ബെംഗളൂരു : ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ നോക്കൗട്ട് മൽസരത്തിൽ മുഴുവൻ സമയം കഴിയുമ്പോൾ പരസ്പരം ഗോളടിക്കാൻ കഴിയാതെ രണ്ട് ടീമുകളും സമനിലയിൽ ആണ്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ എന്ത് വിലകൊടുത്തും മത്സരത്തിൽ വിജയിക്കാനാകും ഇരു ടീമുകളുടേയും ശ്രമം.
Read MoreCategory: SPORTS
അടിപൊട്ടിയ മൽസരം; അണ പൊട്ടിയ ആവേശം;ആദ്യ പകുതി സമനിലയിൽ !
ബെംഗളൂരു : ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ നോക്കൗട്ട് മൽസരത്തിൽ പകുതി സമയം കഴിയുമ്പോൾ പരസ്പരം ഗോളടിക്കാൻ കഴിയാതെ രണ്ട് ടീമുകളും സമനിലയിൽ പിരിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹാഫിൽ ആണ് കൂടുതൽ നേരം കളി നടന്നതെങ്കിലും, മികച്ച ഗോളവസരങ്ങൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പിടിച്ചു നിന്നു. അതിനിടക്ക് കളിക്കാർക്കിടയിൽ ചെറിയ കശപിശയും നടന്നു, റഫറി ഇടപെട്ട് രംഗം ശാന്തമാക്കി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ…
Read Moreസെമി ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും
ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരുവിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഒറ്റ ജയം. ഇതേലക്ഷ്യവുമായി മുന്നിലുള്ളത് ബെംഗളൂരു എഫ്‌സി. ശ്രീകണ്ഠീരവത്തിൽ ഇന്ന് ഇരു ടീമുകളും പോരിനിറങ്ങും. പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും, നാലാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മിൽ ബെംഗളൂരുവിലെ ശ്രീകണ്ഠീരവത്തിൽ ഏറ്റുമുട്ടും . വിജയികൾ രണ്ടാം പാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടും.…
Read Moreഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
ഡൽഹി: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 109 റണ്‍സിന് മറുപടിയായി ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ആറ് റണ്‍സോടെ കാമറൂണ്‍ ഗ്രീനും ഏഴ് റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സോകംബുമാണ് ഓസ്‌ട്രേലിയയ്ക്കായി ക്രീസില്‍. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയക്ക് 47 റണ്‍സിന്റെ നിര്‍ണായക…
Read Moreബെംഗളൂരു എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ് മൽസരത്തിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;ആരാധകരുടെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ നിബന്ധനകൾ.
ബെംഗളൂരു : ഈ സീസൺ ഐ.എസ്.എല്ലിലെ നോക്കൗട്ട് മൽസരങ്ങളിൽ ആദ്യത്തേതിൽ ലീഗ് നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സി അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനെ ഈ വരുന്ന വെള്ളിയാഴ്ച്ച മാർച്ച് 3ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നേരിടും. കഴിഞ്ഞ ലീഗ് മൽസരത്തിന് ശേഷം ഇതേ സ്റ്റേഡിയത്തിൽ വച്ച് രണ്ട് ടീമിൻ്റെയും ഒരു വിഭാഗം ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംഘാടകർ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ചില സ്റ്റാൻ്റുകൾ ബെംഗളൂരു എഫ് സി ആരാധകർക്കും മറ്റു ചില…
Read Moreഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നാളെ തുടങ്ങും
ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ ഇന്‍ഡോറില്‍ തുടങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു. മൂന്നാം ടെസ്റ്റ് ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിനാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ഓസീസിന് ജയം അനിവാര്യമാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ സ്റ്റീവ് സ്മിത്തായിരിക്കും ഓസീസ് ടീമിനെ നയിക്കുക. പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്കും ഇനി പരമ്പരയില്‍ കളിക്കാനാവില്ല. പേസര്‍ ജോഷ് ഹേസല്‍വുഡ് പരിക്ക് മാറാതെ മടങ്ങിയതും തിരിച്ചടിയാണ്. മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍…
Read More“ലയണൽ തന്നെ ദ ബെസ്റ്റ്” ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022 പുരസ്‍കാരം മെസിക്ക്
ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച താരമായി ലയണല്‍ മെസിയെ തെരഞ്ഞെടുത്തു. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. മികച്ച പരിശീലകനായി അര്‍ജന്റീനിയന്‍ കോച്ച് ലിയോണല്‍ സ്‌കലോണിയും തെരഞ്ഞെടുക്കപ്പെട്ടു. ഫിഫയുടെ പുരസ്‌കാര വേദിയിലും ലോക ചാമ്പ്യന്‍മാര്‍ അജയ്യരായി നിന്നു. മികച്ച താരം ഉള്‍പ്പെടെ അര്‍ജന്റീന നേടിയത് 4 പുരസ്‌കാരങ്ങള്‍. ലോക കിരീട നേട്ടവും, ക്ലബ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് വേണ്ടിയുള്ള മികച്ച പ്രകടനവും മെസിയെ ഫിഫയുടെ പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചപ്പോള്‍, 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ലോക കിരീടം…
Read Moreഐ.എസ്.എൽ.നോക്കൗട്ട് ലൈനപ്പ് ആയി;കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി പോരാട്ടം വീണ്ടും ബെംഗളൂരുവിൽ!
ബെംഗളൂരു : ഐ.എസ്.എൽ മൽസരത്തിൻ്റെ നോക്കൗട്ട് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞു. ലീഗ് മൽസരങ്ങളിൽ ഹൈദരബാദ് എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഇന്ന് കൊച്ചിയിൽ അവസാന മൽസരത്തിൽ ഏറ്റുമുട്ടുന്നുണ്ടെങ്കിലും ഇന്നലത്തെ ഈസ്റ്റ് ബംഗാളുമായുള്ള മോഹൻ ബഗാൻ്റെ വിജയത്തോടെ അടുത്ത മൽസര ചിത്രം തെളിഞ്ഞു. മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി , എ.ടി.കെ.മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി., കേരള ബ്ലാസ്‌റ്റേഴ്സ്, ഒഡീഷ എഫ്.സി. എന്നിങ്ങനെയാണ് പോയിൻ്റ് പട്ടികയിൽ ക്രമം. ആദ്യ രണ്ട് ടീമുകൾ നേരിട്ട് സെമി കളിക്കും. മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരുമായും…
Read Moreവനിത ടി20 ലോകകപ്പ് ഫൈനല്‍: നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ സൗത്താഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും
വനിത ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ സൗത്താഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ഇംഗ്ലണ്ടിനെ 6 റണ്‍സിന് പരാജയപ്പെടുത്തിയാണ് സൗത്താഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഒരു ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്താഫ്രിക്ക തസ്മിന്‍ ബ്രിസ്റ്റസിന്റെയും ലോറ വോള്‍വാര്‍ട്ടിന്റെയും തകര്‍പ്പന്‍ ഇന്നിംങ്‌സുകളുടെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ലോറ 53ഉം തസ്മിന്‍ 68 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് സമ്മാനിച്ച 96 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുക്കെട്ടാണ്…
Read Moreയൂറോപ്പ ലീഗ് ഫുട്‌ബോൾ ബാഴ്‌സലോണ പുറത്ത്
യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പുറത്ത്. രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളിനാണ് യുണൈറ്റഡിന്റെ ജയം. പെനല്‍റ്റി ഗോളിലൂടെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയെ ആദ്യം മുന്നിലെത്തിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫൗളാണ് ബാഴ്‌സയക്ക് തുണയായത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ടാണ് യുണൈറ്റഡ് രണ്ടാം പകുതി ആരംഭിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങിയ ബ്രസീലിയന്‍ താരങ്ങളായ ഫ്രഡും ആന്തണിയുമാണ് യുണൈറ്റിന് ജയമൊരുക്കിയത്. രണ്ടാം…
Read More