ചെന്നൈ: ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സ്അപ്പ് സ്റ്റാറ്റസായി പങ്കുവയ്‌ക്കുകയായിരുന്നു. പോക്‌സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന്റെ പകമൂലമാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആഷിഖ് ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
Read MoreCategory: TAMILNADU
ചെന്നൈയിൽ കനത്ത മഴ: കോർപ്പറേഷന്റെ നിയന്ത്രണ കേന്ദ്രത്തിൽ നിന്നും പരാതികൾ സ്വീകരിച്ച് ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ’
ചെന്നൈ: ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ മന്ത്രിമാർക്കും എംഎൽഎമാർക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർദേശം നൽകി. ബുധനാഴ്ച തലസ്ഥാന നഗരിയിലുടനീളം കനത്ത മഴ പെയ്യുന്നതിനാൽ സുരക്ഷിതമായി വീടുകളിലേക്ക് പോകാനും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ആളുകളോട് നിർദ്ദേശിച്ചു . നഗരപ്രാന്തങ്ങളിൽ കനത്ത മഴയെ തുടർന്ന് താംബരം, ക്രോംപേട്ട്, പല്ലാവരം, പമ്മൽ, പീർക്കൻകരനൈ, സെമ്പാക്കം എന്നിവിടങ്ങളിൽ ബുധനാഴ്ച തെരുവുകളിൽ വെള്ളം കയറി . ഇന്ന് രാത്രി…
Read Moreലൈംഗികമായി വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ : വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. സ്പർശനത്തിലെ വ്യത്യാസത്തെക്കുറിച്ച് ക്ലാസെടുത്തപ്പോഴാണ് അധ്യാപകൻ തങ്ങളെമോശമായി സ്പർശിച്ചകാര്യം കുട്ടികൾ വ്യക്തമാക്കിയത്. വിഴുപുരം ജില്ലയിലെ വിക്രവണ്ടി വാക്കൂർ ഗ്രാമത്തിലെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ അധ്യാപകൻ കരുണാകരന് (32) എതിരെയാണ് നടപടി. ജില്ലാ ശിശുസംരക്ഷണവകുപ്പിലെ ജീവനക്കാർ സ്കൂളിലെത്തി അധ്യാപനെ ചോദ്യംചെയ്തു. തുടർന്ന് ശിശുസംരക്ഷണ വകുപ്പ് വിഴുപുരം വനിതാപോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കരുണാകരനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തു.
Read Moreഗ്രീൻ ചാംപ്യൻ പുരസ്കാരം നേടി ചെന്നൈ മെട്രോ
ചെന്നൈ: ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ (ഐജിബിസി) ഏർപ്പെടുത്തിയ ഗ്രീൻ ചാംപ്യൻ പുരസ്കാരത്തിന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിനെ (സിഎംആർഎൽ) തിരഞ്ഞെടുത്തു. ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ഗ്രീൻ ബിൽഡിങ് കോൺഗ്രസിൽ സിഎംആർഎൽ പ്രോജക്ട്സ് ഡയറക്ടർ ടി.അർജുനൻ പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, രാജ്യാന്തര തലത്തിലുള്ള ഗ്രീൻ ആപ്പിൾ പുരസ്കാരം ഉൾപ്പെടെയുള്ളവ സിഎംആർഎല്ലിനു ലഭിച്ചിട്ടുണ്ട്. കാർബൺ കുറയ്ക്കുന്നതിനുള്ള മികച്ച പ്രവർത്തനത്തിനു നൽകുന്ന 2023ലെ ഗ്രീൻ ചാംപ്യൻ പുരസ്കാരത്തിനും സിഎംആർഎല്ലിനെ തിരഞ്ഞെടുത്തിരുന്നു.
Read Moreനടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ചെന്നൈ: നടൻ വിജയകാൻ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ രണ്ടാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത് എന്ന റിപ്പോർട്ട് ഡിഎംഡികെ തള്ളിയിരുന്നു.
Read Moreഅമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ
ചെന്നൈ: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. കടലൂർ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാർ ഗ്രാമത്തിലെ സേവാഗാണ്. കസ്തൂരിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികൾ സെവാഗിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ വ്യക്തമായി മറുപടി നൽകാതെ ഫോൺ വെയ്ക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ കസ്തൂരി കിടന്നിരുന്ന പായയിൽ രക്തം പുരണ്ടതായി കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ കുഴി മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് കുഴിയിൽ നിന്നും മൃതദേഹം…
Read Moreജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. അൻവിത (24) ചെന്നൈയിലെ കിൽപാക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പ്രശസ്ത ഒഫ്താൽമോളജിസ്റ്റിന്റെ മകൾ അൻവിത ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായിരുന്നു. കിൽപ്പാക്കം ന്യൂ ആവടി റോഡിലെ സ്വകാര്യ ഫിറ്റ്‌നസ് സെന്ററിൽ അൻവിത പതിവുപോലെ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിനിടെ വ്യായാമം ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയ ജിം ജീവനക്കാർ…
Read Moreതഞ്ചാവൂരിൽ സിദ്ധാചാര്യന്റെ വീട്ടുമുറ്റത്ത് നിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി
ചെന്നൈ: തഞ്ചാവൂർ നഗരത്തിലെ സിദ്ധാഭ്യാസിയുടെ വീട്ടുമുറ്റത്ത് നിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി. തഞ്ചാവൂർ ജില്ലയിലെ മണലേട് മഹാരാജപുരം ഗ്രാമത്തിലെ 27 കാരനായ അശോക് രഞ്ജനെയാണ് 47 കാരനായ കേശവമൂർത്തി കൊലപ്പെടുത്തിയത്. തൊഴിൽപരമായി ഡ്രൈവറായിരുന്ന രഞ്ജൻ ചികിത്സയ്ക്കായി കേശവമൂർത്തിയെ സന്ദർശിച്ചിരുന്നു. അതേസമയം കൊലപാതകക്കുറ്റത്തിന് കേശവമൂർത്തി നേരത്തെ തന്നെ അറസ്റ്റിലാണ്. കേശവമൂർത്തി നൽകിയ മരുന്ന് കഴിച്ചാണ് യുവാവ് മരിച്ചത്. പോലീസ് നടപടി ഭയന്ന് പ്രതികൾ രഞ്ജന്റെ മൃതദേഹം കഷണങ്ങളാക്കി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. നവംബർ 14 ന് രഞ്ജന്റെ മുത്തശ്ശി പദ്മിനി ചോളപുരം പോലീസിൽ പരാതി നൽകി. ചോളപുരത്തെ…
Read Moreതൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലിഖാൻ
ചെന്നൈ: സ്ത്രീവിരുദ്ധപരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. പൊലീസിന്റെ മുന്നിലാണ് നടന്റെ ഖേദപ്രകടനം. നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നാണ് നടൻ പൊലീസിന് നൽകിയ മോഴി. ഇന്നാലെയാണ് തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ മൻസൂർ അലിഖാൻ ചോദ്യം ചെയ്യലിന് ഹാജരായത്. ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ്നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഖേദപ്രകടനത്തിന്…
Read Moreനടൻ സൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്ക്;
ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്. റോപ്പ് ക്യാമറ പൊട്ടിവീണാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. ഇന്നത്തെ ഷൂട്ടിംഗ് നിർത്തിവച്ചു.’കങ്കുവ’യുടെ ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ നിയന്ത്രണം വിട്ട് സൂര്യയുടെ മേൽ പതിച്ചെന്നാണ് റിപ്പോർട്ട്. ക്യാമറ സൂര്യയുടെ തോളിൽ തട്ടിയതായും താരത്തിന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതനുസരിച്ച് അപകടത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ഷൂട്ടിംഗ് സെറ്റിലെ അധികൃതർ പറയുന്നത്. കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.
Read More