ചെന്നൈ: ട്യൂഷൻ കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബൈക്ക് ടാക്സി ഡ്രൈവറെ പോലീസ് പിടിയിൽ. സംഭവം നടന്ന് എട്ടുമണിക്കൂറിനകമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചെന്നൈ ടി.പി. ഛത്രത്തിലെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇതേ സ്ഥലത്തെ യോഗേശ്വരനെ(24) അറസ്റ്റ് ചെയ്തത്. മകൾ ട്യൂഷൻകഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ചുംബിച്ചുവെന്നും ഇക്കാര്യം വീട്ടിൽ അറിയിച്ചുവെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നുമാണ് പരാതി. തുടർന്ന് സംഭവം നടന്നയിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ബൈക്ക് നമ്പർ കണ്ടെത്താനായില്ല. പരിസരപ്രദേശങ്ങളിലെ 200 ഓളം ക്യാമറകൾകൂടി പരിേശാധിച്ച്…
Read MoreCategory: TAMILNADU
കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; സുരക്ഷ പരിശോധന കര്‍ശനമാക്കാൻ തമിഴ്നാട്; 160 പൊലീസുകാരെ വിന്യസിച്ചു
ചെന്നൈ: കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ പരിശോധനകള്‍ കര്‍ശനമാക്കാനൊരുങ്ങി തമിഴ്നാട്. കോയമ്ബത്തൂരില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 14 അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. 160 പോലീസുകാരെ കൂടി ഇവിടങ്ങളില്‍ വിന്യസിച്ചു. കേരളത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാല്‍ ജാഗ്രത ശക്തമാക്കുമെന്നും അറിയിപ്പിലുണ്ട്. കഴിഞ്ഞ ദിവസമാണ് വയനാട് പെരിയ ചപ്പാരത്ത് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഞ്ചംഗ…
Read Moreദീപാവലിക്ക് തമിഴ്‌നാട് ജില്ലക്കാർ കുടിച്ചു തീർത്തത് 467 കോടി രൂപയുടെ മദ്യം
ചെന്നൈ: ദീപാവലി ആഘോഷങ്ങളും തിരക്കും അവസാനിച്ചതോടെ, തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) സംസ്ഥാനത്തുടനീളം നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനശാലകൾ വാരാന്ത്യത്തിൽ 467.63 കോടി രൂപ നേടി. 2023 നവംബർ 11 ന് ടാസ്മാക് 220.85 കോടി രൂപയുടെ മദ്യം വിറ്റു, 2023 നവംബർ 12 ന്റെ കണക്കുകൾ കൂടി കൂട്ടിയാൽ ആകെമൊത്തം 246.78 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയാട്ടുള്ളത്. ദീപാവലി ഉത്സവത്തിന് ഒരു ദിവസം മുമ്പ് (നവംബർ 11), മധുര സോണിൽ ഒറ്റ ദിവസം (ശനിയാഴ്‌ച) 52.73 കോടി രൂപയുടെ ഏറ്റവും…
Read Moreവേറെലെവൽ പടക്കം പൊട്ടിക്കൽ; ഇരുചക്രവാഹനത്തിന്റെ മുൻചക്രം ഉയർത്തി പടക്കംപൊട്ടിച്ച യുവാവ് അറസ്റ്റിൽ
ചെന്നൈ : ഓടിക്കൊണ്ടിരിക്കെ ഇരുചക്രവാഹനത്തിന്റെ മുൻ ചക്രം ഉയർത്തി അഭ്യാസംകാണിച്ച് പടക്കംപൊട്ടിച്ച യുവാവിനെയും ദൃശ്യംവീഡിയോയിലെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെയും അറസ്റ്റുചെയ്തു. തിരുച്ചിറപ്പള്ളി-ചിദംബരം ദേശീപാതയിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ തഞ്ചാവൂരിലെ മണികണ്ഠ(24) ൻ, വീഡിയോ എടുത്ത തഞ്ചാവൂർ സ്വദേശിയായ അജയ്(25)എന്നിവരാണ് അറസ്റ്റിലായത്. ‘ഡെവിൾ റൈഡ്‌സ്’എന്ന ഇൻസ്റ്റാഗ്രാമിലും വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഡെവിൾ റൈഡ്‌സ് അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു. തിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയപാതയിൽ വീൽ ഉയർത്തി ബൈക്ക് ഓടിച്ച ഹുസൈൻ എന്ന യുവാവിനെയും പോലീസ് അറസ്റ്റുചെയ്തു.
Read Moreചെന്നൈ നഗരത്തിൽ ശേഖരിച്ചത് 180 ടൺ പടക്കമാലിന്യം
ചെന്നൈ : നഗരത്തിൽനിന്ന് ദീപാവലി ആഘോഷത്തിൽ പൊട്ടിച്ച പടക്കത്തിന്റെ 180 മെട്രിക്ക് ടൺ മാലിന്യം ശേഖരിച്ചതായി കോർപറേഷൻ കമ്മിഷണർ അറിയിച്ചു. നഗരം പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ആലന്തൂർ, അരുമ്പാക്കം, കൊടുങ്ങയ്യൂർ, മണലി, പെരുങ്ങി, റോയപുരം, വേളാച്ചേരി എന്നിവയുൾപ്പെടെയുള്ള ലോക്കൽ സ്റ്റേഷനുകളിൽ 24 മണിക്കൂറിൽ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) മോശം വിഭാഗത്തിലേക്ക് എത്തിനിൽക്കുകയാണ് മാലിന്യം സംസ്കരിക്കാനായി സ്വകാര്യ കമ്പനികൾക്ക് നൽകും. മാലിന്യ സംസ്കരണ രംഗത്ത്…
Read Moreതമിഴ്നാട്ടിൽ ഇന്ന് രാത്രി മുതൽ വ്യാപക മഴയ്ക്ക് സാധ്യത; കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടച്ചു
ചെന്നൈ: ഈ വർഷത്തെ വടക്കുകിഴക്കൻ മൺസൂൺ വേഗത്തിലായതോടെ തമിഴ്‌നാട്ടിൽ മഴ കനക്കും. ചെന്നൈ റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ (ആർഎംസി) പ്രവചനം അനുസരിച്ച്, ചെന്നൈ മുതൽ നാഗപട്ടണം വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ നാളെ (നവംബർ 15) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് വില്ലുപുരം, അരിയല്ലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (നവംബർ 14) അവധി പ്രഖ്യാപിച്ചു, തിരുവണ്ണാമലയിൽ സ്‌കൂളുകൾക്ക് മാത്രം അവധിയായിരിക്കും. അതേസമയം, മഴയുടെ ആഘാതം കുറഞ്ഞതിനാൽ ചെന്നൈ, കാഞ്ചീപുരം ജില്ലകളിലെ സ്‌കൂളുകളും…
Read Moreദീപാവലി പടക്കങ്ങളിൽ നിന്ന് രക്ഷതേടി പുള്ളിപ്പുലി വീടിനുള്ളിൽ ചെലവഴിച്ചത് 15 മണിക്കൂർ
നീലഗിരി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദത്തിനിടയിൽ ഭയന്ന പുള്ളിപ്പുലി വീട്ടിൽ കയറി ഒളിച്ചിരുന്നത് 15 മണിക്കൂർ. നീലഗിരി ജില്ലയിലെ കൂനൂരിലെ ബ്രൂക്ക്‌ലാൻഡ്‌സ് പ്രദേശത്ത് പടക്കങ്ങളിൽ നിന്ന് രക്ഷതേടിയ പുള്ളിപ്പുലി ഒരു വീട്ടിലേക്ക് ഓടിക്കയറി നിശബ്ദമായി ഇരിക്കുകയായിരുന്നു. #WATCH | Tamil Nadu: A leopard near Coonoor in Niligiri attacked several people including fire and safety department personnel. Operation is underway to trap the leopard. pic.twitter.com/tzF7fXfqE7 — ANI (@ANI) November 12, 2023…
Read Moreനിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി രണ്ട് കാൽനടയാത്രക്കാർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നൈ അണ്ണാനഗറിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് അമിതവേഗതയിൽ കുതിച്ചെത്തിയ കാർ നടപ്പാതയിലുണ്ടായിരുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയായ വിജയ് യാദവ് (21), സെക്യൂരിറ്റി ജീവനക്കാരൻ നാഗസുന്ദരം (74) എന്നിവരാണ് മരിച്ചത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. അപകടം ഉണ്ടായതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ആസിഫ് എന്നയാളാണ് കാർ ഓടിച്ചതെന്ന്…
Read Moreദീപാവലി ആഘോഷത്തിനിടെ പടക്കം തെറിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ നിമിഷയാണ് മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു. 28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു. അമ്മാവനായ വിഘ്‌നേഷ് കുട്ടിയെ കയ്യിൽ എടുത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ
ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം നടന്നത്. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. നവംബർ നാലിന് സുഖമില്ലാതെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഭാരതി തന്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. പക്ഷേ മഴ കാരണം പദ്ധതി…
Read More