ബെംഗളൂരു : തന്റെ പ്രാണ പ്രേയസിയുടെ മരിക്കാത്ത ഓര്‍മയ്ക്ക് മുന്‍പില്‍ വെണ്ണക്കല്‍ സൌധം തീര്‍ത്ത ഷാജഹാന്‍ ആണ് എല്ലാ പ്രണയേതാക്കളുടെയും മാതൃക,മുംതാസ് മഹലിന്റെ ഓര്‍മയ്ക്ക് വേണ്ടി നിര്‍മിച്ച താജ് മഹല്‍ ലോകത്തിനു മുന്‍പില്‍ ഒരു വലിയ പ്രണയ കാവ്യമായി നില നില്‍ക്കുന്നു.
എന്നാല്‍ കര്‍ണാടകയില്‍ നിന്നും ഉള്ള ഒരു “ഷാജഹാന്‍” നെ കുറിച്ച് നമ്മള്‍ അറിയണം,മരിച്ചു പോയ തന്റെ ഭാര്യക്ക് വേണ്ടി അമ്പലം പണിയുകയും,ക്ഷേത്ര ശ്രീകോവിലിന് ഉള്ളില്‍ സ്വന്തം ഭാര്യയുടെ പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്ത ആളുടെ പേര് രാജു സ്വാമി,ചാമ രാജാ നഗറില്‍ കൃഷ്ണ പുരഎന്നാ ഗ്രാമത്തില്‍ താമസിക്കുന്നു.
കഥയിങ്ങനെ ,ഏകദേശം മൂന്ന്‍ ഏക്കറോളം സ്ഥലമുള്ള ഒരു കര്‍ഷകന്‍ ആണ് രാജു,തന്റെ പെങ്ങളുടെ മകളെ സ്നേഹിക്കുകയും തന്റെ മാതാ പിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചു കൊണ്ട് കല്യാണം കഴിക്കുകയും ചെയ്തു ,പെണ് വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നില്ല,ഭക്തയായ ഭാര്യ ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു,രാജു ക്ഷേത്ര നിര്‍മ്മാണം തുടങ്ങി രണ്ടു വര്‍ഷത്തോളമെടുത്തു നിര്‍മാണം,അതിനിടയില്‍ ഭാര്യ മരിച്ചുപോയി.പിന്നെ ഒന്നും ആലോചിച്ചില്ല ശ്രീ കോവിലിനു ഉള്ളില്‍ സ്വന്തം ഭാര്യയുടെ ഒരു മൂര്‍ത്തി കൂടി ഉണ്ടാക്കി പ്രതിഷ്ഠ നടത്തി,ശനീശ്വരന്‍,സിദ്ധാപ്പാജി,നവഗ്രഹങ്ങള്‍ എന്നിവയുടെ പ്രതിഷ്ഠക്ക് കൂടെ സ്വന്തം ഭാര്യയെയും 2006 മുതല്‍ കഴിഞ്ഞ 12 വര്‍ഷമായി രാജു ദിവസ പൂജ നടത്തി പ്രാര്‍ത്ഥിച്ചു വരുന്നു.
അതിന്നും തുടരുന്നു,തന്റെ ഭാര്യയോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല ചിലര്‍ ക്ഷേത്ര നിര്‍മാണത്തോട് നീരസം പ്രകടിപ്പിച്ചപ്പോള്‍ ,സ്വന്തം മരണം മുന്‍കൂട്ടി കണ്ട സ്ത്രീ വളരെയധികം ദിവ്യ ശക്തി ഉള്ള ആള്‍ ആണ് എന്ന് കൂടി ചിലര്‍ പറഞ്ഞു,അതും ഭാര്യക്ക് വേണ്ടി ക്ഷേത്രം നിര്‍മിക്കുന്നതിലേക്ക് രാജുവിനെ നയിച്ചു.
(കര്‍ണാടകയിലെയും തമിഴന്ട്ടിലെയും ചില സ്ഥലങ്ങളില്‍ പെങ്ങളുടെ മകളെ മുറപ്പെണ്ണ്‍ ആയി കണക്കാക്കി പോരുന്നുണ്ട്)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.