലാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts