സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്; സീസണിലെ മൂന്നാമത്തെ കിരീടം 

ഡൽഹി: ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധുവിന് സിങ്കപ്പൂര്‍ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ കിരീടം. ഞാറാഴ്ച്ച നടന്ന സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ചൈനയുടെ യി വാങ്ങിനെ തോല്‍പിച്ചാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

2022ലെ കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍, എന്നീ ടൂര്‍ണമെന്റിലെ വിജയത്തിന് ശേഷം പി വി സിന്ധു സ്വന്തമാക്കിയ മൂന്നാമത്തെ കീരീടമാണ് സിംഗപ്പൂര്‍ ഓപ്പണ്‍. ആദ്യമായാണ് സിംഗപ്പൂര്‍ ഓപ്പണില്‍ സിന്ധു കിരീടം നേടുന്നത്.

മത്സരത്തിന്റെ തുടക്കം മുതലേ മികച്ച പ്രകടനമായിരുന്നു സിന്ധു കാഴ്ച്ചവെച്ചത്. ആദ്യ ഗെയിമില്‍ 13 പോയിന്റ് കരസ്ഥമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ചൈനീസ് താരം ശക്തമായി തിരിച്ചെത്തി. എന്നാല്‍ തുടക്കത്തിലേ നേടിയ മികച്ച സ്‌കോറില്‍ സിന്ധു കീരീടം സ്വന്തമാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts