ഡൽഹി: ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധുവിന് സിങ്കപ്പൂര്‍ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ കിരീടം. ഞാറാഴ്ച്ച നടന്ന സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ചൈനയുടെ യി വാങ്ങിനെ തോല്‍പിച്ചാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. 2022ലെ കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍, എന്നീ ടൂര്‍ണമെന്റിലെ വിജയത്തിന് ശേഷം പി വി സിന്ധു സ്വന്തമാക്കിയ മൂന്നാമത്തെ കീരീടമാണ് സിംഗപ്പൂര്‍ ഓപ്പണ്‍. ആദ്യമായാണ് സിംഗപ്പൂര്‍ ഓപ്പണില്‍ സിന്ധു കിരീടം നേടുന്നത്.…
Read MoreCategory: SPORTS
കർണാടക ക്രിക്കറ്റ് അസോസിയേഷൻ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു
ബെംഗളൂരു: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ‘മഹാരാജ ട്രോഫി ടി20’ എന്ന പേരിൽ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു. കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ കെഎസ്‌സിഎയുടെ മുൻ പ്രസിഡന്റും മൈസൂർ മഹാരാജുമായ അന്തരിച്ച ശ്രീകണ്ഠദത്ത നരസിംഹരാജ വാദിയാരുടെ സ്മരണയ്ക്കായാണ് മഹാരാജ ട്രോഫി കെഎസ്‌സിഎ ടി 20 ആരംഭിച്ചത് . ഓഗസ്റ്റ് 7 മുതൽ 26 വരെ മൈസൂരിലാണ് ടൂർണമെന്റ് നടക്കുക. ചിന്നസ്വാമി അവതരിപ്പിച്ച ചടങ്ങിൽ കെഎസ്‌സിഎ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി സന്തോഷ് മേനോൻ, കെഎസ്‌ഐ ട്രഷറർ വിനയ് മൃത്യുഞ്ജയ എന്നിവർ ടൂർണമെന്റിന്റെ അഭിമാനകരമായ ട്രോഫിയും…
Read Moreറോയ് കൃഷ്ണ ബെംഗളൂരു എഫ്‌സിയിലേക്ക്
ബെംഗളൂരു: കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ ടീമിലെത്തിക്കാന്‍ ശ്രമിച്ച മുന്‍ എടികെ മോഹന്‍ ബഗാന്‍ താരം റോയ് കൃഷ്ണയെ ബെംഗളൂരു എഫ്‌സി സ്വന്തമാക്കി. ഫിജി താരത്തിനായി ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്‌സുമായിരുന്നു രംഗത്തുവന്നത്. എന്നാല്‍ ഇരു ക്ലബ്ബിന്റെയും ഓഫര്‍ തള്ളി കൊണ്ടാണ് ബെംഗളൂരു താരത്തെ സ്വന്തമാക്കുകയായിരുന്നത്. എടികെയ്ക്കായി 40 ഗോളുകള്‍ നേടിയിട്ടുണ്ട്. എടികെയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നാണ് താരം ക്ലബ്ബ് വിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Read Moreമഞ്ഞപ്പട കാത്തിരുന്ന ഗ്രീക്ക് ദൈവം; അപ്പോസ്തൊലോസ് ജിയാനു ബ്ലാസ്റ്റേഴ്‌സില്‍
കൊച്ചി: മാസങ്ങള്‍ നീണ്ട ഉഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. ഗ്രീക്ക് – ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. എ ലീഗ് (ഓസ്‌ട്രേലിയ) ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. മെഡിക്കല്‍സ് ഒഴികെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ക്ലബ് വ്യക്തമാക്കി. ഗ്രീസില്‍ ജനിച്ച് ജിയാനു, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കരിയറിന്റെ സിംഹഭാഗവും ഗ്രീക്ക് ക്ലബ്ബുകളില്‍ കളിച്ച ജിയാനു ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകളായ കവാല, പി എ ഒ കെ,…
Read Moreഐ. എം വിജയന് ഡോക്ടറേറ്റ്
മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നിന്നാണ് ബഹുമതി. കായിക മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ബഹുമതിയായി ഡോക്ടറേറ്റ് നല്‍കിയത്. ഈ മാസം 11ന് റഷ്യയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കാണികളുടെ സാന്നിധ്യത്തില്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇന്‍റര്‍ യൂനിവേഴ്സിറ്റി ഫുട്ബാള്‍ മത്സരത്തിനു ശേഷം മൈതാനത്തു വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും ഇത് മറക്കാനാകാത്ത അനുഭവമാണെന്നും വിജയന്‍ പറഞ്ഞു. 1999ല്‍…
Read Moreകോഹ് ലിയ്ക്ക് കോവിഡ്
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കോവിഡ് വൈറസ് ബാധ. മാൽദീവ്‌സിൽ അവധി ആഘോഷിച്ച് ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷമാണ് താരത്തിന് ബാധ സ്ഥിരീകരിച്ചത്. താരത്തിന് പോസിറ്റീവ് ആയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങൾ ബാധിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ബാധ സ്ഥിരീകരിച്ചിരുന്നു. തീർച്ചയായും മാറി താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിയുമെന്ന് കരുതപ്പെടുന്നു. എന്നാൽ, 24-ന് ആരംഭിക്കുന്ന ലെഷയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തെ ടീമിലെ കോവിഡ് ബാധ മത്സരത്തിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് കരുതപ്പെടുന്നു. കോവിഡിൻറെ പശ്ചാത്തലത്തിൽ താരങ്ങൾക്ക് അമിതഭാരം നൽകേണ്ടതില്ലെന്ന്…
Read Moreആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്സി വിട്ടു
ബെംഗളൂരു: മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്‌സി ഐഎസ്‌എൽ ക്ലബ് വിട്ടു. ക്ലബ് വിട്ട വിവരം ബെംഗളൂരു എഫ്‌സി ഔദ്യോഗികമായി അറിയിച്ചു. വിങ്ങറായും ലെഫ്റ്റ് ബാക്ക് ആയും കളിക്കുന്ന ആഷിഖ് അടുത്ത സീസൺ മുതൽ എടികെ മോഹൻ ബഗാനിൽ കളിച്ചേക്കുമെന്നാണ് സൂചന. 25കാരനായ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നെങ്കിലും , ഇത് വിജയിച്ചില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
Read Moreമഴയെ തുടർന്ന് അഞ്ചാം ടി 20 വൈകുന്നു
ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 മഴ തുടർന്ന് വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ പെയ്തത്തോടെയാണ് കളി തടസപ്പെട്ടത്. ടോസ് കഴിഞ്ഞ് മത്സരം ആരംഭിക്കാന്‍ തയ്യാറെടുക്കവേയാണ് മഴയെത്തിയത്. ഇരു ടീമുകളും 2-2ന് തുല്യതയില്‍ നില്‍ക്കുന്നതിനാല്‍ പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരമാണിത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. തബ്രൈസ് ഷംസി, മാര്‍ക്കോ യാന്‍സന്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ…
Read Moreബെംഗളൂരു എഫ്സി മുഖ്യ പരിശീലകനായി സൈമൺ ഗ്രേസനെ നിയമിച്ചു
ബെംഗളൂരു: 2022-23 സീസണിന് മുന്നോടിയായി ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി ഇംഗ്ലീഷ് താരം സൈമണ്‍ ഗ്രേസനെ നിയമിച്ചതായി ബെംഗളൂരു എഫ്‌സി ഇന്നലെ അറിയിച്ചു. ‘ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് ഞാന്‍ രണ്ട് വര്‍ഷം മുമ്പ് ചിന്തിച്ചിരുന്നു എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധി കാരണം എല്ലാം നിര്‍ത്തിവച്ചു. ഇത്തരത്തിൽ ഒരു അവസരം വീണ്ടും വന്നപ്പോള്‍, അത് എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് എന്റെ ഫുട്ബോള്‍ കരിയറിന് ഒരു പുതിയ അവസരമാണ്. ഇത് എന്നെ ശരിക്കും ഉത്തേജിപ്പിക്കുന്ന ഒന്നാണ്’, തന്റെ കരാറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗ്രേസണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇംഗ്ലണ്ടിലെ മുന്‍നിര…
Read MoreUEFA Champions League| ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്
പരിസ്: സ്വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം. പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്‍റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍മാർ ഞങ്ങള്‍ തന്നെയാണെന്ന് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇതോടെ ഏഴാം കിരീടത്തിന് ലിവർപൂള്‍ ഇനിയും കാത്തിരിക്കണം. 59-ാം മിനുറ്റില്‍ വാല്‍വർദെയുടെ അസിസ്റ്റില്‍ ആകാരമാർന്ന ഫിനിഷിംഗോടെ വിനീഷ്യസ് ജൂനിയർ റയലിനെ മുന്നിലെത്തിച്ചത്. ശരിക്കും കളിയിലെ താരം റയലിന്റെ വല കാത്ത കോർട്വാ തന്നെയാണ്. ഗോള്‍ബാറിന് കീഴെ കൈവല കെട്ടിയ പോലെ കോർട്വാ റയലിനെ കാത്തു.മത്സരത്തിന്‍റെ അവസാന മിനുറ്റുകളിലും സലായെയും…
Read More