ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടൻ കമല്‍ഹാസന്‍. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മക്കള്‍ നീതി മയ്യം അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്. കമല്‍ഹാസന്‍ ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍.
Read MoreCategory: TAMILNADU
മെട്രോ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു
ചെന്നൈ : മെട്രോറെയിൽവേ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു. വീട് ഭാഗികമായി തകർന്നു. ആളപായമില്ല. പോരൂർ അഞ്ജുകം നഗരത്തിലാണ് സംഭവം. മെട്രോറെയിൽ നിർമ്മാണത്തിനിടെ 100 ടൺ ഭാഗമുള്ള കൂറ്റൻ ക്രെയിനാണ് വീടിന് മുകളിലേക്ക് വീണത്. വീട്ടുടമ പാർഥിപനും ഭാര്യയും വീടിന്റെ താഴെ നിലയിലാണ് താമസിച്ചിരുന്നത്. മകനും കുടുംബവും ഒന്നാംനിലയിലാണ് താമസിച്ചിരുന്നത്. ഒന്നാം നിലയുടെ സ്ലാബ് തകർന്നിട്ടുണ്ട്. ശബ്ദം കേട്ടയുടനെ ഒന്നാമത്തെ നിലയിൽ താമസിച്ചവർ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
Read Moreഅപകടത്തിൽ വാഹനത്തിൽ കുടുങ്ങുന്നവരെ രക്ഷിക്കാൻ ചെന്നൈയുടെ നിരത്തുകളിൽ ഇനി “വിര”
ചെന്നൈ : അപകടത്തിൽപെട്ട വാഹനങ്ങളിൽ കൂടുങ്ങിപ്പോയവരെ എത്രയും വേഗം പുറത്തെത്തിച്ചു രക്ഷപ്പെടുത്തുന്നതിനായി അത്യാധുനിക വാഹന സംവിധാനവുമായി ചെന്നൈ ട്രാഫിക് പൊലീസ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികകളും അടങ്ങിയ ‘വീര’ (വെഹിക്കിൾ ഫോർ എക്സിഷൻ ഇൻ എമർജൻസി റസ്ക്യൂസ് ആൻഡ് ആക്സിഡന്റ്സ്) എന്ന വാഹനമാണ് പോലീസ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തമൊരു സംവിധാനമെന്നു പൊലിസ് അവകാശപ്പെട്ടു. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ “വീര” ഫ്ലാഗ് ഓഫ് ചെയ്തു. അപകടത്തിൽപെട്ടവരെ വാഹനത്തിനുള്ളിൽ നിന്നു പുറത്തെത്തിക്കുന്നതിന് ആവശ്യമായ കയർ, വാഹനഭാഗങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ഉപകരണം തുടങ്ങിയവ…
Read Moreതമിഴ്‌നാട് മന്ത്രിക്ക് കുരുക്ക്; 2 അഴിമതിക്കേസ് വിധി കൂടി പുനഃപരിശോധിക്കും
ചെന്നൈ: അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ ഡിഎംകെ മന്ത്രിയെയും അണ്ണാ ഡിഎംകെയിലെ മുൻ മന്ത്രിയെയും വിട്ടയച്ച കീഴ്‌ക്കോടതി വിധി പുനപരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി സ്വമേധയാ തീരുമാനിച്ചു. ഡിഎംകെ സർക്കാരിലെ ഗ്രാമവികസന മന്ത്രി ഐ. പെരിയസാമിക്കെതിരെയും അണ്ണാ ഡി.എംകെ സർക്കാരിലെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന വി.വളർക്കെതിരെയുമുള്ള കേസുകളിലെ വിധിയാണ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിഷ് പുനഃപരിശോധിക്കുക. ഇതോടെ ഹൈക്കോടതി സ്വമേധയാ പുനപരിശോധിക്കുന്ന വിധികളുടെ എണ്ണം ആറായി. നേരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി, റവൻയു മന്ത്രി കെ.എസ്.എസ്.ആർ രാമചന്ദ്രൻ ധനമന്ത്രി തങ്കം തെങ്കാശ് മുൻമുഖ്യമന്ത്രി ഒ.പനീർശെൽവം…
Read Moreചെന്നൈ നഗരത്തിൽ അതിശക്തമായ മഴ; 16 വിമാനങ്ങൾ വൈകി; വെള്ളക്കെട്ടിൽ ഗതാഗതക്കുരുക്ക്
ചെന്നൈ: വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ ചെന്നൈ മാനത്താവളത്തിന്റെ പ്രവർത്തന ബാധിച്ചു. റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് 6 രാജ്യാന്തര സർവീസുകളടക്കം 16 വിമാനങ്ങൾ പുറപ്പെടാൻ മണിക്കൂറുകളോളം വൈകി. 64 യാത്രക്കാരുമായി വിജയവാഡയിൽ നിന്നെത്തിയ വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് ഒരു തിരിച്ചുവിട്ടു. അതിശക്തമായ കാറ്റും മഴയുമാണു വ്യാഴാഴ്ച രാത്രി നഗരത്തിലുണ്ടായത്. മീനമ്പാക്കം, ഗിണ്ടി, കെ.കെ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. നഗരത്തിൽ അടുത്ത രണ്ട് ദിവസം അനന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിയോടു കൂടിയ ചെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.…
Read Moreഅരവിന്ദ് സ്വാമി തന്റെ മകനെന്ന വെളിപ്പെടുത്തലുമായി നടന്‍ ഡല്‍ഹി കുമാര്‍
പഴയ കാല റൊമന്റിക് ഹീറോയും പുതിയ കലാതിയെ വില്ലൻ കഥാപ്രതങ്ങളെയും അഭിനയ മികവ് കൊണ്ട് ത്രസിപ്പിച്ച നടനാണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകള്‍ റിലീസായ കാലത്ത് നിരവധി സ്ത്രീ ആരാധകർ ഉണ്ടായിരുന്ന നടൻ കൂടിയാണ് അരവിന്ദ് സ്വാമി. എന്നാൽ ഇടക്കൊന്നു അഭിനയത്തിൽനിന്നും ഇടവേളയെടുത്തെങ്കിലും മികച്ച വില്ലൻ കഥാപാത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മടങ്ങിയെത്തിയത്. എന്നാലിപ്പോൾ അരവിന്ദ് സ്വാമിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഡല്‍ഹി കുമാര്‍. മെട്ടിഒലി എന്ന സീരിയലിലൂടെ…
Read Moreചെന്നൈ-ബെംഗളൂരു നാഷണൽ ഹൈവേ ജനുവരിയിൽ തുറക്കും; ഇനി ചെന്നൈയിൽ നിന്നും ബെംഗളൂരുരിലേക്ക് 2.30 മണിക്കൂർ
ചെന്നൈ: തമിഴ്‌നാട് കർണാടക സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ പാത യാഥാർഥ്യമാകുന്നതോടെ, ദക്ഷിണേന്ത്യയിലെ യാത്ര മാർഗങ്ങൾ പുതിയ തലത്തിലേക്ക്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂർ, റാണിപെട്ട് നഗരങ്ങളും ആന്ധ്രയിലെ ചിറ്റൂർ, പലമനാർ എന്നിവിടങ്ങളും കർണാടകയിൽ കോലാർ, ബംഗാരപെട്ട് നഗരങ്ങളും വഴി കടന്നു പോകുന്ന എക്സ്പ്രസ് ഹൈവേ , ഇരു തലസ്ഥാനങ്ങളും തമ്മിലുള്ള യാത്രാ സമയം 5 മണിക്കുറിൽ നിന്ന് രണ്ടര മണിക്കൂറാക്കി കുറയ്ക്കും. എക്സ്പ്രസ് നാഷനൽ പാത 7 എന്ന് പേരിട്ടിരിക്കുന്ന പുതിയ പാത ജനുവരിയിൽ ഗതാഗത സജ്ജമാകുമെന്നാണ് അധിക്യതരുടെ വിശദീകരണം. ഭാരത് മാല പരിയോജന പദ്ധതിയിൽപ്പെടുത്തി ദക്ഷിണേന്ത്യയിൽ…
Read Moreസേലത്ത് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഓമ്‌നി വാൻ ഇടിച്ച് പിഞ്ചു കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
ചെന്നൈ: ബുധനാഴ്ച പുലർച്ചെ ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ സേലത്തേക്ക് പോവുകയായിരുന്ന ഓമ്‌നി വാൻ ഇടിച്ച് ഒരു വയസുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. പളനിസ്വാമി (59), പി പാപ്പാത്തി (47), സെൽവരാജ് (55), മഞ്ജുള (42), അറുമുഖം (49), സഞ്ജന (1) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർ വിഘ്നേഷ് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ശങ്കരിക്കടുത്തുള്ള ചിന്നകൗണ്ടനാറിലെ ജംഗ്ഷനിൽ ഹൈവേയിൽ വച്ച് വാഹനത്തിൽ ഇടിച്ച ഓമ്‌നി വാൻ…
Read Moreചെന്നൈയിലെ പാർക്കുകളിലും മൃഗശാലകളിലും ടിക്കറ്റ് നിരക്ക് ഉയരും
ചെന്നൈ: ചെന്നൈക്കടുത്തുള്ള വണ്ടലൂരിലെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിലും (AAZP) തമിഴ്‌നാട്ടിലെ മറ്റ് ചില മൃഗശാലകളിലും ടിക്കറ്റ് നിരക്ക് ഉയരും. സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും മൃഗങ്ങൾക്ക് മികച്ച പരിചരണം ഉറപ്പാക്കാനുമാണ് സർക്കാരിന്റെ ഈ തീരുമാനം. മൃഗശാലയിലെ മൃഗങ്ങൾക്കും സന്ദർശകർക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് മൃഗശാലകളിലെ സന്ദർശക ഫീസ് പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പ്രസ്താവനയിൽ പറഞ്ഞു. സേലത്തെ കുറുമ്പപ്പട്ടി സുവോളജിക്കൽ പാർക്ക്, വെല്ലൂരിലെ അമൃതി മൃഗശാല തുടങ്ങിയ ചെറിയ വിഭാഗങ്ങൾക്ക്…
Read Moreതമിഴ്നാട്ടിൽ ദളിത് യുവതി പാചകം ചെയ്ത പ്രഭാതഭക്ഷണം വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു; പ്രഭാതഭക്ഷണം കഴിച്ച് ജില്ലാ കളക്ടർ
ചെന്നൈ: സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രിയുടെ പ്രാതൽ പദ്ധതി പ്രകാരം നൽകിയിരുന്ന ഭക്ഷണം ദളിത് യുവതി പാചകം ചെയ്‌തതിനാൽ മിക്ക വിദ്യാർത്ഥികളും അത് ഒഴിവാക്കിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ഒരു ജില്ലാ കളക്ടർ സ്‌കൂളിൽ പ്രഭാതഭക്ഷണം കഴിച്ചു. അരവക്കുറിച്ചി ബ്ലോക്കിലെ വേലഞ്ചെട്ടിയൂരിലെ ഒരു പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്‌കൂളിലെ 27 കുട്ടികളിൽ 12 പേർ മാത്രമാണ് സ്‌കൂളിൽ പ്രഭാതഭക്ഷണം കഴിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കലക്ടർ ടി പ്രഭുശങ്കറും കരൂർ ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥരും ഇടപെട്ടത്. സ്‌കൂൾ വിടുന്നതിന് മുമ്പ് അവരുടെ കുട്ടികൾ വീട്ടിൽ പ്രഭാതഭക്ഷണം കഴിച്ചത് കൊണ്ടാണ്…
Read More