ചോര്‍ച്ച എവിടെയെന്ന് ഭരണ പക്ഷത്തിനും ഒരു പിടിയുമില്ല;ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യെ ചെറുക്കാന്‍ എംഎൽഎമാരെ ഗവര്‍ണറുടെ മുന്‍പില്‍ ഹാജരാക്കും.

ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ ശ്രമങ്ങൾക്കെതിരെ കോൺഗ്രസ്, ജനതാദൾ എസ് എംഎൽഎമാരെ രാജ്ഭവനിലെത്തിച്ച് ഗവർണർ വാജുഭായി വാലയ്ക്കു മുന്നിൽ പരേഡ് നടത്തുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. തീയതി പിന്നീടു തീരുമാനിക്കും. സാമാജികരെ കൂറുമാറ്റി ഭരണത്തിലേറാമെന്ന യെഡിയൂരപ്പയുടെ വ്യാമോഹം നടക്കില്ലെന്നും പരമേശ്വര പറഞ്ഞു.

അതിനിടെ,കുമാരസ്വാമി വാക്കുകൾ കരുതലോടെ പ്രയോഗിക്കണമെന്ന നിർദേശം സിദ്ധരാമയ്യ മുന്നോട്ടുവച്ചതായി സൂചന.സിദ്ധരാമയ്യയുടെ വസതിയിൽ കോൺഗ്രസ് – ദൾ യോഗം ചേർന്നു. കുമാരസ്വാമി, ജി.പരമേശ്വര, മന്ത്രി ഡി.കെ ശിവകുമാർ,ദിനേഷ് ഗുണ്ടുറാവു, ഈശ്വർ ഖണ്ഡെ തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎമാരെ ചാക്കിടാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ ചെറുക്കാനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു. നാലിനു നടക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചേക്കില്ല. അതൃപ്തരാകുന്ന നേതാക്കളെ ബിജെപി സമീപിക്കുന്നതിനു തടയിടാനാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts