ഒമാന്‍ ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം.

മസ്കറ്റ്: ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നാണ് പുതിയ അറിയിപ്പ്. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്ക്കുകളില്‍ നിന്ന് ടൂറിസ്റ്റ് വിസ ലഭ്യമാകില്ല. മാര്‍ച്ച്‌ 21 മുതല്‍ ഇത് പ്രാബല്യത്തിലെത്തും.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ യാത്രാരേഖകളും മറ്റു വിശദാംശങ്ങളുമടക്കം മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഔദ്യോഗിക ഇ-പേയ്മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസ് അടക്കേണ്ടത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇ-വിസ ഇമെയില്‍വഴി ലഭിക്കും. ഇതിന്റെ പ്രിന്റാണ് വിമാനത്താവളത്തില്‍ കാണിക്കേണ്ടത്. ഇത്തരം നടപടിയിലൂടെ വിമാനത്താവളത്തിലെ വിസ കൗണ്ടറിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts